(moviemax.in) മമ്മൂട്ടി-സുരേഷ് ഗോപി സൗഹൃദം എപ്പോഴും ആരാധകർക്ക് കൗതുകമുള്ള കാര്യമാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരാണ് രണ്ട് പേരും. താരങ്ങൾ തമ്മിൽ പലപ്പോഴായും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായി.
തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ചില സിനിമകളിൽ സഹനടനായി സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സുരേഷ് ഗോപി താരമായി മാറി.
മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ഒപ്പത്തിനൊപ്പം താരമൂല്യം ഒരു കാലത്ത് സുരേഷ് ഗോപിക്കുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ നടൻ കരിയറിൽ സജീവമല്ലാതായി.
മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് സിനിമയാണ് 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ. സുരേഷ് ഗോപിയും ഇതിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
ഒരു വടക്കൻ വീരഗാഥയോടെയാണ് മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമിടയിൽ ഏറെക്കാലം നീണ്ട് നിന്ന അകൽച്ചയുണ്ടായതെന്ന് പറയുകയാണിപ്പോൾ ശാന്തിവിള ദിനേശ്. വടക്കൻ വീരഗാഥയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.
ആരോമലുണ്ണിയുടെ വേഷം തന്റെ സുഹൃത്തായ രതീഷിന് നൽകണമെന്ന് മമ്മൂട്ടി ശുപാർശ ചെയ്തു. സംവിധായകൻ അത് തള്ളി. സുരേഷ് ഗോപി ആ വേഷം ചെയ്തു. അപ്പോൾ മുതലാണ് സുരേഷ് ഗോപി മനസ് കൊണ്ട് മമ്മൂട്ടിയുമായി ഇടഞ്ഞത്.
പരസ്യമായി കാണുമ്പോൾ ഇക്ക എന്ന് വിളിക്കും. എന്റെ വല്യേട്ടനാണെന്ന് പറയും. സിനിമയിൽ തനിക്ക് തുടക്ക കാലത്ത് ഒരുപാട് സഹായം ചെയ്ത രതീഷിന് കൊടുക്കണമെന്ന് മമ്മൂട്ടി ന്യായമായി പറഞ്ഞതാണ്. അല്ലാതെ സുരേഷ് ഗോപിയെ വെട്ടിയതല്ല.
പക്ഷെ സുരേഷ് ഗോപി കരുതി വെച്ചത് തന്റെ വേഷം വെട്ടി രതീഷിന് കൊടുക്കാൻ മമ്മൂട്ടി കളിച്ചു എന്നാണ്. കുറേക്കാലം ഈ അകൽച്ച സുരേഷ് ഗോപിക്കുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
പരസ്യമായിട്ട് പറയില്ലെങ്കിലും രഹസ്യമായി വളരെ മോശമായ വാക്കുകൾ ഉപയോഗിച്ച് സുരേഷ് ഗോപി സംസാരിക്കുമായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ചന്തു വിജയിക്കുമോ എന്ന് മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു.
#sureshgopi #issue #mammootty #santhiviladinesh #problem #remained #long #time