#makeupartistunnips | വല്ലാതെ ടെന്‍ഷനടിച്ച് പോയി! അതീവ രഹസ്യമായി നടത്തി, ആരോടും പറയാതെ കാവ്യയേച്ചിയുടെ കാര്യങ്ങള്‍ ചെയ്തു -ഉണ്ണി

#makeupartistunnips | വല്ലാതെ ടെന്‍ഷനടിച്ച് പോയി!  അതീവ രഹസ്യമായി നടത്തി,  ആരോടും പറയാതെ കാവ്യയേച്ചിയുടെ കാര്യങ്ങള്‍ ചെയ്തു -ഉണ്ണി
Jan 19, 2025 12:09 PM | By Athira V

കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹത്തിന് മേക്കപ്പ് ചെയ്ത് ശ്രദ്ധേയനായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഉണ്ണി പിഎസ്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക താരസുന്ദരിമാരെയും അണിയിച്ചൊരുക്കിയ ഉണ്ണി താരവിവാഹങ്ങളിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്നു. എന്നാല്‍ കാവ്യയുടെ വിവാഹം വലിയൊരു ടെന്‍ഷനായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍.

ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹമായിരുന്നതിനാല്‍ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. രണ്ട് ദിവസം മുന്‍പ് ഞാന്‍ കാര്യങ്ങളൊക്കെ അറിഞ്ഞെങ്കിലും തന്റെ കൂടെയുള്ളവരോട് പോലും പറയാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല കാവ്യയുടെ മേക്കപ്പിനെ കുറിച്ചും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഉണ്ണി പറഞ്ഞു.

എങ്ങനെയാണ് കാവ്യ ചേച്ചിയെ മേക്കപ്പ് ചെയ്യുമ്പോള്‍? എന്നായിരുന്നു അവതാരക ചോദിച്ചത്. 'ഏറ്റവും നന്നായി സ്വയം മേക്കപ്പ് ചെയ്യാന്‍ അറിയാവുന്ന ആളാണ് കാവ്യ മാധവന്‍. കാവ്യയെ ഞാന്‍ മേക്കപ്പ് ചെയ്യുമ്പോള്‍ ഞങ്ങള്‍ രണ്ട് പേരും രണ്ട് രീതിയില്‍ ആണ്. കാരണം മേക്കപ്പ് ചെയ്യുമ്പോള്‍ ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ആര്‍ട്ടിസ്റ്റുമാണ്. കാവ്യ ഭയങ്കര പര്‍ട്ടിക്കുലര്‍ ആണ്.


കാരണം എങ്ങനെയൊക്കെയാണ് എന്തൊക്കെയാണ് കാവ്യയുടെ ഫീച്ചേഴ്‌സും കാര്യങ്ങളും ഒക്കെയെന്ന് കാവ്യയ്ക്ക് അറിയാം. കാവ്യ സ്വയം മേക്കപ്പ് ചെയ്യുന്ന ആളാണ്. അപ്പോള്‍ ചില സമയത്ത് മൈന്യൂട്ട് പ്രശ്‌നം ഉണ്ടെങ്കില്‍ പോലും കാവ്യ എന്നോട് അത് ശരിയായില്ലെന്ന് പറയും. അപ്പോള്‍ ഞാന്‍ പറയും ഓക്കേ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ശരിയാക്കിക്കോളാമെന്ന്.

കാവ്യ ഒറ്റയ്ക്ക് നന്നായി മേക്കപ്പ് ചെയ്യുന്ന ആളാണ്. പ്രത്യേകിച്ച് രസമായിട്ടാണ് കണ്ണുകള്‍ എഴുതുന്നത്. ഐ മേക്കപ്പ് ആണ് പുള്ളിക്കാരി ചെയ്യാറുള്ളത്. ഫൗണ്ടേഷനും കാര്യങ്ങളും ഒക്കെ ഇടുന്നതിനേക്കാലിലും കണ്ണ് ആണ് പുള്ളിക്കാരി മെയിന്‍ ആയിട്ട് ചെയ്യുന്നത്.'

കാവ്യ-ദിലീപ് വിവാഹത്തെ കുറിച്ചും ഉണ്ണി സംസാരിച്ചിരുന്നു. അതീവ രഹസ്യമായി നടത്തിയ ഒന്നായിരുന്നു ആ വിവാഹം. ഞാനും കാവ്യയും അടുത്ത സുഹൃത്തായത് കൊണ്ട് തന്നെ രണ്ടുദിവസം മുമ്പ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു. ഞാന്‍ തന്നെയാണ് മേക്കപ്പ് കാര്യങ്ങളൊക്കെ ചെയ്യാനും മറ്റുമുള്ള റൂം ബുക്ക് ചെയ്യുന്നതും മേക്കപ്പ് സാധനങ്ങളൊക്കെ സെറ്റ് ചെയ്യുന്നതും. എറണാകുളത്തുള്ള നക്ഷത്ര ഹോട്ടലില്‍ ആണ് റൂം ബുക്ക് ചെയ്തത്.

എന്നാല്‍ എന്റെ സ്റ്റാഫിന് പോലും ഇതൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പാണെന്ന് അറിയത്തില്ലായിരുന്നു. അവരോട് പറഞ്ഞത് ഇതൊരു ആഡ് ഫിലിം ഷൂട്ട് ആണെന്നാണ്. ഞാന്‍ സ്റ്റാഫിനൊപ്പം അവിടെ എത്തുമ്പോള്‍ കാവ്യയുടെ അടുത്ത ബന്ധുക്കളും മറ്റും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ അവരൊക്കെ ജൂനിയര്‍ അറസ്റ്റുകള്‍ ആയിരിക്കുമെന്നാണ് സ്റ്റാഫ് കരുതിയത്. അതുകൊണ്ട് തന്നെ മെയിന്‍ ആര്‍ട്ടിസ്റ്റിന്റെ മേക്കപ്പ് കഴിഞ്ഞിട്ട് മതി ബാക്കിയുള്ളവരെ ചെയ്യുന്നത്, അതുകൊണ്ട് എല്ലാവരും വെളിയില്‍ നില്‍ക്കുകയാണെന്ന് പറഞ്ഞു.

പിന്നീട് ദിലീപേട്ടന്‍ മാലയും ബൊക്കെയും ഒക്കെ കൊണ്ട് വന്നപ്പോഴാണ് കാവ്യ തന്നെ എല്ലാവരോടും പറയട്ടെ എന്ന് പറഞ്ഞ് വിവാഹത്തെ പറ്റി സംസാരിച്ചത്. ഇത് കേട്ട് എല്ലാവരും ശരിക്കും ഷോക്കായി. അതിലും വലിയ രസകരമായ ഒരു കാര്യം കാവ്യയെ സാരി അടുപ്പിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സിനിമ മേഖലയില്‍ തന്നെയുള്ള ബെന്‍സി എന്ന് പറഞ്ഞ ഒരു ചേച്ചിയെയാണ്. അവരോടും അക്കാര്യം പറഞ്ഞില്ല. അങ്ങനെ വളരെയധികം ടെന്‍ഷന്‍ അടിപ്പിച്ച ഒരു വിവാഹമായിരുന്നു അതെന്നാണ് ഉണ്ണി പി എസ് പറയുന്നത.

#makeupartist #unnips #spoke #about #actress #kavyamadhavans #marriage

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories










News Roundup