#chandrakumar | ഞാനെന്ത് ചെയ്യും? ദിലീപിന് വേണ്ടിയെഴുതിയ കഥ ചിലര്‍ അടിച്ചോണ്ട് പോയി; പിന്നീട് സംഭവിച്ചത്! നിര്‍മ്മാതാവ്‌

#chandrakumar | ഞാനെന്ത് ചെയ്യും?  ദിലീപിന് വേണ്ടിയെഴുതിയ കഥ ചിലര്‍ അടിച്ചോണ്ട് പോയി; പിന്നീട് സംഭവിച്ചത്! നിര്‍മ്മാതാവ്‌
Jan 18, 2025 08:43 PM | By Athira V

ദിലീപിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ സിനിമയായിരുന്നു ഡോണ്‍. ദിലീപ് ഗ്യാങ്സ്റ്റര്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡോണ്‍. എന്നാല്‍ നേരത്തെ ദിലീപിനെ വച്ച് താന്‍ ചെയ്യാനിരുന്നത് മറ്റൊരു സിനിമയാണെന്നും ഈ സിനിമ ചിലര്‍ അടിച്ചുമാറ്റിയതിനാല്‍ തട്ടിക്കൂട്ടിയ സിനിമയാണ് ഡോണ്‍ എന്നുമാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഡോണ്‍ ദിലീപ് നമ്മളെ ചന്ദ്രനല്ലേ എന്ന് പറഞ്ഞ് തന്ന സിനിമയായിരുന്നു. എന്നേക്കാളും വലിയവര്‍ ഡേറ്റിനായി പിന്നാലെ നടക്കുന്ന സമയമാണ്. ദിലീപുമായി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതലുള്ള ബന്ധമാണ്. ഹിറ്റായി നില്‍ക്കുമ്പോഴാണ് എനിക്ക് ഡേറ്റ് തന്നത്. ദിലീപിനെതിരെ ഞാന്‍ ഒന്നും പറയില്ല. എന്നെ രക്ഷപ്പെടുത്തിയ ആളാണ്. പടം ഹിറ്റായാലും നഷ്ടം വന്നാലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് എന്റെ വിധി. അവര്‍ക്ക് പിന്നേയും സിനിമ കിട്ടും. എനിക്ക് കിട്ടില്ല.

ഞങ്ങള്‍ ഉണ്ടാക്കിവച്ച കഥ സൂപ്പറായിരുന്നു. ജെ പള്ളാശ്ശേരി സാര്‍ ആണ് കഥയെഴുതിയത്. നമ്മളത് വേറൊരു സ്ഥലത്ത് പോയി പറഞ്ഞതിന് ശേഷം വേറെ രണ്ടു പേര്‍ ആ കഥ അടിച്ചോണ്ട് പോയി. അത് പിന്നീട് ചെസ് എന്ന സിനിമയായി ഇറങ്ങുകയും ചെയ്തു.

ത്രെഡ് ഒന്നായിരുന്നു. നമ്മള്‍ ആരോടെങ്കിലും പോയി കഥ പറയുമ്പോള്‍ പോകുന്നത് നമ്മുടെ ജീവിതമാണ്. പള്ളാശ്ശേരി സാര്‍ എനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്ന ആളാണ്. പക്ഷെ എന്റെ രണ്ടാമത്തെ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചില്ല.

പണത്തിന് പണം തന്നെ വേണം. ഒരു സിനിമ നടക്കുമ്പോള്‍ ഒരു ദിവസം 15 ലക്ഷം രൂപയുടെ ചെലവുണ്ടാകും. ചെലവ് മാത്രം, നടന്മാരുടെ പ്രതിഫലം വേറെ. അത് വച്ച് 60 ദിവസത്തേക്ക് പ്ലാന്‍ ചെയ്യും. അത്100 ആയാല്‍ എന്ത് ചെയ്യും? ഒരു സംവിധായകന്‍ എന്നോട് 60 ദിവസമാണ് പറഞ്ഞത്. ഷൂട്ടിംഗ് കഴിയുമ്പോള്‍ 120-150 ദിവസം ആയാല്‍ ഞാനെന്ത് ചെയ്യും? ആ പടമേ വേണ്ടെന്ന് വച്ചു.

അയാളില്‍ നിന്നും അഡ്വാന്‍സ് തിരികെ വാങ്ങിച്ചെടുക്കാന്‍ പെട്ട പാട് എനിക്കും ദൈവത്തിനും അറിയാം. അയാളുടെ പടം ഹിറ്റാവുകയും ചെയ്തു, അതാണ് ജനഗണമന. അതിന് മുമ്പേ ഞാന്‍ കൈ കൊടുത്തതായിരുന്നു. മൂണ്‍വാക്കര്‍ എന്ന സിനിമ ചെയ്യാനിരുന്നതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സ്വഭാവരീതികള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല.

