ആ സെറ്റില്‍ നേരിട്ടത് കടുത്ത അപമാനം, ചെയ്യാത്ത തെറ്റിന് പഴികേട്ടു; 'ഇത് ഞങ്ങളുടെ ലോകം' നായികയുടെ ദുരനുഭവം

ആ സെറ്റില്‍ നേരിട്ടത് കടുത്ത അപമാനം, ചെയ്യാത്ത തെറ്റിന് പഴികേട്ടു; 'ഇത് ഞങ്ങളുടെ ലോകം' നായികയുടെ ദുരനുഭവം
Feb 17, 2025 10:29 PM | By Athira V

( moviemax.in ) ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശ്വേത ബസു പ്രസാദ്. ചെറിയ പ്രായത്തില്‍ തന്നെ ബോളിവുഡില്‍ കയ്യടി നേടിയ ശ്വേത പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് നായികയായി മാറുന്നത്. തന്റെ കരിയറിനെ പോലും ബാധിച്ചൊരു വിവാദത്തോടെ ഇടവേളയെടുത്ത താരം പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. ഇപ്പോള്‍ സിനിമകളിലും ഒടിടി സീരീസുകളിലുമെല്ലാം നിറ സാന്നിധ്യമാണ് ശ്വേത ബസു പ്രസാദ്.

റീമേക്കുകളിലൂടെ ശ്വേതയുടെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലും ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെക്കുകയാണ് ശ്വേത. ഒരു തെലുങ്ക് സിനിമയുടെ സെറ്റില്‍ വച്ച് തന്നെ അവഹേളിച്ചതിനെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ബസു പ്രസാദ് മനസ് തുറന്നത്.

''ഒരിക്കല്‍ ഞാനൊരു തെലുങ്ക് ചിത്രം ചെയ്തിരുന്നു. അതിന്റെ ക്രൂവിലുള്ളവര്‍ എല്ലാ ദിവസവും എന്നെ കളിയാക്കിയിരുന്നു. എനിക്ക് ഉയരമില്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം. എന്റെ ഉയരം 5.2 ആണ്. നായകന്റെ ഉയരം ആറടിയാണ്.

സീനെടുക്കുമ്പോള്‍ അവന്‍ സ്ഥിരമായി ഡയലോഗ് തെറ്റിക്കുമായിരുന്നു. അതുകാരണം തുടര്‍ച്ചയായി റീടേക്കുകള്‍ എടുക്കേണ്ടി വന്നിരുന്നു. സ്വന്തം ഭാഷയായിരുന്നിട്ട് പോലും അവന് തെലുങ്ക് അറിയില്ലായിരുന്നു. എനിക്ക് തെലുങ്ക് അറിയില്ലെങ്കിലും ഞാനത് മാനേജ് ചെയ്തിരുന്നു'' താരം പറയുന്നു.

''എന്നിട്ടും എന്നെ അവര്‍ കളിയാക്കിയിരുന്നു. എനിക്ക് യാതൊരു നിയന്ത്രണവുമില്ലാത്തൊരു കാര്യത്തിന്റെ പേരിലാണ് നിങ്ങള്‍ എന്നെ കളിയാക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇത് ജെനറ്റിക് ആണ്. എനിക്ക് അവഹേളനം നേരിടേണ്ടി വന്ന ഏക സെറ്റ് അതായിരുന്നു. വളരെ മോശമായിരുന്നു. അതല്ലാതെ എനിക്ക് എന്റെ ലുക്കിന്റെ പേരിലൊന്നും കളിയാക്കല്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് എന്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു'' എന്നും ശ്വേത ബസു പറയുന്നുണ്ട്.

ഒടിടി ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്വേത. താരത്തിന്റെ പുതിയ സീരീസ് റിലീസിന് തയ്യാറെടുക്കുകയാണ്. ഊപ്‌സ് അബ് ക്യാ? ആണ് ശ്വേതയുടെ പുതിയ സീരീസ്. സൊനാലി കുല്‍ക്കര്‍ണിയും സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഫെബ്രുവരി 20 നാണ് സീരീസിന്റെ റിലീസ്. കോമഡിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സംസാരിക്കുന്ന സീരീസാണിത്.

2002 ല്‍ പുറത്തിറങ്ങിയ മഡ്കി എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ശ്വതേയുടെ അരങ്ങേറ്റം. ബാലതാരമായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. ചിത്രം വലിയ വിജയം നേടി. പിന്നാലെ നിരൂപക പ്രശംസ നേടിയ ഇഖ്ബാലിലും അഭിനയിച്ചു.

പിന്നീടാണ് തെലുങ്കിലെത്തുന്നത്. കൊത ബംഗാരു ലോകം ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിരുന്നു. ചിത്രം കേരളത്തിലും വലിയ വിജയമായി മാറി. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവയാണ്.

നെറ്റ്ഫ്‌ളിക്‌സിന്റെ തൃഭുവന്‍ മിശ്ര സിഎ ടോപ്പര്‍, ഹോട്ട്‌സ്റ്റാറിന്റെ ക്രിമിനല്‍ ജസ്റ്റിസ്, ആമസോണ്‍ പ്രൈമിന്റെ ജൂബിലി തുടങ്ങിയ ജനപ്രീയ സീരീസുകളിലും ശ്വേത അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

#when #shwetabasuprasad #ithnjangaludelokam #faced #bulliying #film #set

Next TV

Related Stories
'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Jan 16, 2026 10:03 AM

'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

'നാഗബന്ധം': നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

Jan 15, 2026 12:49 PM

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ നിർമ്മാതാക്കളുടെ ഹർജി തള്ളി...

Read More >>
'ഇത് കാലങ്ങളായുള്ള ആഗ്രഹം'; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി ഗൗതമി

Jan 14, 2026 04:10 PM

'ഇത് കാലങ്ങളായുള്ള ആഗ്രഹം'; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി ഗൗതമി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി...

Read More >>
'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

Jan 13, 2026 11:52 AM

'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

കമൽഹാസന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ...

Read More >>
Top Stories