നല്ല പാട്ട് കേൾക്കണമെങ്കിൽ വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ; പരിഹസിച്ച ആരാധകന് എംജിയുടെ മറുപടി!

നല്ല പാട്ട് കേൾക്കണമെങ്കിൽ വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ; പരിഹസിച്ച ആരാധകന് എംജിയുടെ മറുപടി!
Jan 23, 2025 01:05 PM | By Jain Rosviya

എംജി ശ്രീകുമാർ എന്ന ഗായകനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. നീണ്ട നാല് പതിറ്റാണ്ടുകളായി അദ്ദേഹം നമ്മളോടൊപ്പമുണ്ട്.

എംജി ശ്രീകുമാർ എന്ന ഗായകന് മലയാളികളുടെ മനസിലുള്ള സ്ഥാനം മനസിലാക്കണമെങ്കിൽ നല്ലൊരു ഗാനമേള കേൾക്കാൻ പോയാൽ മതി. എംജി ശ്രീകുമാർ പാടിയ പാട്ടും തമിഴ് നടൻ വിജയിയുടെ പാട്ടും ഇല്ലാതെ ഒരു ഗാനമേളയും വിജയിച്ച ചരിത്രം ഇല്ല.

യേശുദാസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ കേട്ടിട്ടുള്ള ശബ്ദം എംജി ശ്രീകുമാർ എന്ന ഗായകന്റേ തന്നെയെന്നും ഉറപ്പിച്ച് പറയാം.  ഏതാണ്ട് 4000ൽ കൂടുതൽ സിനിമ ഗാനങ്ങളും 20000ൽ കൂടുതൽ മറ്റ് ഗാനങ്ങളും എംജി പാടി കഴിഞ്ഞു.

മോഹൻലാൽ എന്ന മഹാനായ നടന്റെ ശബ്ദവുമായി ചേർന്ന് നിൽക്കുന്നു എന്നതും എംജി ശ്രീകുമാർ എന്ന ​ഗായകന്റെ വളർച്ചയുടെ ഒരു പ്രധാന കാരണം തന്നെയാണ്.

ശബ്ദവുമായി സാമ്യം ഉള്ളതുകൊണ്ട് മാത്രമാണ് എംജി ശ്രീകുമാർ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നതെന്ന് പലരും പരിഹസിച്ച് പറയുന്നത് നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ശരിക്കും അങ്ങനെയല്ല.

കാരണം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാർക്ക് വേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്. അവയിൽ പല പാട്ടുകളും വലിയ ഹിറ്റുകളുമാണ്. കേൾക്കുന്നവർക്ക് ഒരിക്കലും എംജിയുടെ ശബ്ദത്തിൽ വന്ന ആ പാട്ടുകൾ ആ നടന്മാർക്ക് അനുയോജ്യമല്ലെന്ന് തോന്നിയിട്ടുമില്ല.

അറുപത്തിയേഴിലും സ്റ്റേജ് ഷോകളുമായി സജീവമാണ് എംജി. ​ഗായകന്റെ ​ഗാനമേള മലയാളികൾക്ക് ഹരമാണ്. അടുത്തിടെ ഒരു ​ഗാനമേളയിൽ പങ്കെടുത്തപ്പോഴുള്ള എംജി ശ്രീകുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

അടുത്ത പാട്ട് പാടാനായി ​എംജി തയ്യാറെടുക്കുന്നതിനിടെ സദസിൽ നിന്ന് ഒരാൾ പറഞ്ഞ കമന്റിൽ നിന്നാണ് തുടക്കം. നല്ല പാട്ട് പാടണേ... എന്നായിരുന്നു ​കാണികളിൽ ഒരാളിൽ‌ നിന്നും വന്ന കമന്റ്.

ഉടനടി കുറിക്കുകൊള്ളുന്ന മറുപടി എംജി നൽ‌കി. ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നുവോ?. ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താൻ ഒരു കാര്യം ചെയ്യു... വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ. അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല.

താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും. ശരണമയ്യപ്പാ... ഇവനതൊക്കെ വേണമെന്ന്... അത്രയും കിട്ടിയില്ലെങ്കിൽ‌ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ... പറഞ്ഞേക്കാം എന്നാണ് എംജി പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നൽകിയ മറുപടി.

വീഡിയോ വൈറലായതോടെ ​ഗായകന്റെ മറുപടിയെ പുകഴ്ത്തിയും വിമർശിച്ചുമെല്ലാം കമന്റുകളുണ്ട്. വെറുതെ വഴിയിലൂടെ പോയത് ആരാധകൻ ചോദിച്ച് വാങ്ങിയതുപോലെയായി.

ആ കമന്റിന്റെ ആവശ്യമില്ലായിരുന്നു എന്നിങ്ങനെയാണ് പരിഹസിച്ച ആരാധകനെ വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം മറ്റ് ചിലർ പ്രേക്ഷകരോട് ഇത്തരത്തിൽ പരിഹസിക്കുന്ന മറുപടി പറഞ്ഞതിന് എംജിയെ വിമർശിച്ചും എത്തി.

അമ്പലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ എംജി ശ്രീകുമാർ ​ഗാനമേള അവതരിപ്പിക്കാൻ എത്തിയപ്പോഴുള്ളതാണ് വൈറൽ വീഡിയോ എന്നാണ് വ്യക്തമാകുന്നത്.



#singer #mgsreekumar #reply #fan #insulted

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup