#rekha | 15 കാരി രേഖയെ കയറിപ്പിടിച്ച് ചുംബിച്ച സൂപ്പര്‍ താരം; സംവിധായകന്‍ കൂട്ടു നിന്നു; ആ സെറ്റില്‍ സംഭവിച്ചത്‌

#rekha  | 15 കാരി രേഖയെ കയറിപ്പിടിച്ച് ചുംബിച്ച സൂപ്പര്‍ താരം; സംവിധായകന്‍ കൂട്ടു നിന്നു; ആ സെറ്റില്‍ സംഭവിച്ചത്‌
Jan 18, 2025 02:37 PM | By Athira V

( moviemax.in) ബോളിവുഡിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് രേഖ. പകരം വെക്കാനില്ലാത്ത അഭിനേത്രിയും താരവും. ലോകം ഇത്രയൊന്നും പുരോഗമിക്കാതിരുന്ന സമയത്തും കാലത്തിന് മുമ്പേ സഞ്ചരിച്ച താരമായിരുന്നു രേഖ. തന്റെ പ്രതിഭ കൊണ്ട് അമ്പരപ്പിച്ചിരുന്ന രേഖ ഓഫ് സ്‌ക്രീനിലെ തന്റെ ആരേയും കൂസാത്ത ജീവിതത്തിലൂടെ പലര്‍ക്കും പ്രചോദനമായി മാറുകയായിരുന്നു. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ളൊരു പ്രതിഭാസമാണ് രേഖ.

രേഖയുടെ കരിയറും ജീവിതവും എന്നും പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. രേഖയുടെ പ്രണയ ജീവിതത്തിലും ദാമ്പത്യത്തിലും ഉണ്ടായ ദുരന്തങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

രേഖയുടെ പ്രണയ ബന്ധങ്ങള്‍ ഇന്നും ചര്‍ച്ചകളില്‍ ഇടം നേടുന്നവയാണ്. രേഖയുടെ കുട്ടിക്കാലവും പ്രശ്‌നഭരിതമായിരുന്നു. നടന്‍ ജെമിനി ഗണേശന്റെ മകളാണ് രേഖ. വിവാഹേതര ബന്ധത്തില്‍ ജനിച്ചവളായിരുന്നതിനാല്‍ അച്ഛന്റെ സാമീപ്യം കുട്ടിക്കാലത്ത് രേഖയ്ക്ക് ലഭിച്ചിരുന്നില്ല.

കുടുംബത്തെ നോക്കാന്‍ വേണ്ടിയാണ് തന്റെ 9-ാം വസയില്‍ രേഖ സിനിമയിലെത്തുന്നത്. തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നുവെങ്കിലും ബോളിവുഡിലെത്തിയതോടെ രേഖ സൂപ്പര്‍ നായികയായി വളര്‍ന്നു.

തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പ്രതിസന്ധികളും മോശം അനുഭവങ്ങളും രേഖയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ച് രേഖയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരത്തിന്റെ ജീവിത കഥയില്‍ പറയുന്നുണ്ട്.

1979 ല്‍ പുറത്തിറങ്ങിയ ദോ ഷിക്കാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്ന സംഭവം. അന്ന് രേഖയ്ക്ക് 15 വയസായിരുന്നു. വിനോദ് ഖന്നയും ബിശ്വജിത്ത് ചാറ്റര്‍ജിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിലെ ഒരു രംഗത്തില്‍ രേഖയുടെ സമ്മതമില്ലാതെ ബിശ്വജിത്ത് താരത്തെ ചുംബിക്കുകയായിരുന്നു. സംവിധായകനും ബിശ്വജിത്തും ചേര്‍ന്നുള്ള പദ്ധതിയായിരുന്നു ആ രംഗം. രേഖയെ ചുംബന രംഗത്തെക്കുറിച്ച് നേരത്തെ അറിയിക്കുക പോലും ചെയതിരുന്നില്ല.

