കൊച്ചി: (moviemax.in) സംവിധായകൻ സനൽകുമാർ ശശിധരനെതിരേ കോടതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരിയായ നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നൽകിയിരുന്നു.
ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് വിവരം. ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്.
2022-ൽ ഇതേ നടി നൽകിയ സമാന പരാതിയിൽ സനലിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.
ഇതിനിടെയാണ് കുറച്ചുദിവസങ്ങൾക്കു മുൻപ് തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സനൽ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചുവെന്ന് കാണിച്ച് നടി വീണ്ടും പരാതി നൽകിയത്.
#Complaint #against #director #SanalkumarSasidharan #actress #gave #confidential #statement #court