അമ്മയുടെ വാക്കുകള്‍ എതിർത്ത് തൃഷയും സിനിമ ഉപേക്ഷിക്കുന്നു? വിജയ് ആവശ്യപ്പെട്ടോ? രാഷ്ട്രീയത്തിലേക്കെന്ന് സൂചന

അമ്മയുടെ വാക്കുകള്‍ എതിർത്ത് തൃഷയും സിനിമ ഉപേക്ഷിക്കുന്നു? വിജയ് ആവശ്യപ്പെട്ടോ? രാഷ്ട്രീയത്തിലേക്കെന്ന് സൂചന
Jan 23, 2025 04:46 PM | By Jain Rosviya

തമിഴിലെ ഇളയദളപതിയായി സിനിമാലോകത്ത് നിറഞ്ഞ നില്‍ക്കുന്ന നടന്‍ വിജയ് അഭിനയം ഉപേക്ഷിക്കുകയാണ്. രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു.

വിജയുടെ പാര്‍ട്ടിയുടെ യോഗങ്ങള്‍ ഓരോന്നായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം.

ഇതിനിടെ വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായികയായി നിറഞ്ഞു നില്‍ക്കുകയാണ്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്. അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്.

പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയുടെ പാര്‍ട്ടിയില്‍ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയ്യാറായിരിക്കുകയാണെന്ന് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.

സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്. എന്നാല്‍ അത് സാധ്യമല്ലെന്നും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാല്‍ അമ്മയുടെ വാക്കുകള്‍ മറികടന്നു തൃഷ സിനിമ വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഒരു പ്രതിബദ്ധതയുമില്ലാതെ വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴകം വെട്രി കഴകത്തില്‍ ചേരാന്‍ തൃഷ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകരും പറയുന്നത്.

എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല. അതേ സമയം വിദ്യാഭ്യാസമുള്ളവര്‍ക്കെല്ലാം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാം. അത് നല്ലത് തന്നെയാണ്. അതിന് സിനിമ ഉപേക്ഷിക്കേണ്ടതുണ്ടോ?

തൃഷ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും സിനിമകളില്‍ തുടരണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. തമിഴില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ.



#Trisha #quits #film #against #mother #words #Vijay #Hinting #politics

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories