'ഗെറ്റ് സെറ്റ് ബേബി' ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം പുറത്തിറങ്ങി

'ഗെറ്റ് സെറ്റ് ബേബി' ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം പുറത്തിറങ്ങി
Feb 19, 2025 10:56 PM | By Susmitha Surendran

(moviemax.in)  പാന്‍ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ സിനിമ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി.

'ഗെറ്റ് സെറ്റ് ബേബി' എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യർ ആണ്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ്‌.

ഇതിന് മുൻപ് ഇറങ്ങിയ "ഗെറ്റ് സെറ്റ് ബേബി"യുടെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ട്രെയ്ലർ ട്രെൻഡിങ്ങിൽ തുടരുകയാണ്.

മാത്രമല്ല ചിത്രത്തിലെ ആദ്യ ഗാനവും ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്. 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ സിനിമയാകും "ഗെറ്റ് സെറ്റ് ബേബി" എന്ന സൂചനയാണ് ട്രെയ്‌ലറും ഗാനങ്ങളുംനൽകുന്നത്.

അർജുൻ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം ഫെബ്രുവരി 21ന് വേൾഡ് വൈഡ് റിലീസിനെത്തും. നിഖില വിമലാണ് ചിത്രത്തിൽ നായിക. സെൻസറിങ്ങിൽ ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്.

സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു.

ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു.

കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും "ഗെറ്റ് സെറ്റ് ബേബി" എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ: പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് : വിപിന്‍ കുമാര്‍ വി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ.

മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: വിഷ്ണു പി സി, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി ആർ ഒ: എ എസ് ദിനേശ്, നോർത്ത് ഇന്ത്യൻ റിലീസ്: പെൻ മരുദാർ, ഓവർസീസ് റൈറ്സ്: ഫാർസ് ഫിലിംസ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്.



#second #video #song #from #UnniMukundan #starrer '#Get #Set #Baby' #out.

Next TV

Related Stories
'നിങ്ങളെന്ത് തോന്ന്യാസമാ കാണിക്കുന്നത്?'; പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചതി മനസിലായപ്പോള്‍ -ശ്രീനിവാസന്‍

Mar 15, 2025 09:03 PM

'നിങ്ങളെന്ത് തോന്ന്യാസമാ കാണിക്കുന്നത്?'; പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചതി മനസിലായപ്പോള്‍ -ശ്രീനിവാസന്‍

ദുബായ്, അബുദാബി, ഷാര്‍ജ, അലെയ്ന്‍ തുടങ്ങി യുഎഇയിലുള്ള കുറേ സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്തതായി പോയത് ഖത്തറിലേക്കാണ്. അവിടെ ഒരു...

Read More >>
ജയസൂര്യ - വിനായകൻ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി! വമ്പൻ വീണ്ടും ടീം ഒന്നിക്കുന്നു

Mar 15, 2025 05:19 PM

ജയസൂര്യ - വിനായകൻ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി! വമ്പൻ വീണ്ടും ടീം ഒന്നിക്കുന്നു

നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ് ഈ ചിത്രം...

Read More >>
കണ്ണൂരുകാരനാണ് , ഒരു കാലം വരെയല്ലേ അത് ചെയ്യാൻ  പറ്റുള്ളൂ..; വേറൊരുത്തനെ ചതിച്ചിട്ടല്ല ശ്രീകുമാറിനെ കല്യാണം കഴിച്ചത്' -ലേഖ

Mar 15, 2025 03:00 PM

കണ്ണൂരുകാരനാണ് , ഒരു കാലം വരെയല്ലേ അത് ചെയ്യാൻ പറ്റുള്ളൂ..; വേറൊരുത്തനെ ചതിച്ചിട്ടല്ല ശ്രീകുമാറിനെ കല്യാണം കഴിച്ചത്' -ലേഖ

താന്‍ 2025 മുതല്‍ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖ പറയുന്നുണ്ട്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചവര്‍ക്കെതിരെ നടപടി...

Read More >>
ബാബുരാജേ വേണ്ട,  എന്തുവാടാ നീ കാണിക്കുന്നേ? കലാഭവൻ മണി കരഞ്ഞ് കൊണ്ട്...; ഓർമകളുമായി സംവിധായകൻ അനിൽ

Mar 15, 2025 02:44 PM

ബാബുരാജേ വേണ്ട, എന്തുവാടാ നീ കാണിക്കുന്നേ? കലാഭവൻ മണി കരഞ്ഞ് കൊണ്ട്...; ഓർമകളുമായി സംവിധായകൻ അനിൽ

ഉത്തമൻ ഹിറ്റായതിന്റെ സന്തോഷമുണ്ട് എല്ലാവർക്കും. അടിക്കണം എന്ന് ബാബുരാജ് പറഞ്ഞു. ഒരു ഹോട്ടലിൽ റൂഫ്ടോപ്പിൽ പോയി. കുറേ ആൾക്കാർ അവിടെ ചൊറിഞ്ഞ്...

Read More >>
'മുണ്ട് വലിച്ചെറിഞ്ഞു, മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍' ; സുന്നത്ത് കല്യാണത്തെ കുറിച്ച് ഇബ്രാഹിംക്കുട്ടി

Mar 15, 2025 11:23 AM

'മുണ്ട് വലിച്ചെറിഞ്ഞു, മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍' ; സുന്നത്ത് കല്യാണത്തെ കുറിച്ച് ഇബ്രാഹിംക്കുട്ടി

അത്യാവശ്യം കൃഷിയും കച്ചവടവുമുള്ള വീടുകളില്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് അത്യാവശ്യം ആഘോഷമായിട്ടാണ് സുന്നത്ത്...

Read More >>
പേളി എന്റെ നമ്പർ ബ്ലോക്ക് ചെയ്തു... വിളിച്ചാൽ കിട്ടുന്നില്ലെന്ന് ആറാട്ടണ്ണൻ, തന്നെ വിളിച്ചോളൂവെന്ന് ശ്രീനിഷ്!

Mar 14, 2025 05:11 PM

പേളി എന്റെ നമ്പർ ബ്ലോക്ക് ചെയ്തു... വിളിച്ചാൽ കിട്ടുന്നില്ലെന്ന് ആറാട്ടണ്ണൻ, തന്നെ വിളിച്ചോളൂവെന്ന് ശ്രീനിഷ്!

സോഷ്യൽമീഡിയയിലും സജീവമായ ആറാട്ടണ്ണൻ നടിയും അവതാരകയും ഇൻഫ്ലൂവൻസറുമെല്ലാമായ പേളി മാണിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച...

Read More >>
Top Stories