Jan 23, 2025 09:04 AM

ബെംഗളൂരു: 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു. ‘പൈൽവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).

180 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നു. പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹൻദാസ്’ ആണ് മികച്ചചിത്രം. ഡാർലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്‌ടെയിൽ’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്കാരം നേടി.

സഹനടൻ തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി അനൂഷ കൃഷ്ണ (ബ്രാഹ്മി), ജനപ്രിയ സിനിമ ഇന്ത്യ വേഴ്‌സസ് ഇംഗ്ലണ്ട്, കുട്ടികളുടെ സിനിമ എല്ലി ആദൂദു നാവു എല്ലി ആദൂദു തുടങ്ങിയവയ്ക്കാണ് മറ്റുപുരസ്കാരങ്ങൾ.








#Karnataka #State #Film #Award #KichhaSudeep #Best #Actor #AnupamaGowda #Actress

Next TV

Top Stories