സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍
Feb 3, 2025 11:40 AM | By Athira V

മാദക സുന്ദരിയായി അറിയപ്പെട്ടിരുന്നെങ്കിലും സൂപ്പര്‍താര സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് സില്‍ക്ക് സ്മിത. ആന്ധ്രപ്രദേശ് സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് സില്‍ക്ക് സ്മിതയായി ലോകം അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നത്.

കുടുംബം ദാരിദ്ര്യത്തില്‍ മുങ്ങിയതോടെയാണ് തമിഴ്‌നാട്ടിലേക്ക് താരം എത്തുന്നത്. പിന്നീട് വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടി ചക്രം എന്ന ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെട്ടു. ഈ സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടിയുടെ കരിയര്‍ മാറിമറിയുന്നത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും നടിയുടെ ഓര്‍മ്മകള്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. തെന്നിന്ത്യ ഒട്ടാകെ നിറസാന്നിധ്യമായിരുന്ന സില്‍ക്കിനെ ആരാധിച്ചിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലും പൊതുസമൂഹത്തിനിടയിലും നടിക്ക് വളരെ മോശമായ അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്നതുകൊണ്ട് ജീവിതത്തിലും അവര്‍ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചവരാണ് ഭൂരിഭാഗം ആളുകളും. സാധാരണക്കാരായ ആളുകള്‍ പോലും അവരെ ഒന്ന് തൊടാനും തലോടാനും ആഗ്രഹിച്ചു. സില്‍ക്ക് സ്മിത കടിച്ച പാതി ആപ്പിള്‍ ലേലത്തില്‍ പിടിച്ചെടുക്കാന്‍ പോലും ആളുകളുടെ ബഹളം ആയിരുന്നു. ആരാണ് സില്‍ക്ക് സ്മിത എന്ന് അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും ചോദിച്ചിട്ടുണ്ട്.

എന്നാല്‍ ചില സിനിമകളുടെ ലൊക്കേഷനില്‍ നടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വി ശേഖര്‍. അദ്ദേഹം സംവിധാനം ചെയ്ത സിനിമയില്‍ സില്‍ക്ക് സ്മിത അഭിനയിച്ചിരുന്നു. സിനിമയിലെ ഒരു ഭാഗം ചിത്രീകരിക്കുന്നതിനായി ഗ്രാമത്തിലേക്ക് പോകേണ്ടി വന്നിരുന്നു. അവിടെയുള്ള ഒരു വീട്ടിലാണ് നടിയ്ക്ക് താമസം ഏര്‍പ്പാടാക്കിയത്.

സില്‍ക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ ആളുകളൊക്കെ ലൊക്കേഷനിലേക്ക് വന്നു തുടങ്ങി. കൂട്ടത്തില്‍ കുറച്ചു കര്‍ഷകന്‍ സംവിധായകനെ കാണാനായി വന്നു. എന്നിട്ട് എത്ര ചെലവാകുമെന്ന് ചോദിച്ചു. അവര്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ എത്ര തുക ആവശ്യമായി വരുമെന്ന് ചോദിക്കുകയാണെന്നാണ് താന്‍ കരുതിയതെന്ന് ശേഖര്‍ പറയുന്നു.

എന്നാല്‍ ശരിക്കും അവര്‍ ആവശ്യപ്പെട്ടത് ഒരു ദിവസത്തേക്ക് സില്‍ക്ക് സ്മിതയ്ക്ക് എത്ര വില കൊടുക്കേണ്ടി വരും എന്നായിരുന്നു. ഇത് കേട്ട് ഞെട്ടിയ താന്‍ സില്‍ക്ക് അങ്ങനെയുള്ള ആളല്ലെന്നു പറഞ്ഞ് അവരെ പറഞ്ഞയച്ചുവെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു. സിനിമയുടെ ലൈം ലൈറ്റില്‍ മിന്നിത്തിളങ്ങി നിന്നെങ്കിലും ജീവിതത്തില്‍ സമാധാനവും സന്തോഷവും ലഭിക്കാത്ത താരങ്ങളില്‍ ഒരാളാണ് സില്‍ക്ക് സ്മിത.

വളരെ ദരിദ്ര്യ കുടുംബത്തില്‍ ജനിച്ച നടിയ്ക്ക് കാര്യമായ വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ അവരെ വിവാഹം കഴിപ്പിച്ചെങ്കിലും ആ ബന്ധവും നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. ഇതോടെ അവിടുന്ന് രക്ഷപെട്ടാണ് സില്‍ക്ക് സിനിമയില്‍ എത്തുന്നത്. അവിടെയും ചതിയും വഞ്ചനകളുമാണ് നടിയെ കാത്തിരുന്നത്.

#director #vshekar #spoke #about #shocking #details #late #actress #silksmitha

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-