മലയാള സിനിമയില്‍ ഏറ്റവും വിവാദങ്ങള്‍ ഉണ്ടാക്കിയ നടനായിരുന്നു തിലകന്‍. സ്വന്തം നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ച് നിന്നതിന്റെ പേരില്‍ തിലകനെ പല സംഘടനകളും വിലക്കിയിരുന്നു.
സിനിമയില്‍ മാത്രമല്ല സീരിയലുകളില്‍ പോലും അഭിനയിക്കാനുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ഇതിനിടെ മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും തിലകന്‍ ഉന്നയിച്ചു.
ഇപ്പോഴിതാ സംവിധായകന്‍ ആലപ്പി അഷ്‌റഫ് തിലകനെ പറ്റി യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
താരങ്ങളെക്കുറിച്ചും അല്ലാതെയും തിലകന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദിലീപ്, നെടുമുടി വേണു തുടങ്ങിയ താരങ്ങള്‍ക്കെതിരെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ പറ്റി അഷ്‌റഫ് പറയുന്നത് ഇങ്ങനെയാണ്...
തന്നെ സംഘടനയില്‍നിന്ന് വിലക്കിയത് മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് തിലകന്‍ പറഞ്ഞിരുന്നു. മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ നിന്റെയൊക്കെ അവസ്ഥ തിലകനെ പോലെ ആവുമെന്ന് പറഞ്ഞാണ് ചിലര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിരുന്നത്.
അതുപോലെ അമ്മ സംഘടന ഒരു മാഫിയ ആണെന്നും,' തിലകന്‍ പറഞ്ഞിരുന്നു. ചില താരങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
'മോഹന്‍ലാല്‍ ഒരു മികച്ച അഭിനേതാവാണ്, നല്ല സ്‌നേഹമുള്ളവനാണ്. പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഉപഗ്രഹങ്ങളെ മാറ്റി നിര്‍ത്തണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സര്‍വ്വനാശമായിരിക്കും. കലാകാരന്‍ സ്വതന്ത്രനായിരിക്കണമെന്നും,' തിലകന്‍ പറഞ്ഞു.
അമ്മയിലെ ക്രിക്കറ്റ് കളിയെ കുറിച്ചും അദ്ദേഹം വിമര്‍ശനാത്മകമായി പറഞ്ഞു. 'അമ്മ സംഘടനയ്ക്ക് എന്തിനാണ് ക്രിക്കറ്റ് കളി. അത് ക്രിക്കറ്റ് കളിക്കുന്നവര്‍ക്കുള്ളതാണ്.
മോഹന്‍ലാലിന് ഒരിക്കലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആവാൻ സാധിക്കില്ല. അദ്ദേഹത്തിന് അഭിനയമാണ് ജോലി, അതില്‍ വലിയ ആളുമാണ്. അങ്ങനെ പോയാല്‍ പോരെ...?
നെടുമുടി വേണു ആട്ടിന്‍തോലിട്ട ചെന്നായ ആണെന്നാണ് തിലകന്‍ മുന്‍പ് പറഞ്ഞത്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ ഉദയ വര്‍മ്മ തമ്പുരാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി തിലകന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.
ആ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നാണ് തിലകന്റെ ആരോപണം. നെടുമുടിയോട് ദേഷ്യമല്ല അവജ്ഞയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ ദിലീപ് കൊടുംവിഷം ആണെന്നും അവനെ സൂക്ഷിക്കണമെന്നും തിലകന്‍ ചേട്ടന്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു. തിലകന്‍ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പിന്നീട് സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും അഷ്‌റഫ് പറയുന്നു .
'തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിത്തുറന്നു പറഞ മഹാനടന്‍. മലയാളത്തിന്റെ തീരാ നഷ്ടമാണെന്നാണ് തിലകനെ കുറിച്ച് ആരാധകര്‍ പറയുന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ താരങ്ങളില്‍ ഒരാള്‍ എന്ന ബഹുമതി നേടിയ തിലകന്‍ ചേട്ടന്‍ മലയാള സിനിമയില്‍ തകര്‍ത്തഭിനയിക്കുന്ന നടനായിരുന്നു.
തിലകന്‍ എന്ന മഹാനടനെ വിലക്കിയത് മൂലം അദ്ദേഹം വിസ്മയമാക്കേണ്ട അനേകം കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് നഷ്ടമായി. ആ നഷ്ടം ഏറ്റവും കൂടുതല്‍ സിനിമാപ്രേമികള്‍ക്ക് തന്നെയാണ്.
തിലകനെ ഒതുക്കി ഇപ്പോള്‍ തിലകന്റെ മകനെയും ഒതുക്കി. ഷമ്മി തിലകന്‍ വളരെ അഭിനയ സിദ്ധിയുള്ള നടനാണ്. അദ്ദേഹത്തിന് വേണ്ട പരിഗണന കിട്ടിയില്ല. കാലം എല്ലാത്തിനും കണക്ക് ചോദിച്ചിട്ടേ പോകൂ,' എന്നാണ് ആരാധകരുടെ പ്രതികരണം.
#AlleppyAshraf #Thilakan #statement #against #malayalam #actors