മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും
Feb 14, 2025 08:22 PM | By Jain Rosviya

(moviemax.in) പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കാൻ മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെയെത്തും. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിതിൻ കെ ജോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 7 ആമത്തെ ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടി ഗ്രേ ഷെഡിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആയിരുന്നു ജിതിൻ കെ. ജോസ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഫസ്റ്റ് ലുക്കിനെ കുറിച്ചുള്ള വിവരം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ പ്ലാറ്റുഫോമുകളിലൂടെയാണ് പുറത്തു വിട്ടത്. ചിത്രം വിഷുവിനു തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6 വർഷത്തിന് ശേഷമാണു ഒരു മമ്മൂട്ടി ചിത്രം ഉത്സവ സീസണിൽ റിലീസ് ആകുന്നത്. 2019ൽ റിലീസ് ചെയ്ത മധുരരാജയാണ് മമ്മൂട്ടിയുടേതായി ഫെസ്റ്റിവൽ റിലീസിനെത്തിയ അവസാന ചിത്രം.

കണ്ണൂർ സ്‌ക്വാഡിന് ശേഷം സുഷിന് ശ്യാം സംഗീതം നൽകുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും വിനായകനെയും കൂടാതെ നടി ഗായത്രി അരുണും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ജിഷ്ണു ശ്രീകുമാർ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫൈസൽ അലിയും എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകറും ആണ്. അടുത്തതായി തിയറ്ററുകളിലെത്താൻ പോകുന്ന മമ്മൂട്ടി ചിത്രം ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ്.

#first #look #film #starring #Mammootty #Vinayakan #lead #roles #out #tomorrow

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories










News Roundup