(moviemax.in) സീരിയലുകളിൽ നിന്നും മറാത്തി സിനിമയില്‍ നിന്നും തെലുങ്കിലേക്കും പിന്നീട് ബോളിവുഡിലുമൊക്കെ സജീവമായ നടിയാണ് മൃണാല്‍ താക്കൂര്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം സീതാരാമം എന്ന ചിത്രത്തിലൂടെയാണ് നടി ആരാധകരെ ആകര്‍ഷിക്കുന്നത്.
അഭിനയിച്ച് തുടങ്ങിയ സമയത്ത് സിനിമയില്‍ നല്ല അവസരങ്ങള്‍ തന്നെ തേടി വന്നിട്ടുണ്ടെന്ന് മൃണാല്‍ വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സിനിമയിലെ അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടതിന്റെ കാരണമെന്താണെന്ന് നടി വെളിപ്പെടുത്തിയത്.
മാതാപിതാക്കളുടെ ചില കടുംപിടുത്തമാണ് തന്റെ നഷ്ടങ്ങള്‍ക്ക് കാരണമായത്. പിന്നീട് താന്‍ അവരെ കൊണ്ട് എങ്ങനെ സമ്മതിപ്പിച്ചു എന്നതിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍.
2014ല്‍ മറാത്തി സിനിമയിലൂടെയാണ് മൃണാള്‍ താക്കൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മറാത്തി ഭാഷയില്‍ തന്നെ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ബോളിവുഡില്‍ അഭിനയിക്കാനുള്ള അവസരം നടിയ്ക്ക് ലഭിച്ചു.
എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് നടിയുടെ അച്ഛനും അമ്മയും ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇതാണ് നടിയുടെ കരിയറിനെ വല്ലാതെ ബാധിച്ചത്.
ചുംബന രംഗങ്ങളിലും അശ്ലീല രംഗങ്ങളിലും അഭിനയിക്കരുതെന്നാണ് മൃണാളിനോട് ആദ്യം അമ്മയും അച്ഛനും പറഞ്ഞത്. അങ്ങനൊരു കണ്ടീഷന്‍ വെച്ചതിനാല്‍ നിരവധി സിനിമകളിലെ അവസരങ്ങള്‍ നഷ്ടമായി.
അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹം ഒരു ഘട്ടത്തില്‍ നടക്കാതിരിക്കാനും ഇതൊരു കാരണമായി മാറുമോ എന്ന ഭയവും തനിക്ക് വന്നു. ഇതോടെ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് അവരെ ഞാന്‍ പറഞ്ഞ് മനസ്സിലാക്കി.
ഇത് എന്റെ ജീവിതമാണ്, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. ചുംബന രംഗങ്ങളിലും സെക്സി റോളുകളിലും അഭിനയിച്ചാല്‍ മാത്രമേ തനിക്ക് വലിയൊരു നടിയാകാന്‍ സാധിക്കുകയുള്ളു.
അതിന് നിങ്ങള്‍ സമ്മതിക്കമെന്ന് പറഞ്ഞ് വളരെ പാടുപെട്ടാണ് അവരുടെ സമ്മതം വാങ്ങിയത്. അതിന് ശേഷമാണ് തനിക്ക് പല സിനിമകളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും നടി പറയുന്നു.
ലവ് സോണിയ എന്ന സിനിമയിലെ കിടപ്പുമുറി രംഗങ്ങളില്‍ മൃണാല്‍ അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ പച്ചക്കൊടി കാട്ടിയതിന് ശേഷമാണ് നടി ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചത് തുടങ്ങിയത്. എന്നാല്‍ നടിയുടെ അഭിമുഖം കണ്ടതിന് മൃണാളിനെ കളിയാക്കുകയാണ് ആരാധകര്‍.
അതേ സമയം സിനിമാലോകത്ത് മുന്‍നിരയിലേക്ക് വളരണമെങ്കില്‍ നടിമാര്‍ പല വിട്ടുവീഴ്ചയ്ക്കും തയ്യാറാവണമെന്ന കാര്യത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ചുംബന രംഗങ്ങളിലും അശ്ലീലതയുള്ള സീനുകളിലുമൊക്കെ അഭിനയിക്കാന്‍ സമ്മതിച്ചാല്‍ മാത്രമേ നടിമാര്‍ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കൂ.
അല്ലാത്തപക്ഷം അവര്‍ മറ്റ് നടിമാരെ ബുക്ക് ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ തുറന്ന് പറച്ചിലിലൂടെ മൃണാല്‍ താക്കൂറും ഇക്കാര്യമാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും ഇന്ന് കൈനിറയെ സിനിമകളുള്ള മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് മൃണാല്‍ താക്കൂര്‍.
#condition #parents #MrinalThakur #loss #movies