#anaswararajan | മമിതയും അനശ്വരയും തമ്മില്‍ പ്രശ്‌നങ്ങൾ? അത് അങ്ങനെ പോകട്ടെ....; തുറന്ന് പറഞ്ഞ് അനശ്വര രാജന്‍

#anaswararajan | മമിതയും അനശ്വരയും തമ്മില്‍ പ്രശ്‌നങ്ങൾ? അത് അങ്ങനെ പോകട്ടെ....; തുറന്ന് പറഞ്ഞ് അനശ്വര രാജന്‍
Jan 17, 2025 03:21 PM | By Athira V

(moviemax.in) മുതിര്‍ന്ന താരങ്ങള്‍ മാത്രമല്ല, യുവതാരങ്ങളും വലിയ വിജയം സൃഷ്ടിക്കുന്ന, മാര്‍ക്കറ്റ് നേടിയെടുക്കുന്നു എന്നതാണ് മറ്റ് സിനിമമേഖലകളില്‍ നിന്നും മലായള സിനിമയിലെ വ്യത്യസ്തമാക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ നസ്ലനും അനശ്വരയുമൊക്കെ വരെ വിശാലമാണ് മലയാള സിനിമയുടെ താരാകാശം. പോയ വര്‍ഷം ഏറ്റവും വലിയ ലാഭമുണ്ടാക്കിയ സിനിമയായ പ്രേമലുവിലെ താരങ്ങള്‍ നസ്ലനും മമിത ബൈജവുമായിരുന്നു. നേര് മുതല്‍ രേഖാചിത്രം വരെ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് അനശ്വര രാജനും യുവതാരങ്ങളില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്.

യുവതാരങ്ങള്‍ തങ്ങളേടുതായ ഇടവും ആരാധകരേയും കണ്ടെത്തുന്നതിനോടൊപ്പം തന്നെ അവര്‍ക്കിടയില്‍ താരതമ്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയൊന്നായിരുന്നു അനശ്വരയും മമിതയും തമ്മിലുള്ള താരതമ്യം. ഇപ്പോഴിതാ തന്നേയും മമിതയേയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ താരതമ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


''ഞങ്ങളെല്ലാം ഒരു ഗ്രൂപ്പിലുള്ളവരാണ്. സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു താരതമ്യമോ മത്സരമോ ആവശ്യമില്ല. ആരോഗ്യപകരമായ മത്സരമാണെങ്കില്‍ അത് എല്ലാവരുടേയും ഇടയിലുണ്ട്. അല്ലാതെ അവരേക്കാള്‍ നന്നാകണം എന്ന് എനിക്കോ മറ്റാര്‍ക്കോ ഉണ്ടെന്ന് തോന്നുന്നില്ല.

മാത്യുവും നസ്ലനും ഭയങ്കര ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. ഞാനും മമിതയാണെങ്കിലും ഒരു ഗ്രൂപ്പിലുള്ളവരാണ്. അതിനിടയില്‍ ഒരു താരമത്യം ചെയ്യലോ ആരാണ് ബെസ്റ്റ് എന്നോ ആരാണ് ബെറ്റര്‍ എന്നോ ഉള്ള മത്സരത്തിനല്ല നമ്മള്‍ ഇവിടിരിക്കുന്നത്. '' എന്നാണ് അനശ്വര പറയുന്നത്.


നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ ബെറ്റര്‍ ആകണം, ലഭിച്ച കഥാപാത്രം നന്നായി ചെയ്യണം എന്നേയുള്ളൂ. എല്ലാവരും അവരുവരുടേതായ രീതിയില്‍ യുണീക് ആണ്. എല്ലാ കാഥാപാത്രങ്ങളേയും തങ്ങളുടേതായ രീതിയില്‍ യൂണീക് ആക്കാന്‍ ശ്രമിക്കകുയും ചെയ്യുന്നുണ്ട്.

അത് അങ്ങനെ പോകട്ടെ. ആരാണ് ബെറ്റര്‍ എന്നറിയാനുള്ള താരതമ്യം ചെയ്യലോ, പോളോ ഒന്നും വേണ്ടതില്ലെന്നും അനശ്വര പറയുന്നു. താനും മമിതയും ഒരുമിച്ചുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടെന്നും അനശ്വര പറയുന്നുണ്ട്. സൂപ്പര്‍ ശരണ്യ ടീമിലെ നാല് പേരുമുള്ളതാണ് ഗ്രൂപ്പെന്നും താരം പറയുന്നു. സൗഹൃദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവെക്കുന്നുണ്ട്.


വളരെ കുറച്ച് സുഹൃത്തുക്കളേ എനിക്കുള്ളൂ. കയ്യില്‍ എണ്ണാം. സ്‌കൂള്‍ മുതലുള്ള രണ്ട് പേരും ചേച്ചിയുമൊക്കെ അടങ്ങുന്നതാണ് ആ ഗ്രൂപ്പ്. അതിലെ എല്ലാവര്‍ക്കും പരസ്പരം അറിയാം. ഏത് സാഹചര്യത്തിലും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നവരാണ് എന്റെ സുഹൃത്തുക്കള്‍. She calpped for me so hard that I couldn't hear no one else is clapping for me എന്നൊരു വാചകമുണ്ട്. എനിക്ക് വേണ്ടി ചേച്ചിയും കുട്ടുകാരും അങ്ങനെയാണ്. അങ്ങനെ എന്നെ ചേര്‍ത്തു നിര്‍ത്തുന്നവരാണ്. ഞാന്‍ തിരിച്ചും അങ്ങനെയാണെന്നും അനശ്വര പറയുന്നു.

അതേസമയം ചേച്ചിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് ബാക്ഗ്രൗണ്ട് മൂസിക് ഒക്കെയിട്ട് വരുമ്പോള്‍ അത് അയച്ചു കൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നവരുമാണ്. എന്നെ മായാ ലോകത്ത് നിര്‍ത്തുവരല്ല. നീ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന് പറയുന്നവരല്ല, എപ്പോഴും എനിക്ക് റിയാലിറ്റി ചെക്ക് തരുന്നവരാണ്. ആ സൗഹൃദം ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ല. അവരെ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നതിലും കൂടുതല്‍ എഫേര്‍ട്ട് അവര്‍ എന്നെ ചേര്‍ത്തു നിര്‍ത്താന്‍ ഇടുന്നുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ക്കുന്നു.

#anaswararajan #reacts #comparison #mamithabaiju #their #friendship

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories