(moviemax.in) കരിയറിലെ ഏറ്റവും തിരക്കേറിയ കാലഘട്ടത്തിലൂടെയാണ് നടി തൃഷ കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി റിലീസുകളാണ് താരത്തിന്.
മലയാള ചിത്രം ഐഡന്റിറ്റിക്ക് ശേഷം പുറത്തിറങ്ങിയത് തമിഴ് ചിത്രം വിടാമുയർച്ചിയാണ്. അജിത്ത് നായകനായെത്തിയ ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രമാണ് തൃഷയ്ക്ക്.
വരാനിരിക്കുന്ന ഗുഡ് ബാഡ് അഗ്ലി എന്ന അജിത്ത് ചിത്രത്തിലും തൃഷയാണ് നായിക. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രത്തിലും തൃഷ നായികയായെത്തുന്നു.
കെെ നിറയെ അവസരങ്ങളെന്നതിന് ഉത്തമ ഉദാഹരമാണ് ഇന്നത്തെ തൃഷയുടെ ഗ്രാഫ്. പൊന്നിയിൻ സെൽവൻ ശേഷമാണ് മങ്ങിത്തുടങ്ങിയ താര പ്രഭ തൃഷയ്ക്ക് തിരികെ ലഭിക്കുന്നത്.
ഹിറ്റായ ചിത്രത്തിന് പിന്നാലെ തൃഷയെ തേടി സൂപ്പർതാര ചിത്രങ്ങൾ തുടരെ വന്നു. കരിയറിൽ വീഴ്ചകൾ വന്നപ്പോഴെല്ലാം വലിയ ഹിറ്റുമായി തിരിച്ചെത്താൻ തൃഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തമിഴിലാണ് തൃഷ കൂടുതൽ സജീവം. ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന വിശ്വംഭര അല്ലാതെ തൃഷയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
തെലുങ്കിൽ ഒരു കാലത്ത് തുടരെ സിനിമകൾ ചെയ്തെങ്കിലും എന്നും വലിയ സ്ഥാനം നൽകിയത് തമിഴകമാണ്. തെലുങ്കിൽ ഒരിക്കൽ രാജമൗലിയുടെ സൂപ്പർഹിറ്റ് സിനിമ തൃഷ നിരസിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ മര്യാദ രാമന്നയാണിത്.
നടൻ സുനിൽ, സലോണി അശ്വിനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സലോണി അശ്വിനിക്ക് പകരം ആദ്യം തൃഷയെയാണ് നായികയായി പരിഗണിച്ചത്.
രാജമൗലിയുടെ ഓഫർ തൃഷ വേണ്ടെന്ന് വെച്ചു. അന്ന് കോമഡി വേഷങ്ങൾ ചെയ്യുന്ന നടനാണ് സുനിൽ. ഈ നടനൊപ്പം അഭിനയിക്കുന്നത് തന്റെ മാർക്കറ്റിനെ ബാധിക്കുമെന്ന് കരുതിയാണ് നിരസിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ മര്യാദ രാമന്ന വൻ ഹിറ്റായി. രാജമൗലിയുടെ ഒരു സിനിമയിലും തൃഷ ഇതുവരെ നായികയായെത്തിയിട്ടില്ല. രാജമൗലി അന്ന് തെലുങ്കിലെ പ്രശസ്ത സംവിധായകനാണെങ്കിലും പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെട്ടിട്ടില്ല.
ഇന്ന് ഇന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാണ് രാജമൗലി. ബാഹുബലിക്ക് ശേഷമാണ് രാജമൗലിക്ക് ഇത്രയധികം ജനപ്രീതി ലഭിച്ചത്. ഇന്ന് ബോളിവുഡ് താരങ്ങളാണ് രാജമൗലി ചിത്രങ്ങളിലെ നായികമാർ.
ആർആർആറിൽ ആലിയ ഭട്ടാണ് നായികയായത്. മഹേഷ് ബാബു നായകനാകുന്ന സിനിമയിൽ പ്രിയങ്ക ചോപ്രയും പ്രധാന വേഷം ചെയ്യുന്നു. അതേസമയം തെലുങ്കിൽ തൃഷ നിരസിച്ച സിനിമകളിൽ പലതും നടിക്ക് കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്.
ചിരഞ്ജീവി, രാം ചരൺ എന്നിവർ പ്രധാന വേഷം ചെയ്ത ആചാര്യ എന്ന ചിത്രത്തിൽ തൃഷയെയായിരുന്നു നായികയായി പരിഗണിച്ചത്. എന്നാൽ നടി ചിത്രം നിരസിച്ചു. ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ആചാര്യ.
കാജൽ അഗർവാളാണ് തൃഷയ്ക്ക് പകരം ചിത്രത്തിൽ നായികയായത്. മലയാളത്തിൽ റാം ആണ് തൃഷയുടെ അടുത്ത സിനിമ. പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായെങ്കിലും ഷൂട്ടിംഗ് നീണ്ട് പോകുകയാണ്.
#Trisha #never #seen #Rajamouli #films #not #willing #act #actor