പെട്ടെന്നുണ്ടായ നീക്കത്തില്‍ രേഖ ഞെട്ടിപ്പോയി. ഈ സമയം ചുറ്റുമുണ്ടായിരുന്നവര്‍ കയ്യടിക്കുകയും വിസിലടിക്കുകയുമായിരുന്നു ചെയ്തത്. അഞ്ച് മിനുറ്റ് കഴിഞ്ഞിട്ടും സംവിധായകന്‍ കട്ട് വിളിക്കാന്‍ കൂട്ടാക്കിയില്ല.

അപ്പോഴേക്കും തകര്‍ന്നു പോയ രേഖ നിസ്സഹായായി പൊട്ടിക്കരഞ്ഞു. തന്നോട് ചെയ്ത അനീതിയ്‌ക്കെതിരെ രേഖ ശബ്ദമുയര്‍ത്തിയെങ്കിലും സംവിധായകന്‍ ആ രംഗം ഉള്‍പ്പെടുത്തുക തന്നെ ചെയ്തു. സിനിമ റിലീസാവുകയും വലിയ വിജയം നേടുകയും ചെയ്തു. രേഖയുടെ പ്രകടനവും കയ്യടി നേടി. എന്നാലും ഇന്നും വേദനയോടെയല്ലാതെ രേഖയ്ക്ക് ആ സിനിമയെക്കുറിച്ച് ഓര്‍ക്കാനാകില്ല.

അന്ന് അഭിനയം തന്നെ നിര്‍ത്തുന്നതിനെക്കുറിച്ച് രേഖ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം ആ തീരുമാനത്തില്‍ നിന്നും പിന്മാറി. അധികം വൈകാതെ ബിവി ഹോ തോ ഐസി, ഖൂന്‍ ഭരി മാംഗ്, ജീവന്‍ ധരണ്‍, ആഗര്‍ തും ഹേ ഹോത്തെ, സില്‍സില തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് രേഖ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് വളരുകയായിരുന്നു. ഇന്ന് രേഖയെക്കുറിച്ച് സംസാരിക്കാതെ ഇന്ത്യന്‍ സിനിമയെക്കുറിച്ച് സംസാരിക്കുക തന്നെ അസാധ്യമായിരിക്കുന്നു.

#when #superstar #forcefully #kissed #rekha #five #minutes #director #didnt #say #cut

Next TV

Related Stories
#Saifalikhanstabbingcase | സെയ്ഫ് അലിഖാനെ കുത്തേറ്റ സംഭവം; പ്രതിയുടെ പുതിയ  ദൃശ്യങ്ങൾ പുറത്ത്

Jan 18, 2025 07:56 AM

#Saifalikhanstabbingcase | സെയ്ഫ് അലിഖാനെ കുത്തേറ്റ സംഭവം; പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്

നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിന്...

Read More >>
#saifalikhan | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിലുള്ളയാൾ പ്രതിയല്ല; അക്രമിയുമായി രൂപസാദൃശ്യം മാത്രമെന്ന് പൊലീസ്

Jan 17, 2025 04:35 PM

#saifalikhan | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിലുള്ളയാൾ പ്രതിയല്ല; അക്രമിയുമായി രൂപസാദൃശ്യം മാത്രമെന്ന് പൊലീസ്

ആക്രമണത്തിന് പിന്നാലെ ഇയാള്‍ പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#saifalikhan | സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പൊലീസ് പിടിയില്‍

Jan 17, 2025 11:45 AM

#saifalikhan | സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പൊലീസ് പിടിയില്‍

പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ്...

Read More >>
#DavidLynch | ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

Jan 17, 2025 09:23 AM

#DavidLynch | ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന്‍ കൂടിയായിരുന്നു...

Read More >>
#saifalikhan |  സെയ്ഫ് അലി ഖാനെ കുത്തിയ സംഭവം; തൈമൂറും ജെഹും സുരക്ഷിതർ, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്  കരീന കപൂർ

Jan 16, 2025 11:01 PM

#saifalikhan | സെയ്ഫ് അലി ഖാനെ കുത്തിയ സംഭവം; തൈമൂറും ജെഹും സുരക്ഷിതർ, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത് കരീന കപൂർ

പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യം ഭേദപ്പെട്ടു വരികയാണെന്നും അവർ...

Read More >>
Top Stories