മീനൂട്ടി കൗശിക്കും പ്രണയത്തിൽ? അതില്‍ കൂടുതല്‍ വികാരപ്പെടേണ്ട കാര്യം ഇല്ല! പ്രിയങ്കയ്ക്ക് എന്ത് പറ്റി; മരിച്ചു എന്ന് ഞാനും കേട്ടു

മീനൂട്ടി കൗശിക്കും പ്രണയത്തിൽ? അതില്‍ കൂടുതല്‍ വികാരപ്പെടേണ്ട കാര്യം ഇല്ല! പ്രിയങ്കയ്ക്ക് എന്ത് പറ്റി; മരിച്ചു എന്ന് ഞാനും കേട്ടു
Jan 24, 2025 12:52 PM | By Athira V

( moviemax.in ) കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയങ്ക അനൂപ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയില്‍ സജീവമായിരുന്ന നടി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. ഇടയ്ക്ക് ചില വിവാദങ്ങളും വിമര്‍ശനങ്ങളും ഒക്കെ നടിയുടെ പേരില്‍ ഉണ്ടായി. എന്നാല്‍ അതിനെ ഒക്കെ മറികടന്നു പോയിരിക്കയാണ് നടിയിപ്പോള്‍.

അതേസമയം പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയങ്കയും നടിയും അവതാരകമായ മീനാക്ഷിയും. വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പേരില്‍ വന്ന വാര്‍ത്തകളെ കുറിച്ച് നടിമാര്‍ സംസാരിച്ചു.

അടുത്തിടെ മീനാക്ഷി കോളേജില്‍ ജോയിന്‍ ചെയ്തിരുന്നു. അച്ഛന്‍ പഠിച്ച അത് കോളേജില്‍ എത്തിയതിനെപ്പറ്റി പറഞ്ഞ മീനാക്ഷി പിന്നാലെ സുഹൃത്തായ കൗശിക്കിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു.

ഇത് കണ്ടതോടെ നടി പ്രണയത്തില്‍ ആണെന്ന പ്രചരണം ഉണ്ടായി. ചെറിയ പ്രായം മുതലെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ആ സൗഹൃദം ഇന്നും അതുപോലെ കൊണ്ട് പോവുകയാണെന്നും ഒപ്പം തന്നെക്കുറിച്ച് വന്ന വാര്‍ത്തയെ പറ്റിയും നടി സംസാരിച്ചു.


'മീനാക്ഷിയുടെ പ്രണയത്തെക്കുറിച്ച് വന്ന വാര്‍ത്തകളെ പറ്റിയും അവതാരക ചോദിച്ചിരുന്നു. അത് വെറും തമാശ പോലെയാണ് കണ്ടത്. പലരും വാര്‍ത്ത കൊടുത്തത് അങ്ങനെ ആണെങ്കിലും അതിന്റെ ഉള്ളില്‍ കൃത്യമായി കാര്യം പറഞ്ഞിട്ടുണ്ട്. ഞാനും കൗശിക്കുമൊക്കെ അതൊരു തമാശ കേട്ടത് പോലെ കണ്ടു. അല്ലാതെ അതില്‍ കൂടുതല്‍ വികാരപ്പെടേണ്ട കാര്യം ഇല്ലെന്നാണ് മീനാക്ഷി പറയുന്നത്.

മീനുട്ടിയുടെ പ്രണയ വാര്‍ത്തയാണ് വന്നതെങ്കില്‍ തനിക്ക് മരണവാര്‍ത്ത ആയിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. 'പ്രിയങ്ക മരിച്ചു', എന്നായിരുന്നു ചില വാര്‍ത്തകള്‍. സത്യത്തില്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്.

വാര്‍ത്ത കണ്ടു ചിലര്‍ എന്നെ വിളിക്കുകയും ചെയ്തു. 'ഹലോ പ്രിയങ്ക ഉണ്ടോ, പ്രിയങ്കയ്ക്ക് എന്ത് പറ്റി' എന്നൊക്കെ ചോദിച്ചാണ് ചിലര്‍ എന്റെ ഫോണില്‍ വിളിച്ചത്. കേട്ടത് പോലെ ഒന്നുമില്ലെന്ന് അവരോട് ഞാന്‍ തിരിച്ചു പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനൊപ്പം നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ച് ഉയര്‍ന്ന് വന്ന വിവാദങ്ങളെ കുറിച്ചും പ്രിയങ്ക പ്രതികരിച്ചു. 'ഓരോരുത്തരും വസ്ത്രം ധരിക്കുക എന്നത് അവരവരുടെ കംഫര്‍ട്ടിന് അനുസരിച്ചാണ്.

ഞാന്‍ ഇട്ടിരിക്കുന്ന ഉടുപ്പ് എന്റെ ഇഷ്ടത്തിനാണ്. ഇതിട്ടിട്ട് എന്നെ കാണുമ്പോള്‍ എനിക്ക് തന്നെ ഒക്കെയാണെന്ന് തോന്നിയാല്‍ മതി. മീനാക്ഷി ഇട്ടിരിക്കുന്ന വസ്ത്രം എനിക്ക് ചേരില്ല.

ഇനി അതിട്ടാല്‍ കാല് തല്ലി ഓടിക്കുമെന്നായിരിക്കും വീട്ടുകാര്‍ പറയുന്നത്. ഞാന്‍ എന്റെ ഇഷ്ടത്തിനൊപ്പം വീട്ടുകാരുടെ താല്പര്യം കൂടി നോക്കിയിട്ടാണ് വേഷം ധരിക്കാറുള്ളത്,' എന്നും പ്രിയങ്ക പറയുന്നു.

സൂപ്പര്‍ ജിമ്‌നി എന്ന സിനിമയിലാണ് പ്രിയങ്കയും മീനാക്ഷിയും ഒരുമിച്ച് അഭിനയിക്കുന്നത്.

#priyankaanoop #meenakshi #spoke #about #news #against #them

Next TV

Related Stories
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










https://moviemax.in/-