രാജീവ് പിള്ള നായകനാകുന്ന റിവഞ്ച് ത്രില്ലർ ചിത്രം; 'ഡെക്സ്റ്റർ'ന്റെ ടീസർ പുറത്ത്

രാജീവ് പിള്ള നായകനാകുന്ന റിവഞ്ച് ത്രില്ലർ ചിത്രം; 'ഡെക്സ്റ്റർ'ന്റെ ടീസർ പുറത്ത്
Feb 15, 2025 10:51 PM | By akhilap

കൊച്ചി: (moviemax.in) രാജീവ് പിള്ള നായകനാകുന്ന റിവഞ്ച് ത്രില്ലർ ചിത്രം 'ഡെക്സ്റ്റർ'ന്റെ ടീസർ പുറത്ത് വിട്ടു. ചലച്ചിത്ര താരം ആര്യയാണ് ടീസർ പുറത്തിറക്കിയത്. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസറാണ് റിലീസ് ആയത്.

രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഡെക്സ്‌റ്റർ'.

ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ, ഹർഷ എൻ എന്നിവരാണ്.

ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്.

ജോ പോൾ, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് വിജയ് സംഗീതം പകർന്നിരിക്കുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ഗായകർ. ചിത്രത്തിന്റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഹരി ഉത്രയുടെ നേതൃത്വത്തിലുള്ള ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്.

സ്റ്റണ്ട്സ്: അഷ്റഫ് ഗുരുക്കൾ, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി: സ്നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ, പ്രൊഡക്ഷൻ മാനേജർ: മനു & നച്ചിൻ, കോ-ഡയറക്ടർ: അനു ഗോപി, മണികണ്ഠൺ, അസി.ഡയറക്ടർ: ശങ്കു, പ്രിയ മോഹൻ,

സൗണ്ട് എഫ്എക്സ് & ഡിസൈൻ: ശങ്കർ ഡി, ഡിഐ & മിക്സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്സ്: നവീൻ സുന്ദർ റാവു, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ചരൺരാജ് ഡിഎം, ഡിസൈൻസ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.





#Revenge #thriller #film #starring #RajeevPillai #teaser #Dexter #out

Next TV

Related Stories
'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' -  ബി രാകേഷ്

Dec 8, 2025 04:19 PM

'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' - ബി രാകേഷ്

ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും, നിലപാട് വ്യക്തമാക്കി ബി...

Read More >>
Top Stories










News Roundup