#janardhanan | എന്തായാലും തുടങ്ങിവച്ചതല്ലേ, ആ കുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു, എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല! തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്ന് ജനാര്‍ദ്ദനൻ

 #janardhanan | എന്തായാലും തുടങ്ങിവച്ചതല്ലേ, ആ കുട്ടിയെ ഭർത്താവ് ഉപേക്ഷിച്ചു, എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല! തന്റെ ജീവിതത്തിലേക്ക് കൂട്ടിയെന്ന് ജനാര്‍ദ്ദനൻ
Jan 17, 2025 02:50 PM | By Athira V

സിനിമയുടെ തുടക്കത്തില്‍ വില്ലനും പിന്നീട് സ്വഭാവനടനും ഇടയ്ക്ക് ഹാസ്യ താരവുമായി മാറിയ ജനാര്‍ദ്ദനന് വലിയ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കാറുള്ളത്. ഇപ്പോഴും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന താരം വ്യത്യസ്തമായ സൗണ്ട് കൊണ്ടാണ് ശ്രദ്ധേയനാകുന്നത്.

തന്റെ ജീവിതത്തിലെ ചില കഥകള്‍ അഭിമുഖങ്ങളിലൂടെ നടന്‍ തുറന്നു പറഞ്ഞിരുന്നു. അതിലൊന്ന് ചെറിയ പ്രായത്തിലെ ഉണ്ടായിരുന്ന പ്രണയകഥയാണ്. അന്ന് പ്രണയിച്ച പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു പോയെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം താന്‍ അവരെ വിവാഹം കഴിച്ചു എന്നാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ ജനാര്‍ദ്ദനന്‍ വെളിപ്പെടുത്തിയത്. നടന്റെ വാക്കുകള്‍ വീണ്ടും വൈറല്‍ ആയതോടെ വലിയ പ്രശംസയാണ് താരത്തിന് ലഭിക്കുന്നത്.

'എന്റെ പ്രണയം എന്ന് പറയുന്നത് വല്ലാത്തൊരു കഥയാണ്. കൊച്ചുനാളില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയായിരുന്നു അത്. മാനസികമായിട്ടുള്ള ബന്ധമേ ഉണ്ടായിരുന്നുള്ളു. നമുക്കൊരു നല്ല കാലം വരുമ്പോള്‍ കല്യാണം കഴിക്കാമെന്ന് കരുതി. അങ്ങനെയാണ് ഞാന്‍ എയര്‍ഫോഴ്‌സില്‍ ഒക്കെ ജോലിയ്ക്ക് പോയി ജോയിന്‍ ചെയ്തത്.

പക്ഷേ ആ പെണ്‍കുട്ടിയുടെ അച്ഛന്‍ വലിയ ഓഫീസര്‍ ആയിരുന്നു. ഞാന്‍ ആ ജോലി വിട്ടിട്ട് വന്ന് ഒന്നുമില്ലാതെ നടക്കുകയാണ്. അതിനുശേഷം സിനിമ എന്നു പറഞ്ഞ് നടക്കാനും തുടങ്ങി. അന്നത്തെ കാലത്ത് ഒരു കുടുംബജീവിതത്തിന് യോഗ്യതയില്ലാത്ത കാരണങ്ങളാണ് ഇതൊക്കെ. പഠിക്കാന്‍ കൊണ്ടാക്കിയപ്പോള്‍ പഠിച്ചതുമില്ല, ജോലിക്ക് പോയ സ്ഥലത്ത് നിന്ന് തല്ലി പിരിഞ്ഞു വരികയും ചെയ്തു. പിന്നെ ചേര്‍ന്നിരിക്കുന്നത് സിനിമയിലാണ്. അന്ന് സിനിമയെന്ന് പറഞ്ഞാല്‍ വലിയ കുഴപ്പമാണ്.

ഇതോടെ ആ പെണ്‍കുട്ടിക്ക് നല്ലൊരു ആലോചന വന്നപ്പോള്‍ അവര്‍ അവളെ കല്യാണം കഴിപ്പിച്ചു കൊടുത്തു. പക്ഷേ നമ്മുടെ പ്രണയം അന്നും ഒരു അടി തട്ടില്‍ ഇങ്ങനെ കടന്നു പോകുന്നുണ്ടായിരുന്നു. കോളേജിലൊക്കെ പോയപ്പോഴും പല ഇഷ്ടങ്ങളും തോന്നിയെങ്കിലും അതൊന്നും സീരിയസ് പ്രണയമാകുവാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. അതാണ് എന്റെ പ്രണയത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് പറഞ്ഞത്.

ആ പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അയാള്‍ക്ക് അമേരിക്കയിലേക്ക് പോവണം എന്ന് പറഞ്ഞ് തന്ത്രപരമായി ഇവരുടെ അടുത്ത് നിന്ന് ഡിവോഴ്‌സ് വാങ്ങിയിട്ട് സ്ഥലം വിട്ടു. അവിടെ ചെന്നിട്ട് അയാള്‍ വേറെ കല്യാണം കഴിച്ചു. ഈ പെണ്‍കുട്ടി വല്ലാത്ത ബുദ്ധിമുട്ടിലായി. പിന്നെ ഞങ്ങള്‍ക്കിടയില്‍ എഴുത്തും കുത്തുകളും ഒക്കെ ഉണ്ടായിരുന്നു. എന്തായാലും തുടങ്ങിവച്ചതല്ലേ ആ ബന്ധത്തില്‍ തന്നെ പോകാമെന്ന് കരുതി. അതാണ് തന്റെ ഭാര്യ എന്നാണ് നടന്‍ ജനാര്‍ദ്ദനന്‍ പറയുന്നത്.

സിനിമയിലേക്ക് വന്നതിന് അവരുടെ യാതൊരു പിന്തുണയും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. പലരും നന്നാവില്ലെന്നാണ് പറഞ്ഞത്. പിന്നീട് അവിടെയും ഇവിടെയും ഒക്കെ മുഖം കണ്ടു തുടങ്ങിയതോടെ എതിര്‍പ്പുകളൊക്കെ മാറിയെന്നും,' ജനാര്‍ദ്ദനന്‍ പറയുന്നു.

#janardhanan #spoke #about #his #love #story #wifes #first #marriage

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
Top Stories










GCC News