#empuran | ചെകുത്താൻ വരുന്നു ; എമ്പുരാന്റെ ടീസർ ഉടൻ…

#empuran | ചെകുത്താൻ വരുന്നു ; എമ്പുരാന്റെ ടീസർ ഉടൻ…
Jan 20, 2025 07:42 PM | By Athira V

( moviemax.in ) 2025 ൽ ഏറ്റവും കാത്തിരിക്കുന്ന 10 ഇന്ത്യൻ ചിത്രങ്ങളിലൊന്നായി IMDB, ലിസ്റ്റ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ വരുന്നുവെന്ന വാർത്ത സൂചിപ്പിച്ച് പൃഥ്വിരാജ്. നടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കു വെച്ച മ്യൂസിക് പ്ലെയറിന്റെ ഫോട്ടോയിൽ ‘എമ്പുരാൻ ടീസർ ഫൈനൽ മ്യൂസിക്ക്’ എന്ന് കാണാം.

ടീസർ കട്ട് ചെയ്യുന്നത് ഡോൺ മാക്സ് ആണെന്നാണ് റിപോർട്ടുകൾ. ലൂസിഫറിന്റെ ട്രെയ്ലറും കട്ട് ചെയ്തത് ഡോൺ മാക്സ് ആയിരുന്നു. പ്രിത്വിരാജിന്റെ സ്റ്റോറി അനുസരിച്ച് 2 മിനുട്ടും 10 സെക്കൻഡും ആയിരിക്കും ടീസറിന്റെ ദൈർഘ്യം.

ആശിർവാദ് സിനിമാസിന്റെ 25 ആം വാർഷികം ആഘോഷിക്കുന്ന ജനുവരി 26 ന് ടീസർ ആരാധകരിലേക്കെത്തും എന്നാണ് പ്രതീക്ഷ. ഒന്നാം ഭാഗമായ ലൂസിഫറിൽ ഉണ്ടായിരുന്ന മോഹൻലാൽ,പൃഥ്വിരാജ്,ടോവിനോ,മഞ്ജു വാര്യർ,സച്ചിൻ ഖേദെക്കർ,ഫാസിൽ,സായികുമാർ എന്നിവർക്കൊപ്പം അർജുൻ ദാസ്,സുരാജ് വെഞ്ഞാറമ്മൂട്,കരോളിൻ കൊസിയോൾ,ഷറഫുദ്ധീൻ,ഷൈൻ ടോം ചാക്കോ തുടങ്ങിയവരും എമ്പുരാനിൽ ഉണ്ടാകും. ഒരു പ്രശസ്തനായ തമിഴ് നടന്റെയടക്കം ചില സസ്പെൻസ് അതിഥി വേഷങ്ങളും എമ്പുരാനിൽ പ്രതീക്ഷിക്കാം എന്ന ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ച ബിഗ് ബോസ് മത്സരാർത്ഥി RJ രഘുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കേരളത്തെ കൂടാതെ ഫരീദാബാദ്,ഷിംല,യുകെ,അമേരിക്ക,ചെന്നൈ,ഗുജറാത്ത്,ഹൈദരാബാദ്,യുഎഇ,മുംബൈ എന്നിവിടങ്ങളിലും എമ്പുരാൻ ചിത്രീകരിച്ചിരുന്നു.

മാർച്ച് 27 ന് മലയാളം,തമിഴ്,തെലുഗ്,കന്നഡ,ഹിന്ദി എന്നീ ഭാഷകളിൽ എമ്പുരാൻ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവും,ഛായാഗ്രഹണം സുജിത്ത് വാസുദേവും നിർവഹിക്കും.









#empuran #teaser #will #release #january #26

Next TV

Related Stories
'ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്'; അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്

Oct 21, 2025 10:49 PM

'ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്'; അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്

അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്...

Read More >>
ട്രെൻഡിംഗിൽ ഇടം പിടിച്ച് 'കാതൽ നദിയേ'; മൈസൂരിന്റെ പശ്ചാത്തലത്തിൽ നിഖില വിമലിന്റെ 'പെണ്ണ് കേസ്' ഗാനം പുറത്തിറങ്ങി

Oct 21, 2025 05:12 PM

ട്രെൻഡിംഗിൽ ഇടം പിടിച്ച് 'കാതൽ നദിയേ'; മൈസൂരിന്റെ പശ്ചാത്തലത്തിൽ നിഖില വിമലിന്റെ 'പെണ്ണ് കേസ്' ഗാനം പുറത്തിറങ്ങി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം...

Read More >>
മാമാട്ടിയെ മീനാക്ഷി മനപൂർവം മറന്നോ ...? അന്ന് കാരണം തിരക്കിയപ്പോൾ പറഞ്ഞത് ...! മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസയുമായി കാവ്യ

Oct 20, 2025 12:50 PM

മാമാട്ടിയെ മീനാക്ഷി മനപൂർവം മറന്നോ ...? അന്ന് കാരണം തിരക്കിയപ്പോൾ പറഞ്ഞത് ...! മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസയുമായി കാവ്യ

മാമാട്ടിയെ മീനാക്ഷി മനപൂർവം മറന്നോ ...? അന്ന് കാരണം തിരക്കിയപ്പോൾ പറഞ്ഞത് ...! മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസയുമായി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall