(moviemax.in) തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ രാജേഷ്. തന്റെ കഴിവും കഠിനാധ്വാനവുമാണ് ഐശ്വര്യയെ താരമാക്കുന്നത്. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കിലും മലയാളത്തിലുമെല്ലാം കയ്യടി നേടുകയായിരുന്നു ഐശ്വര്യ രാജേഷ്. സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നവയാണ് ഐശ്വര്യയുടെ കഥാപാത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ ഒടിടിയിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ രാജേഷ്. തന്റെ കഴിവും കഠിനാധ്വാനവുമാണ് ഐശ്വര്യയെ താരമാക്കുന്നത്. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെലുങ്കിലും മലയാളത്തിലുമെല്ലാം കയ്യടി നേടുകയായിരുന്നു ഐശ്വര്യ രാജേഷ്. സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നവയാണ് ഐശ്വര്യയുടെ കഥാപാത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ ഒടിടിയിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഐശ്വര്യ പറഞ്ഞത് വാര്‍ത്തയായി മാറിയിരിക്കുകയാണ്. തന്റെ അച്ഛന്റെ മരണത്തിന് ശേഷം അമ്മയാണ് തങ്ങളെ വളര്‍ത്തിയതെന്നാണ് ഐശ്വര്യ പറയുന്നത്. അമ്മയെ സഹായിക്കാന്‍ താന്‍ ചെറുപ്പം മുതലേ ജോലിയ്ക്ക് പോയിരുന്നുവെന്നും ഐശ്വര്യ പറയുന്നു.
''എന്റെ അമ്മയാണ് എന്റെ പ്രചോദനം. ഞങ്ങള്‍ നാല് മക്കളായിരുന്നു. എന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു പോയി. അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. അമ്മ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അമ്മയെ സഹായിക്കാന്‍ ഞാന്‍ ചെറുപ്പത്തില്‍ തന്നെ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തിരുന്നു. പിന്നീട് ഞാന്‍ സിനിമയിലെത്തി. എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യുന്നു. അമ്മയോ നോക്കുന്നു. അതിലെല്ലാം ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു'' എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.
പിന്നാലെയാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ മുന്‍ പ്രണയത്തെക്കുറിച്ചും താന്‍ എന്തുകൊണ്ടാണ് പ്രണയത്തില്‍ നിന്നും ഇപ്പോള്‍ അകലം പാലിക്കുന്നതെന്നും ഐശ്വര്യ പറയുന്നുണ്ട്. പ്രണയത്തകര്‍ച്ച തനിക്ക് ഭയമാണെന്നാണ് ഐശ്വര്യ പറയുന്നത്.
''പ്രണയത്തേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് പ്രണയ തകര്‍ച്ചയെയാണ്. ഞാന്‍ വളരെ ഇമോഷണല്‍ ആണ്. പ്രണയത്തില്‍ ചെലവിടുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം വേണം എനിക്ക് പ്രണയത്തകര്‍ച്ചയില്‍ നിന്നും പുറത്ത് കടക്കാന്‍. നേരത്തെ റിലേഷന്‍ഷിപ്പുണ്ടായിട്ടുണ്ട്. സിനിമയിലേക്ക് വന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. പക്ഷെ അവന്‍ എന്നെ അപമാനിച്ചു.
അതുപോലുള്ള പ്രണയങ്ങള്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രണയത്തില്‍ ഇതുപോലെ സംഭവിക്കുന്നത്? എനിക്ക് ഭയമായിരുന്നു. ഇപ്പോള്‍ കുറേക്കൂടി ശാന്തയായിട്ടുണ്ട്. എന്നാലും മുന്‍ അനുഭവങ്ങള്‍ കാരണം പ്രണയത്തില്‍ പരാജയപ്പെടുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത് അധികവും'' എന്നാണ് ഐശ്വര്യ പറയുന്നത്.
പോയ വര്‍ഷം മലയാളത്തിലും തമിഴിലുമായാണ് ഐശ്വര്യയുടെ സിനിമകള്‍ പുറത്തിറങ്ങിയത്. തമിഴില്‍ ഡിയര്‍ ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ അജയന്റെ രണ്ടാം മോഷണം, ഹെര്‍ എന്നീ സിനിമകളിലും ഐശ്വര്യ പോയ വര്‍ഷം അഭിനയിച്ചിരുന്നു.
അതേസമയം തെലുങ്ക് ചിത്രം സക്രാന്തി വസ്തുനം ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കറുപ്പര്‍ നഗരം, മോഹന്‍ദാസ്, തീയാവര്‍ കുളൈഗല്‍ നടുഗ, ഉത്തരകന്‍ഡ എന്ന സീനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലുള്ളത്.
സിനിമകള്‍ക്ക് പുറമെ ഒടിടി ലോകത്തും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിന്റെ സൂഴല്‍ ദ വോര്‍ട്ടെക്‌സ് എന്ന സീരിസിലൂടെയാണ് ഒിടിയിലെത്തുന്നത്. സീരീസ് വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സീരീസിന്റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷയോടെയാണ് സീരീസിനായി കാത്തിരിക്കുകയാണ്.
#aishwaryarajesh #opensup #about #her #past #relationship #being #afraid #breakups