മറ്റൊരു സംവിധായകനുണ്ട്, ലാല്‍ ജോസിനെ വച്ച് സിനിമയെഴുതിയ വിജീഷ്. അയാള്‍ എനിക്ക് അഞ്ച് ലക്ഷം രൂപ തരാനുണ്ട്. ജീവിതത്തില്‍ ഫോണ്‍ എടുക്കില്ല. പിന്നെയാണ് അറിയുന്നത് അയാള്‍ ലോക തരികിടയാണെന്ന്. പക്ഷെ എന്റെ പൈസ ഞാന്‍ എങ്ങനേലും വാങ്ങിച്ചെടുക്കും. അതിന് ഇനി ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി.

ദിലീപിന്റെ പുറകെയൊന്നും അധികം നടക്കേണ്ടി വന്നിട്ടില്ല. കൂടുതല്‍ റിസ്‌കെടുത്തത് ചിപ്പിയുടെ ഭര്‍ത്താവായ രഞ്ജിത്തേട്ടനാണ്. ദീലിപൊന്നും എന്നെ കഷ്ടപ്പെടുത്തിയിട്ടില്ല. എന്റെ വിവരക്കേടു കൊണ്ട് ദിലീപിനെതിരെ ഞാന്‍ പലതും വിളിച്ച് പറഞ്ഞിട്ടുണ്ട്.

സഹിക്കാന്‍ പറ്റാത്തത് ഇവരുടെ കൂടെ വരുന്നവരെയാണ്. മന്ത്രിയ്ക്ക് കാണില്ല ഇത്ര ഡിമാന്റ്. ആദ്യം വരുമ്പോള്‍ വെറും പാവമായിരിക്കും. പിന്നെ ഇപ്പോള്‍ കാണാന്‍ പറ്റില്ല, സാര്‍ ഡിസ്‌കഷനിലാണ്, തിരക്കിലാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ മാനസികമായി വിഷമിപ്പിച്ചു കളയും.

#producer #chandrakumar #says #some #people #stole #original #story #dileep #starrer-don

Next TV

Related Stories
#vineethsreenivasan | ‘തിയറ്ററുകളില്‍ മിസ് ചെയ്യരുതാത്ത ചിത്രം’; രേഖാ ചിത്രം സിനിമയെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍

Jan 18, 2025 05:03 PM

#vineethsreenivasan | ‘തിയറ്ററുകളില്‍ മിസ് ചെയ്യരുതാത്ത ചിത്രം’; രേഖാ ചിത്രം സിനിമയെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍

ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറങ്ങി. പ്രധാന ഘടകങ്ങൾ അടങ്ങിയ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ട്രെൻഡ്...

Read More >>
#anjalinair | മുറിയില്‍ കയറിയതും പുറത്തു നിന്നും പൂട്ടി; അകത്ത് അയാള്‍ മാത്രം; കത്തികാട്ടി, പിന്നെ ചെയ്തത്...! അനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായര്‍

Jan 18, 2025 04:04 PM

#anjalinair | മുറിയില്‍ കയറിയതും പുറത്തു നിന്നും പൂട്ടി; അകത്ത് അയാള്‍ മാത്രം; കത്തികാട്ടി, പിന്നെ ചെയ്തത്...! അനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായര്‍

തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകള്‍ അവതരിപ്പിച്ചിട്ടുള്ള അഞ്ജലിയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. ഈയ്യടുത്താണ് തമിഴ്...

Read More >>
#nightRiders | നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന മാത്യൂ തോമസ് ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

Jan 18, 2025 01:06 PM

#nightRiders | നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന മാത്യൂ തോമസ് ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

കോയമ്പത്തൂരിലെ കരടിമടയിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിച്ച ശേഷം രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ പാലക്കാട്...

Read More >>
#mamootty | ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും കുടുംബവും

Jan 17, 2025 07:43 PM

#mamootty | ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും കുടുംബവും

കൊച്ചി ഐഎംഎ ഹാളിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും...

Read More >>
#Perunnal  | വിനായകൻ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

Jan 17, 2025 07:19 PM

#Perunnal | വിനായകൻ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ്...

Read More >>
#rekhachithram | ‘ഇതാണ് ഡിലീറ്റായി പോയ സീൻ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും

Jan 17, 2025 03:43 PM

#rekhachithram | ‘ഇതാണ് ഡിലീറ്റായി പോയ സീൻ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും

നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തിൽ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും...

Read More >>
Top Stories