(moviemax.in) മലയാളത്തില്‍ അഭിനയിച്ചതോട് കൂടിയാണ് സായി പല്ലവി എന്ന നടിയുടെ കരിയര്‍ മാറി മറിയുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്ന സായി പല്ലവി പക്ഷേ മലയാളികള്‍ക്കെന്നും പ്രേമത്തിലെ മലര്‍ മിസാണ്.
ഈ കഥാപാത്രം നേടി കൊടുത്ത പേരും പ്രശസ്തിയും നടിയുടെ കരിയര്‍ തന്നെ ഉയരത്തിലെത്തിച്ചു. ഇന്ന് നായകന്മാരെക്കാളും പ്രതിഫലം വാങ്ങിക്കുന്ന നടിയായി സായ് പല്ലവി മാറി.
തെലുങ്കില്‍ നാഗ ചൈതന്യയ്‌ക്കൊപ്പം നായികയായി അഭിനയിച്ചിരിക്കുകയാണ് നടിയിപ്പോള്‍. തണ്ടേല്‍ എന്ന സിനിമ കഴിഞ്ഞ ആഴ്ചയാണ് റിലീസിനെത്തിയത്.
ഗംഭീര അഭിപ്രായം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ സായ് പല്ലവിയെ കുറിച്ചും നടി പ്രതിഫലത്തില്‍ വീണ്ടും ഞെട്ടിക്കുന്ന മാറ്റം വരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടി ആദ്യം വാങ്ങിയ തുകയുടെ കണക്ക് വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
പ്രേമത്തില്‍ അഭിനയിക്കുന്നതിനും പത്ത് വര്‍ഷം മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സായ് പല്ലവി സിനിമയില്‍ അഭിനയിച്ചിരുന്നു. കസ്തുരിമാന്‍ എന്ന സിനിമയില്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ റോളായിരുന്നു നടി ചെയ്തത്.
പിന്നീട് തമിഴില്‍ തന്നെ ദൂം ദൂം എന്ന സിനിമയിലും നടി വന്ന് പോയി. ശേഷം 2015 ലാണ് അല്‍ഫോണ്‍സ് പുത്രന്‍ സായ് പല്ലവിയെ നായികയായി പരിചയപ്പെടുത്തുന്നത്.
ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നായികയായി തമിഴിലും തെലുങ്കിലുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് നടി. അഭിനേത്രി എന്നതിലുപരി കിടിലന്‍ ഡാന്‍സര്‍ കൂടിയാണ് നടി.
പല സിനിമകളിലെയും ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ചുവടുകള്‍ വെച്ച് തരംഗമുണ്ടാക്കാനും സായ് പല്ലവിയ്ക്ക് സാധിച്ചിരുന്നു. ഇതെല്ലാം നടിയുടെ താരമൂല്യം വര്‍ധിപ്പിച്ചു. അങ്ങനെയാണ് ഒരു സിനിമയ്ക്ക് കോടികള്‍ വാങ്ങിക്കുന്ന നടിയായി അവര്‍ മാറുന്നത്.
പല ഭാഷകളിലും ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടെങ്കിലും നിലവില്‍ ലേഡി പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്നത് സായി പല്ലവി മാത്രമാണ്. സിനിമയുടെ കഥ കേട്ട് തന്റെ കഥാപാത്രത്തിനുള്ള പ്രധാന്യവും മറ്റുമൊക്കെ മതിപ്പുണ്ടായാല്‍ മാത്രമേ നടി ഈ സിനിമ ഏറ്റെടുക്കുകയുള്ളു.
അതുപോലെ ലിപ്‌ലോക്, ഇന്റിമേറ്റ് സീനുകളൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും തുടങ്ങി കര്‍ശനമായ നിബന്ധനകളാണ് നടി മുന്നോട്ട് വെക്കാറുള്ളത്. ഇതൊക്കെ അംഗീകരിച്ച് സായ് പല്ലവി നായികയാക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണ് എന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ സായ് പല്ലവി ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം കുറിക്കനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദിയില്‍ 'രാമായണം' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി നടി ആറ് കോടി വാങ്ങിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവില്‍ തെലുങ്കില്‍ പുറത്തിറങ്ങിയ 'തണ്ടേല്‍' എന്ന ചിത്രത്തിനായി അഞ്ച് കോടി രൂപ പ്രതിഫലം നടിയ്ക്ക് ലഭിച്ചതായിട്ടും സൂചനയുണ്ട്.
#first #salary #actress #earns #crores #growth #junior #artiste #SaiPallavi