( moviemax.in ) മലയാള സിനിമയിലെ കോളിളക്കം സൃഷ്ടിച്ച വിവാഹമോചനമായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായത്. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യബന്ധമായിരുന്നു ഇരുവരും വേര്‍പ്പെടുത്തിയത്. ശേഷം മകള്‍ മീനാക്ഷി പിതാവിനൊപ്പം ജീവിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ കാര്യമാണ് മഞ്ജു വാര്യര്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായത്.
മഞ്ജു മകളെ ഉപേക്ഷിച്ചതാണെന്നും തുടങ്ങി അക്കാലത്ത് വ്യാപക വിമര്‍ശനങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ വിവാഹമോചനത്തിലും പിന്നീടുള്ള കാര്യങ്ങളിലും മഞ്ജു എടുത്ത തീരുമാനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പറയുകയാണ് നടി ജീജ സുരേന്ദ്രന്‍. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മഞ്ജു-ദിലീപ് വിവാഹമോചനത്തെ കുറിച്ച് ജീജ സംസാരിച്ചത്.
പെണ്ണായാല്‍ ഇങ്ങനെ വേണമെന്ന് പറയുന്നത് മഞ്ജുവിന്റെ കാര്യത്തിലാണെന്നാണ് ജീജ പറയുന്നത്. ഈ ലോകത്ത് ഒരുപാട് ഡിവോഴ്‌സ് നടക്കുന്നുണ്ട്. പക്ഷേ ആ മഞ്ജുവിന്റെ നാവില്‍ നിന്നും എന്തെങ്കിലും കിട്ടിയോ? ഒരു യൂട്യൂബര്‍ മഞ്ജുവിനോട് ഇതിനെ കുറിച്ച് ഒരിക്കല്‍ ചോദിച്ചിരുന്നു.
അതിനവര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്... 'മനസിന് സന്തോഷം തരാത്ത കാര്യങ്ങള്‍ നമ്മള്‍ പറയാന്‍ പാടില്ല. അത് ചോദിക്കാനും പാടില്ല. അത് സ്വകാര്യ ദുഃഖമായി അവിടെയിരിക്കട്ടെ. ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്,' മഞ്ജു പറഞ്ഞത്.
മഞ്ജുവിന്റെ സ്ഥാനത്ത് വേറെ വല്ലവരുമായിരുന്നെങ്കില്‍ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് നടന്നേനെ... അങ്ങനെയെങ്കില്‍ മകള്‍ മീനാക്ഷി മഞ്ജുവിന്റെ കൂടെ നില്‍ക്കാത്തത് എന്തുകൊണ്ടായിരിക്കുമെന്നും അവതാരകന്‍ ചോദിച്ചു.
'എന്റെ വീട്ടിലും രണ്ട് പെണ്‍മക്കളുണ്ട്. അവര്‍ അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ് വേദനിപ്പിക്കാന്‍ മഞ്ജു ആഗ്രഹിക്കുന്നില്ല.
ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം കൊണ്ട് വന്നാല്‍ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതല്‍ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോള്‍ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാല്‍ അവര്‍ എല്ലാം സഹിക്കുകയാണ്. ഇപ്പോള്‍ മഞ്ജുവിന്റെ മകള്‍ വളര്‍ന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.'
വളരെ മുന്‍പ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോള്‍ താന്‍ ഡാന്‍സ് കളിക്കുമെന്ന് പോലും മകള്‍ക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകള്‍ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവര്‍ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബര്‍മാര്‍ക്ക് കളിക്കാനുള്ളത് അവരാരും തരില്ല.
അമ്മയും മകളും തമ്മില്‍ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളില്‍ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജ ചോദിക്കുന്നു...
#jeejasurendran #spoke #about #why #manjuwarrier #left #her #daughter #meenakshidileep