'ഷൂട്ടിങ്ങിനിടയില്‍ നിന്ന് കാറില്‍ കയറ്റി കൊണ്ട് പോയി അത് ചെയ്തു, ദാമ്പത്യ ജീവിതം അവസാനിച്ചു' ; ഭര്‍ത്താവുമായി പിരിഞ്ഞതിനെ പറ്റി നളിനി

'ഷൂട്ടിങ്ങിനിടയില്‍ നിന്ന് കാറില്‍ കയറ്റി കൊണ്ട് പോയി അത് ചെയ്തു, ദാമ്പത്യ ജീവിതം അവസാനിച്ചു' ; ഭര്‍ത്താവുമായി പിരിഞ്ഞതിനെ പറ്റി നളിനി
Feb 15, 2025 04:59 PM | By Athira V

ഒരു കാലത്ത് നായികയായിട്ടും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങിയ നടിയാണ് നളിനി. തമിഴ് സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്ന നടി പ്രണയവിവാഹത്തോട് കൂടിയാണ് അഭിനയം ഉപേക്ഷിക്കുന്നത്. 1980 ലാണ് നളിനി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ നായികയായി തിളങ്ങി.

നടനും സംവിധായകനും മുന്‍ എംപിയുമായ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്. അക്കാലത്ത് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന രാമരാജന്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നളിനിയുമായി പരിചയത്തിലാവുന്നത്. നളിനിയോട് ഇഷ്ടം തോന്നിയ രാമരാജന്‍ ഇക്കാര്യം നടിയോട് പറഞ്ഞെങ്കിലും നളിനി അദ്ദേഹത്തിന്റെ പ്രണയം കാര്യമാക്കിയില്ല.

നിരന്തരമായിട്ടുള്ള അദ്ദേഹത്തിന്റെ അഭ്യാര്‍ഥനയും ആത്മാര്‍ഥയും മനസിലാക്കിയ നടി അദ്ദേഹത്തിന്റെ പ്രണയത്തെ അംഗീകരിക്കുകയും തിരിച്ച് സ്‌നേഹിക്കാനും തുടങ്ങി. എന്നാല്‍ അന്ന് സൂപ്പര്‍താരനിരയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുന്ന മകളെ രാമരാജനെ പോലൊരാള്‍ക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കാന്‍ നളിനിയുടെ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു. അങ്ങനെ ഇരുവര്‍ക്കും വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടതായിട്ട് വന്നു.

രാമരാജനുമായി കൂടുതല്‍ അടുപ്പമുണ്ടാകാതെ ഇരിക്കുന്നതിന് വേണ്ടി നളിനിയെ തമിഴ് സിനിമകളില്‍ നിന്നും മാറ്റി പകരം മലയാള സിനിമകള്‍ കാസ്റ്റ് ചെയ്തു. ഒരു വര്‍ഷം തുടര്‍ച്ചയായി നളിനി മലയാളത്തിലാണ് അഭിനയിച്ചത്. തന്റെ പ്രണയം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ രാമരാജന്റെ ക്ഷമ നശിച്ചു. അദ്ദേഹം നളിനിയെ ഷൂട്ടിങ്ങിനിടയില്‍ നിന്ന് കാറില്‍ കയറ്റി കൊണ്ട് പോവുകയും ശേഷം താലികെട്ടി ഭാര്യയാക്കുകയും ചെയ്തു.

മകള്‍ വിവാഹം കഴിച്ചതറിഞ്ഞ് നളിനിയുടെ അമ്മ ദേഷ്യപ്പെടുകയും അവന്റെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്നും നീ തിരിച്ച് വരുമെന്നുമൊക്കെ പറഞ്ഞു പോയി. ആ വാക്ക് സത്യമായത് പോലെ, 13 വര്‍ഷത്തിന് ശേഷം രാമരാജന്റെയും നളിനിയുടെയും ദാമ്പത്യ ജീവിതം അവസാനിച്ചു. 1987 ല്‍ വിവാഹിതരായ താരങ്ങള്‍ 2000 ല്‍ വിവാഹമോചനം നേടി. രാമരാജന് കരിയറില്‍ വളരണമെങ്കില്‍ ദാമ്പത്യം അവസാനിപ്പിക്കണമെന്ന ഒരു ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നായിരുന്നു താരങ്ങളുടെ വേര്‍പിരിയല്‍.

അങ്ങനെ മക്കളെയും കൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോരുകയായിരുന്നു നളിനി. എന്നിരുന്നാലും ഇപ്പോഴും പരസ്പരം പ്രണയത്തിലാണ് താരങ്ങള്‍. തന്റെ ഭര്‍ത്താവ് രാമരാജനെ ഇപ്പോഴും ഇഷ്ടമാണെന്ന് നളിനി പല പരിപാടികളിലും പറയാറുണ്ട്. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത നളിനി വിവാഹമോചനത്തിന് ശേഷം താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചു.

വിവാഹമോചനത്തിന് ശേഷം എന്റെ കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നതിനും വേണ്ടി ഞാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. ആ സമയത്ത് എന്റെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എനിക്ക് കൂടുതല്‍ സിനിമകളൊന്നും ചെയ്യണമെന്ന് ആഗ്രഹമില്ലായിരുന്നു. പക്ഷേ, മക്കള്‍ക്ക് വേണ്ടി വീണ്ടും അഭിനയിക്കേണ്ടി വന്നു.

എന്തിനാണ് എനിക്ക് വീണ്ടും ഈ അവസ്ഥ സമ്മാനിച്ചതെന്ന് ചോദിച്ച് ഞാന്‍ ആരാധിക്കുന്ന കരുമാരി അമ്മയോട് എല്ലാ ദിവസവും കരഞ്ഞ് പ്രാര്‍ഥിക്കുമായിരുന്നു എന്നും നളിനി പറയുന്നു.

#actress #nalini #reveals #bad #situation #after #her #divorce #hubby #ramarajan

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories