'നൂലില്‍ കെട്ടി ഇവളെ കളിപ്പിക്കുവാണോ? ഇത് എന്താ കാട്ടുന്നത്, പേക്കുത്തു കളിക്കുന്നവരുടെ സമയം'; മിയയുടെ ഡാന്‍സിന് ട്രോള്‍

'നൂലില്‍ കെട്ടി ഇവളെ കളിപ്പിക്കുവാണോ? ഇത് എന്താ കാട്ടുന്നത്, പേക്കുത്തു കളിക്കുന്നവരുടെ സമയം'; മിയയുടെ ഡാന്‍സിന് ട്രോള്‍
Mar 12, 2025 01:40 PM | By Jain Rosviya

മലയാളത്തിലെ മുന്‍നിര നടിയാണ് മിയ ജോര്‍ജ്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികയായും സഹനടിയുമായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് മിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് മിയ ജോര്‍ജ്.

കഴിഞ്ഞ ദിവസം ആറ്റുകാല്‍ ക്ഷേത്രത്തില്‍ താള മേളം പരിപാടിയില്‍ മിയ നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൊതുവെ നല്ല നര്‍ത്തകിയെന്ന് പേരുള്ള നടിയാണ് മിയ. മുമ്പും പലപ്പോഴായി സ്‌റ്റേജില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായി മാറുന്ന വീഡിയോ മിയയ്ക്ക് നേടിക്കൊടുക്കുന്നത് ട്രോളുകളാണ്.

ക്ലാസിക്കല്‍ നൃത്തമാണ് മിയ അവതരിപ്പിക്കുന്നത്. എന്നാല്‍ മിയയുടെ ചുവടുകള്‍ തെറ്റുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കുന്നത്. ഇതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

നര്‍ത്തകരും ആരാധകരുമെല്ലാം താരത്തിന്‌റെ നൃത്തത്തെക്കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്. യാതൊരു ഗ്രേസുമില്ലാതെയാണ് മിയ ഡാന്‍സ് ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നത്.

''സത്യത്തില്‍ മിയ വളരെ നല്ല നര്‍ത്തകിയാണ്. എന്ത് സംഭവിച്ചു? ഈ കുട്ടി ഇത് എന്താ കാട്ടുന്നത്, ഒരു ഭംഗിയില്ല ഇവരുടെ ഡാന്‍സ് കാണാന്‍. ഇവര്‍ക്ക് ഡാന്‍സേഴ്‌സിന്റെ ഫീച്ചേഴ്‌സുമില്ല. നന്ദനഭാവം ഒട്ടുമേ ഇല്ല, ഇത് എന്ത്? ഡാന്‍സ് തന്നെയാണോ? ഇങ്ങനെ പൊട്ട ആയിട്ട് ഡാന്‍സ് ചെയ്യുന്ന ഇവര്‍ ആണ് ജഡ്ജ് ആയിട്ട് ഇരിക്കുന്നത്. കഷ്ടം.

നമ്മളൊക്കെ അപേക്ഷ കൊടുത്താലും ഇവന്മാര്‍ മൈന്റ് ചെയ്യില്ല. ഇവളുമാരുടെ തുള്ളനിലൊക്കെ അവസരം കൊടുക്കാന്‍ അറിയാം, എന്തൂട്ട് തേങ്ങ, കഷ്ടം'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

''മിയ നല്ല ഡാന്‍സറാണ്. കൊറിയോഗ്രഫി പോര എന്നുള്ളത് ബാക്കിലെ ഡാന്‍സ് കാണുമ്പോള്‍ തന്നെ മനസ്സിലാകുന്നുണ്ട്. ഡാന്‍സില്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ അറിയുന്നുണ്ട്, നൂലില്‍ കെട്ടി ഇവളെ കളിപ്പിക്കുവാണോ. നന്നായി ചെയ്യുന്ന ഒരാള്‍ക്കും ചാന്‍സ് കിട്ടില്ല.

പേക്കുത്തു കളിക്കുന്നവരുടെ സമയം, ഒട്ടും ഗ്രേസില്ല. ഇതാണോ ഡാന്‍സ്, അവള്‍ക്ക് തന്റെ ശരീരം ബാലന്‍സ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു'' എന്നും ആരാധകര്‍ പറയുന്നുണ്ട്.

എന്തായാലും മിയയുടെ ഡാന്‍സ് വൈറലായി മാറിയിരിക്കുകയാണ്. പൊതുവെ കയ്യടികളാണ് മിയയ്ക്ക് ലഭിക്കാറുള്ളതെങ്കിലും ഇത്തവണ താരത്തിന് നേരിടേണ്ടി വരുന്നത് ട്രോളുകളാണെന്ന് മാത്രം.

അതേസമയം നൃത്തത്തിന്റെ സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ കണ്ട് വിധിക്കരുതെന്നും ചിലര്‍ പറയുന്നുണ്ട്. സംഭവത്തോട് മിയ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ടെലിവിഷനിലൂടെയാണ് മിയ കരിയര്‍ ആരംഭിക്കുന്നത്. അല്‍ഫോണ്‍സാമ്മ, കുഞ്ഞാലി മരക്കാര്‍ എന്നീ പരമ്പരകളിലെ പ്രകടനം മിയയ്ക്ക് കയ്യടി നേടിക്കൊടുത്തവയാണ്. പിന്നീടാണ് സിനിമയിലെത്തുന്നത്. ഒരു സ്മാള്‍ ഫാമിലിയാണ് ആദ്യ സിനിമ.

തുടര്‍ന്ന് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, മെമ്മറീസ്, റെഡ് വൈന്‍, വിശുദ്ധന്‍, അനാര്‍ക്കലി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തലവന്‍ ആണ് മിയ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ.



#What #showing #time #social #media #Mia #dance #gets #trolled

Next TV

Related Stories
ഗർഭിണിയാണ് ഞാനെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ കരച്ചിൽ ആവണി നിർത്തിയിട്ടില്ല, ഒരുപാട് വേദന സഹിച്ചു; അ‍ഞ്ജലി

Jun 22, 2025 06:55 PM

ഗർഭിണിയാണ് ഞാനെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ കരച്ചിൽ ആവണി നിർത്തിയിട്ടില്ല, ഒരുപാട് വേദന സഹിച്ചു; അ‍ഞ്ജലി

അപകട പശ്ചാത്തലത്തിലുള്ള റെട്രോ സിനിമയെക്കുറിച്ചുള്ള അഞ്ജലി നായരുടെയും മകളുടെയും തുറന്നുപറച്ചിൽ വീഡിയോ...

Read More >>
Top Stories










https://moviemax.in/-