ജീവിതത്തിലെ നിർണായക കാലഘട്ടത്തിലൂടെയാണ് നടൻ വിജയ് കടന്ന് പോകുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്ക്ക് പിന്തുണയുമായി അണികൾ ഏറെയാണ്. തമിഴക വെട്രി കഴകം എന്നാണ് വിജയുടെ പാർട്ടിയുടെ പേര്. വർഷങ്ങളായുള്ള വിജയുടെ സ്വപ്നമായിരുന്നു രാഷ്ട്രീയം. തമിഴ്നാട്ടിലെ രാഷ്ട്രീയ മുന്നണികൾക്ക് വിജയുടെ കടന്ന് വരവ് ഇതിനകം വെല്ലുവിളിയായിട്ടുണ്ട്. 50 കാരനാണ് വിജയ്. അടുത്ത കാലത്തായി താരത്തിന്റെ സ്വകാര്യ ജീവിതം ചർച്ചയാകാറുണ്ട്.
അച്ഛനും ഭാര്യയുമായി വിജയ് അകൽച്ചയിലാണെന്നാണ് വാദം. സംഗീത എന്നാണ് വിജയുടെ ഭാര്യയുടെ പേര്. 1999 ലായിരുന്നു വിവാഹം. രണ്ട് മക്കളുമുണ്ട്. മകൻ ജേസൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്നിരിക്കുന്നു. വിജയിനെയും സംഗീതയെയും ഒരുമിച്ച് കണ്ടിട്ട് ഏറെക്കാലമായി. വാരിസ് എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സംഗീത വരാതായതോടെയാണ് അഭ്യൂഹങ്ങൾ വന്നത്.
വിജയും കുടുംബവും പ്രതികരിക്കാഞ്ഞതോടെ അഭ്യൂഹങ്ങൾ കടുത്തു. സംഗീത ലണ്ടനിൽ തന്റെ വീട്ടുകാരുടെയടുത്ത് പോയെന്ന് വരെ ഒരു ഘട്ടത്തിൽ അഭ്യൂഹം വന്നു. ഇപ്പോഴിതാ സംഗീതയുടെ പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോയാണിത്. വാലന്റെെൻസ് ഡേ ദിനത്തിൽ വിജയ് വാച്ച് സമ്മാനിച്ചതിനെക്കുറിച്ചാണ് വീഡിയോയിൽ സംഗീത സംസാരിക്കുന്നത്.
വാലന്റെെൻസ് ഡേയ്ക്ക് ഭർത്താവ് അയച്ചതാണെന്ന് തോന്നുന്നു, ഒരുപാട് നാളായി ഞാൻ പറയുന്നുണ്ടായിരുന്നു. നന്ദി വിജയ്, സംഗീത പറഞ്ഞതിങ്ങനെ. വൈറലാകുന്ന വീഡിയോ പുതിയതാണെന്ന് പലരും തെറ്റിദ്ധരിച്ചു.
പഴയതാണെന്ന് കമന്റ് ബോക്സിൽ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിജയുടെ ഫാൻ പേജിലാണ് വീഡിയോ വന്നത്. താരത്തിന് നിരവധി ഫാൻ പേജുകളുണ്ട്. എന്നാൽ ഗോസിപ്പുകളെ തള്ളിക്കളയാൻ വിജയും സംഗീതയും ഒരുമിച്ചുള്ള പുതിയ ഒരു ഫോട്ടോ പോലും ആരാധകർക്ക് കിട്ടുന്നില്ല.
ദമ്പതികൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന വാദം ശക്തമാണ്. മകൻ ജേസൺ സഞ്ജയിനെയും പിതാവിനൊപ്പം കാണാറില്ല. ജേസൺ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വിജയ് ഇതിലൊന്നും ഇടപെടുന്നില്ല. മകൻ സ്വന്തം നിലയിൽ വളർന്ന് വരണം എന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് സൂചനയുണ്ട്.
വിജയുടെ അവസാന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജന നായകൻ എന്നാണ് പേര്. 2025 ഒക്ടോബറിൽ ജയ നായകൻ റിലീസ് ചെയ്തേക്കും. ഭാര്യ അകന്നെന്ന ഗോസിപ്പുകൾക്കിടെ വിജയ് നടി തൃഷയുമായി അടുപ്പത്തിലാണെന്ന വാദമുണ്ട്. വിജയ്ക്കൊപ്പം നിരവധി സിനിമകളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഹിറ്റ് കൂട്ടുകെട്ട് പ്രേക്ഷകർ കാണാതായി.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 2023 ൽ ലിയോ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഗോട്ട് എന്ന ചിത്രത്തിൽ ഡാൻസ് നമ്പറും ചെയ്തു. നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇവർ ഒരുമിച്ചാണ് പോയതെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ഗോസിപ്പുകളോട് വിജയോ തൃഷയോ പ്രതികരിച്ചില്ല.
#amid #divorce #rumors #vijay #wife #sangeethas #valentine #video #trends #again #socialmedia