#nightRiders | നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന മാത്യൂ തോമസ് ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

#nightRiders | നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന മാത്യൂ തോമസ് ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു
Jan 18, 2025 01:06 PM | By Athira V

(moviemax.in) മലയാളത്തിൽ മുപ്പത്തിയഞ്ചിൽപ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരം പുരോഗമിക്കുന്നു.

കോയമ്പത്തൂരിലെ കരടിമടയിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിച്ച ശേഷം രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ പാലക്കാട് പുരോഗമിക്കുകയാണ്. നൈറ്റ് റൈഡേഴ്സിൽ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്‌ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീലവെളിച്ചം, അഞ്ചക്കള്ളകൊക്കാൻ, ഹലോ മമ്മി എന്നെ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് പുതുപ്പറമ്പിൽ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിമൽ ടി.കെയാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് തിങ്ക് മ്യൂസിക്കും വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസും കരസ്ഥമാക്കി.

നൈറ്റ് റൈഡേഴ്‌സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, ഡി ഓ പി: അഭിലാഷ് ശങ്കർ, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, ആക്ഷൻസ് : കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്‌ത്രാലങ്കാരം: മെൽവി ജെ,വി എഫ് എക്സ് : പിക്റ്റോറിയൽ എഫ് എക്സ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി.കെ, സ്റ്റിൽസ്: സിഹാർ അഷ്‌റഫ്, ഡിസൈൻ:എസ്.കെ.ഡി, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

#shooting #MatthewThomas #film #nightRiders #directed #by #NaufalAbdullah #progress

Next TV

Related Stories
#anjalinair | മുറിയില്‍ കയറിയതും പുറത്തു നിന്നും പൂട്ടി; അകത്ത് അയാള്‍ മാത്രം; കത്തികാട്ടി, പിന്നെ ചെയ്തത്...! അനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായര്‍

Jan 18, 2025 04:04 PM

#anjalinair | മുറിയില്‍ കയറിയതും പുറത്തു നിന്നും പൂട്ടി; അകത്ത് അയാള്‍ മാത്രം; കത്തികാട്ടി, പിന്നെ ചെയ്തത്...! അനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായര്‍

തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകള്‍ അവതരിപ്പിച്ചിട്ടുള്ള അഞ്ജലിയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. ഈയ്യടുത്താണ് തമിഴ്...

Read More >>
#mamootty | ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും കുടുംബവും

Jan 17, 2025 07:43 PM

#mamootty | ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും കുടുംബവും

കൊച്ചി ഐഎംഎ ഹാളിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും...

Read More >>
#Perunnal  | വിനായകൻ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

Jan 17, 2025 07:19 PM

#Perunnal | വിനായകൻ നായകനാകുന്ന ടോം ഇമ്മട്ടി ചിത്രം പെരുന്നാളിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ്...

Read More >>
#rekhachithram | ‘ഇതാണ് ഡിലീറ്റായി പോയ സീൻ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും

Jan 17, 2025 03:43 PM

#rekhachithram | ‘ഇതാണ് ഡിലീറ്റായി പോയ സീൻ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും

നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തിൽ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും...

Read More >>
#anaswararajan | മമിതയും അനശ്വരയും തമ്മില്‍ പ്രശ്‌നങ്ങൾ? അത് അങ്ങനെ പോകട്ടെ....; തുറന്ന് പറഞ്ഞ് അനശ്വര രാജന്‍

Jan 17, 2025 03:21 PM

#anaswararajan | മമിതയും അനശ്വരയും തമ്മില്‍ പ്രശ്‌നങ്ങൾ? അത് അങ്ങനെ പോകട്ടെ....; തുറന്ന് പറഞ്ഞ് അനശ്വര രാജന്‍

യുവതാരങ്ങള്‍ തങ്ങളേടുതായ ഇടവും ആരാധകരേയും കണ്ടെത്തുന്നതിനോടൊപ്പം തന്നെ അവര്‍ക്കിടയില്‍ താരതമ്യങ്ങളും ഉയര്‍ന്നു...

Read More >>
 #janardhanan | എന്തായാലും തുടങ്ങിവച്ചതല്ലേ, ആ കുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു, എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല! തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്ന് ജനാര്‍ദ്ദനൻ

Jan 17, 2025 02:50 PM

#janardhanan | എന്തായാലും തുടങ്ങിവച്ചതല്ലേ, ആ കുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു, എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല! തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്ന് ജനാര്‍ദ്ദനൻ

ആ പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അയാള്‍ക്ക് അമേരിക്കയിലേക്ക് പോവണം എന്ന് പറഞ്ഞ്...

Read More >>
Top Stories