കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്
Feb 3, 2025 01:53 PM | By VIPIN P V

നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയായ ജിത്തു അഷ്‌റഫ്‌ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്.

സൂപ്പർ ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന നിർവഹിക്കുന്നത്.

ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്.

ജേക്ക്സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ,

സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

#KunchackoBoban #Priyamani #starrer #OfficeronDuty #theaters #February

Next TV

Related Stories
'അമ്മ മരിച്ച് കിടക്കുമ്പോൾ എന്നോട് അയാൾ അതിന് ആവശ്യപ്പെട്ടു, സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ 'എന്താണ് തെറ്റെന്ന്' - നടി സോന

Mar 14, 2025 10:48 AM

'അമ്മ മരിച്ച് കിടക്കുമ്പോൾ എന്നോട് അയാൾ അതിന് ആവശ്യപ്പെട്ടു, സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ 'എന്താണ് തെറ്റെന്ന്' - നടി സോന

ഷാർപ്ലെക്സ് ഓടിടി പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് സോന സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ യൂണിക് പ്രൊഡക്ഷൻസ് വഴി ഈ വെബ് സീരീസ്...

Read More >>
'കോഴിക്കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു' സുരഭിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ഐശ്വര്യ

Mar 13, 2025 09:02 PM

'കോഴിക്കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു' സുരഭിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ഐശ്വര്യ

കുട്ടികള്‍ക്ക് എന്താണ് ശരി, എന്താണ് തെറ്റ് എന്ന തിരിച്ചറിവുണ്ടാകില്ലെന്ന് മറുപടി നല്‍കുന്നുണ്ട്....

Read More >>
ലഹരി കേസ്: 4000 പേരിൽ അറസ്റ്റിലായത് ഒരു സിനിമക്കാരന്‍ മാത്രം -ദിലീഷ് പോത്തൻ

Mar 13, 2025 05:09 PM

ലഹരി കേസ്: 4000 പേരിൽ അറസ്റ്റിലായത് ഒരു സിനിമക്കാരന്‍ മാത്രം -ദിലീഷ് പോത്തൻ

കഴിഞ്ഞ ദിവസമായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായത്. മൂലമറ്റം എക്സൈസാണ് മേക്കപ്പ് മാന്‍...

Read More >>
മണികണ്ഠൻ ആചാരിയുടെ വേറിട്ടൊരു വേഷവുമായി ‘രണ്ടാം മുഖം’ പ്രേക്ഷകരിലേക്ക്

Mar 13, 2025 11:59 AM

മണികണ്ഠൻ ആചാരിയുടെ വേറിട്ടൊരു വേഷവുമായി ‘രണ്ടാം മുഖം’ പ്രേക്ഷകരിലേക്ക്

യു. കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ്...

Read More >>
'എൻ്റെ ഡയലോഗ് പോലും ഞാൻ മറന്നു; എന്റെ മുന്നിൽ ഞാൻ കണ്ടത് ഒരു ജീനിയസ് പെർഫോമൻസ്' -വിവേക് ഒബ്റോയ്

Mar 13, 2025 09:48 AM

'എൻ്റെ ഡയലോഗ് പോലും ഞാൻ മറന്നു; എന്റെ മുന്നിൽ ഞാൻ കണ്ടത് ഒരു ജീനിയസ് പെർഫോമൻസ്' -വിവേക് ഒബ്റോയ്

ലൂസിഫറിൽ ബോബി എന്ന വില്ലൻ കഥാപാത്രത്തെയാണ് വിവേക് ഒബ്റോയ്...

Read More >>
Top Stories

News Roundup