(moviemax.in) തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തും, തുടർച്ചയായി ഹിറ്റുകൾ നൽകുന്ന സംവിധായൻ ലോകേഷ് കനഗരാജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫിലിം കൂലിയിൽ അഭിനയിക്കുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ സന്ദീപ് കിഷൻ.
കൂലിയിൽ അഭിനയിക്കുന്നുവെന്ന വാർത്ത തെറ്റാണ്. ഞാനും ലോകേഷും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. പുതിയ സിനിമകളെപ്പറ്റിയും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം ആളുകൾ അങ്ങനെ വിചാരിച്ചത്.
എന്നാൽ, എനിക്ക് ആളുകളോട് പറയാനുള്ളത് ഞാൻ ആ സിനിമയുടെ ഭാഗമാകുന്നില്ല എന്നാണ്'- സന്ദീപ് കിഷൻ പറഞ്ഞു.
രാജ്യമെമ്പാടുമുള്ള യുവജനതയ്ക്കായി ഇന്ത്യയിലെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി സംഘടിപ്പിക്കുന്ന 'വാച്ചോ സ്റ്റോറിടെല്ലേഴ്സ് കോൺക്ലേവ്' രണ്ടാം എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജനീകാന്തുമായുള്ള കുടിക്കാഴ്ചയെപ്പറ്റിയും സന്ദീപ് കിഷൻ മനസുതുറന്നു. 'ഒരിക്കൽ രജനി സാറിനെ കാണാൻ അവസരം കിട്ടി. ഒരുപാട് നേരം സംസാരിച്ചു. സിനിമകളെപ്പറ്റിയും വ്യക്തിപരമായും ഒരുപാട് കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു.
അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിലും അനുഗ്രഹം വാങ്ങാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളായിരുന്നു അത്'- സന്ദീപ് കിഷൻ പറഞ്ഞു. മൈക്കൽ, രായൻ, ക്യാപ്റ്റൻ മില്ലർ എന്നീ സിനിമകൾക്കു ശേഷം ഫെബ്രുവരി 26ന് റിലീസ് ആകുന്ന മസാഖ് ആണ് സന്ദീപ് കിഷന്റെ പുതിയ സിനിമ.
കഥകൾ പറയാൻ താൽപര്യമുള്ള യുവപ്രതിഭകളെ കണ്ടെത്തി അവരുടെ സർഗാത്മകത പരിപോഷിപ്പിക്കുകയാണ് വാച്ചോ സ്റ്റോറിടെല്ലേഴ്സ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. കൽക്കത്തയിൽ നടത്തിയ ആദ്യ എഡിഷൻ വൻ വിജയമായിരുന്നു
#Rajinikanth #Lokesh #not #acting #Coolie #movie #Sandeepkishan