(moviemax.in) ഉണ്ണി മുകുന്ദൻ നായകനായി ഇന്നെത്തുന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഇപ്പോഴിതാ മോഹൻലാലും ഉണ്ണി മുകുന്ദൻ നായകനായ ചിത്രം കാണാൻ ക്ഷണിച്ചിരിക്കുകയാണ്. ചിത്രം ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നുവെന്നതിനാലാണ് താരം തിയറ്റര്‍ ലിസ്റ്റടക്കം പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/1208395140653749?ref=embed_post
കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു.
#Mohanlal #invited #watch #film #UnniMukundan #audience #surprised