ഡിവോഴ്‌സ് എളുപ്പമായിരുന്നില്ല, ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ചത് ഒൻപത് വര്‍ഷം, മകളെ സ്വന്തമാക്കാന്‍ വീടും സ്വത്തും നഷ്ടപ്പെടുത്തി ശ്വേത

 ഡിവോഴ്‌സ് എളുപ്പമായിരുന്നില്ല, ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ചത് ഒൻപത് വര്‍ഷം, മകളെ സ്വന്തമാക്കാന്‍ വീടും സ്വത്തും നഷ്ടപ്പെടുത്തി ശ്വേത
Mar 11, 2025 08:06 PM | By Jain Rosviya

ലോകം മുഴുവന്‍ ആരാധകരുണ്ടാകുമ്പോഴും ജീവിതത്തില്‍ നല്ലൊരു പങ്കാളിയെ കണ്ടെത്താനോ ആഗ്രഹിക്കുന്നത് പോലൊരു ദാമ്പത്യ ജീവിതം നയിക്കാനോ സാധിക്കാതെ പോകുന്നവരുമുണ്ടാകും. അത്തരമൊരു ജീവിതമാണ് നടി ശ്വേത തിവാരിയുടേത്.

തന്റെ പന്ത്രണ്ടാം വയസിലാണ് ശ്വേത തിവാരി കരിയര്‍ ആരംഭിക്കുന്നത്. ബാലതാരമായി അഭിനയം ആരംഭിച്ച ശ്വേത തിവാരി ഇന്ന് ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍ നായികയാണ്.

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായ ശ്വേത തിവാരയുടെ ജീവിതം പക്ഷെ സീരിയലുകളേക്കാള്‍ നാടകീയവും പ്രശ്‌നഭരിതവുമായിരുന്നു. ആ ജീവിതത്തെക്കുറിച്ച് വിശദമായി വായിക്കാം.

സീരിയലിന്റെ തുടക്കത്തില്‍ ശ്വേതയ്ക്ക് ഒരു എപ്പിസോഡിന് ലഭിച്ചിരുന്ന പ്രതിഫലം 5000 രൂപയായിരുന്നു. സീരിയല്‍ അവസാനിക്കുമ്പോഴേക്കും അത് രണ്ടര ലക്ഷത്തിലേക്ക് എത്തിയിരുന്നു. അതോടെ അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരമായി ശ്വേത വളര്‍ന്നു.

കരിയറില്‍ അങ്ങനെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും ശ്വേതയുടെ വ്യക്തി ജീവിതം തകര്‍ന്നടിയുന്നത് ആരും അറിഞ്ഞിരുന്നില്ല. തന്റെ കൗമാരകാലത്താണ് ശ്വേത സംവിധായകന്‍ രാജ ചൗധരിയുമായി പ്രണയത്തിലാകുന്നത്.

വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് രാജയെ വിവാഹം കഴിക്കുമ്പോള്‍ ശ്വേതയുടെ പ്രായം 18 ആണ്. ശ്വേതയുടേയും രാജയുടേയും മകളാണ് യുവ നടി പലക് തിവാരി.

എന്നാല്‍ ആ ബന്ധം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ ഇരുവരും പിരിഞ്ഞു. പിന്നീട്, വര്‍ഷങ്ങളോളം ഭര്‍ത്താവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന യാതനകളെക്കുറിച്ച് ശ്വേത വെളിപ്പെടുത്തി.

എല്ലാ ദിവസവും മദ്യപിച്ചെത്തിയിരുന്ന രാജ തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നാണ് ശ്വേത പറഞ്ഞത്. ഒമ്പത് വര്‍ഷമാണ് താന്‍ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ച് കൂടെ ജീവിച്ചത്. സാമ്പത്തികമായി സുരക്ഷിത്വമുണ്ടായിട്ടും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ശ്വേത തയ്യാറായിരുന്നില്ല.

വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഇതര ജാതിയിലുള്ള വ്യക്തിയെ വിവാഹം കഴിച്ചത്. തന്റെ കുടുംബത്തിലെ ആദ്യ പ്രണയ വിവാഹം. അതുകൊണ്ട് തന്നെ വിവാഹ മോചനത്തിലേക്ക് നീങ്ങിയാല്‍ തനിക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ ഭയന്നാണ് വിവാഹ മോചനത്തിന് ശ്രമിക്കാതിരുന്നത് എന്നാണ് ശ്വേത പറഞ്ഞത്.

ഒടുവില്‍ സഹികെട്ട് ശ്വേത വിവാഹ ബന്ധം വേണ്ടെന്ന് തന്നെ വച്ചു. പക്ഷെ ഡിവോഴ്‌സ് നേടുക എന്നതും എളുപ്പമായിരുന്നില്ല. അഞ്ച് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് വിവാഹ മോചനം നേടിയെടുക്കുന്നത്.

വിവാഹ മോചനം ലഭിക്കുന്നതിനായി ഭര്‍ത്താവിന് വലിയൊരു തുകയും മുംബൈയിലെ തന്റെ ഫ്‌ളാറ്റും നല്‍കേണ്ടി വന്നുവെന്നും ശ്വേത വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പണവും വീടുമെല്ലാം വിട്ടു നല്‍കാന്‍ ശ്വേത തയ്യാറായത് മകളുടെ കസ്റ്റഡി ലഭിക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ അത് അവര്‍ നേടിയെടുക്കുക തന്നെ ചെയ്തു.

അന്ന് തനിക്ക് നഷ്ടപ്പെട്ടതെല്ലാം ശ്വേത തിരികെ പിടിച്ചു. വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് ടെലിവിഷന്‍ ലോകത്തും സിനിമാ ലോകത്തും നിറ സാന്നിധ്യമാണ് ശ്വേത.

പ്രായത്തെ വെല്ലുന്ന തന്റെ സൗന്ദര്യം കൊണ്ടും ശ്വേത ആരാധകരെ നേടിയിട്ടുണ്ട്. അമ്മയുടെ പാതയിലൂടെ സിനിമയിലെത്തി പലക് തിവാരിയും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


#Divorce #not #easy #Shweta #endured #husband #torture #nine #years #lost #house #property #have #daughter

Next TV

Related Stories
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Jan 16, 2026 10:03 AM

'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

'നാഗബന്ധം': നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

Jan 15, 2026 12:49 PM

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ നിർമ്മാതാക്കളുടെ ഹർജി തള്ളി...

Read More >>
Top Stories