വല്യമ്മച്ചിയെ കൈകളില്‍ വാരിയെടുത്ത് സ്മിനു; ഇവളുടെ തലയ്ക്ക് ഓളമെന്ന് പരിഹാസം; മറുപടി നല്കി സ്മിനു

വല്യമ്മച്ചിയെ കൈകളില്‍ വാരിയെടുത്ത് സ്മിനു; ഇവളുടെ തലയ്ക്ക് ഓളമെന്ന് പരിഹാസം; മറുപടി നല്കി സ്മിനു
Feb 8, 2025 02:01 PM | By Jain Rosviya

തന്റെ സ്വാഭാവിക അഭിനയം കൊണ്ട് മലയാള സിനിമയില്‍ ഒരിടം നേടിയ നടിയാണ് സ്മിനു സിജോ. അമ്മ വേഷങ്ങളിലൂടെയും മറ്റുമാണ് സ്മിനു കയ്യടി നേടുന്നത്.

ഇപ്പോഴിതാ സ്മിനു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ അമ്മയുടെ അമ്മയെ എടുത്തു കൊണ്ട് വരുന്ന വീഡിയോയാണ് സ്മിനു പങ്കുവച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

വൈകാരികമായൊരു കുറിപ്പും വീഡിയോയ്‌ക്കൊപ്പം സ്മിനു പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകള്‍ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്‌നേഹത്തിന്റെയും ഓര്‍മ്മകളില്‍ പകരം കൊടുക്കാന്‍ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ലെന്നാണ് സ്മിനു പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'എന്റെ അമ്മയുടെ അമ്മ. ഭൂമിയില്‍ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്‌നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ എന്റെ വല്യമ്മച്ചി.

കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകള്‍ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്‌നേഹത്തിന്റെയും ഓര്‍മ്മകളില്‍ പകരം കൊടുക്കാന്‍ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല.

എന്റെ ബാല്യത്തില്‍ അമ്മച്ചി എന്നെ എടുത്തു.അമ്മച്ചിയുടെ വാര്‍ദ്ധക്യത്തില്‍ അമ്മച്ചിയെ ഞാന്‍ എടുക്കുന്നു. ''കര്‍മ്മ ' എന്ന വാക്കിന് സ്‌നേഹത്തിന്റെ ഭാഷയില്‍ ചെറിയ ഒരു ഓര്‍മ്മ പെടുത്തല്‍. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ ആവട്ടെ നമ്മുടെ മാതാപിതാക്കള്‍'' എന്നാഅ സ്മിനു കുറിച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ സ്മിനുവിനെ വിമര്‍ശിക്കുകയും പരിഹരിക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക്ക് സ്മിനു തന്നെ മറുപടിയും നല്‍കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

'ഇവള്‍ക്ക് തലക്കു ഓളം ആണ്' എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ സ്മിനു മറുപടിയുമായി എത്തി. 'നിങ്ങളുടെ വീട്ടിലെ ആരെയും അല്ലല്ലോ എടുത്തത് എന്റെ വല്യമ്മച്ചിയെ അല്ലെ' എന്നായിരുന്നു താരത്തിന്റെ മറുപടി.

നല്ല അഭിനയം അടുത്ത അവാര്‍ഡ് നിങ്ങള്‍ക്ക് തന്നെ എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനും സ്മിനു മറുപടി നല്‍കുന്നുണ്ട്. നിങ്ങളെ പോലെയാ എല്ലാരും എന്നു കരുതുന്നത് നിങ്ങളുടെ അഹങ്കാരം എന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം സ്മിനുവിന്റെ വീഡിയോയ്ക്കും കമന്റും പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിക്കുന്നത്.

'വല്യമ്മമാര്‍ക്ക് നമ്മള്‍ എവിടെയെങ്കിലും പോകുമ്പോള്‍ വരാന്‍ ഭയങ്കര ഇഷ്ടമാണ് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് നമ്മള്‍ കൊണ്ടുപോകാറില്ല ഇതൊരു നല്ല ഐഡിയ പിള്ളേരെ പോലെ എടുത്തോണ്ട് അങ്ങ് പോവുക അവിടെ കൊണ്ടുവെച്ച് കാര്യമെല്ലാം പറഞ്ഞിട്ട് തിരിച്ചുവരുമ്പോള്‍ എടുത്തോണ്ട് പോരുക സൂപ്പറായി,

തീര്‍ച്ചയായിട്ടും ഇതിന്റെ ഫലം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യമായി ഉണ്ടാവുക തന്നെ ചെയ്യും മാതാപിതാക്കളെ ചവിട്ടിത്തെറിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതൊക്കെയാണ് മാതൃകയും ആവേശവും എന്താണേലും ചേച്ചിക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു' എന്നിങ്ങനെയാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.



#Sminu #took #grandmother #her #arms #comments

Next TV

Related Stories
Top Stories