ക്ലാസിക്ക് ബ്ലോക്ക് ബസ്റ്റർ; 'രേഖാചിത്രം' 50 കോടി ബോക്സ്ഓഫീസിൽ

ക്ലാസിക്ക് ബ്ലോക്ക് ബസ്റ്റർ; 'രേഖാചിത്രം' 50 കോടി ബോക്സ്ഓഫീസിൽ
Jan 22, 2025 01:02 PM | By VIPIN P V

സിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം' 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രം 50 കോടി ബോക്സ് ഓഫീസിലും ഇടം പിടിച്ചു എന്ന വാർത്തകളാണ് ട്രെൻഡ് ആകുന്നത്.

ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ബോക്സ് ഓഫീസാണ് രേഖാചിത്രം. കിഷ്കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടി ബോക്സ് ഓഫീസ് ചിത്രം. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടി കഴിഞ്ഞു.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി.

‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വൻ വിജയം നേടിയ ചിത്രം 2025 മലയാള സിനിമയുടെ മുഖവുര ഗംഭീരമാക്കി ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികാരമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്.

വിദേശങ്ങളിലും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'.

കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം.

ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അർഹിക്കുന്നുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഓരോ താരങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ,

വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ്

അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#ClassicBlockBuster #Sketch #crores #boxoffice

Next TV

Related Stories
മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

Feb 6, 2025 10:07 PM

മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു....

Read More >>
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

Feb 6, 2025 08:24 PM

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം....

Read More >>
'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല' -അലൻസിയർ

Feb 6, 2025 08:06 PM

'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല' -അലൻസിയർ

ഇവർ‌ക്ക് രണ്ടുപേർക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത്....

Read More >>
മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

Feb 6, 2025 02:56 PM

മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

ഒരു അമ്മയും സ്വന്തം മകന് വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നെന്ന് ഒരിക്കലും തുറന്നു സമ്മതിക്കില്ല....

Read More >>
 ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

Feb 6, 2025 12:44 PM

ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

അടുത്തകാലത്തും സ്ത്രീധന തന്നെ പേരില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ പറ്റി...

Read More >>
Top Stories










News Roundup