മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ! 'ബെസ്റ്റി' വരുന്നു ഈ വെള്ളിയാഴ്ച്...

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ! 'ബെസ്റ്റി' വരുന്നു ഈ വെള്ളിയാഴ്ച്...
Jan 22, 2025 04:45 PM | By Susmitha Surendran

(moviemax.in) മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻസ് മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിർവഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്.

ഔസേപ്പച്ചൻറെ സംഗീതവും ഷിബു ചക്രവർത്തിയുടെ വരികളും ഇഴചേർന്നൊരുക്കിയ ഗാനങ്ങൾ പ്രേക്ഷകർ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഷ്കർ സൗദാൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

"മമ്മൂക്ക, ശീലാമ്മ, നയൻതാര എന്നിവരുടെ കൂടെ 'തസ്കരവീരൻ'ൽ എനിക്കൊരു കഥാപാത്രത്തെ ചെയ്യാൻ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേർണിയാണ്. അതിന് മുന്നെ 'കൂട്ട്' എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു.

പ്രൊഡ്യൂസേർസ് അവസരങ്ങൾ നൽകിയതിനാൽ ഇപ്പൊ നല്ല പടങ്ങളിലെത്താൻ പറ്റി. എനിക്ക് സത്യത്തിൽ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സുപ്പർസ്റ്റാർ. പുള്ളിയെ കണ്ടാണ് വളർന്നത്.

പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോൾ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയിൽ എത്തിപ്പെടാൻ പറ്റി. എന്റെ പ്രശ്നം, മമ്മൂട്ടി കമ്പനി, വേഫറർ ഫിലീംസ് ഈ രണ്ട് കമ്പനിയിൽ നിന്ന് വിളിച്ചില്ലേൽ മിണ്ടത്തില്ല ഞാൻ.

എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാൻ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമൻ ഇതൊക്കെ അറിയണ്ടേ? ദുൽഖർ അറിയണ്ടേ? അവൻ അനിയനല്ലെ, അവന് വിളിക്കാൻ പാടില്ലെ? എനിക്കൊരു ചാൻസ് തരാൻ പാടില്ലെ?" എന്നാണ് അഷ്കർ സൗദാൻ പറയുന്നത്.

ശേഷം "ഞാൻ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും." അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമ്മ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് 'ബെസ്റ്റി'.

ബെൻസി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല.

സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്.

കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര.

#AshkarSoudan's #words #about #Mammootty #going #viral #socialmedia.

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-