Jan 18, 2025 04:04 PM

( moviemax.in) മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് അഞ്ജലി നായര്‍. ബാലതാരമായി സിനിമയിലെത്തിയ അഞ്ജലി പിന്നീട് തമിഴിലൂടെയാണ് നായികയാകുന്നത്. ശേഷം മലയാളത്തിലേക്ക് തിരികെ വന്ന അഞ്ജലി മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളില്‍ അഞ്ജലി അഭിനിയിച്ചിട്ടുണ്ട്.

തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകള്‍ അവതരിപ്പിച്ചിട്ടുള്ള അഞ്ജലിയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. ഈയ്യടുത്താണ് തമിഴ് ചിത്രം ഛിത്തയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം അഞ്ജലിയെ തേടിയെത്തിയത്.

അതേസമയം ഒരിക്കലൊരു തമിഴില്‍ അഭിനയിച്ചിരുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവം അഞ്ജലി തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ് അഞ്ജലി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഞ്ജലി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


''ഉന്നയേ കാതലിപ്പേന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് തന്നെയായിരുന്നു വില്ലനായി അഭിനയിച്ചിരുന്നത്. സിനിമ നടക്കുമ്പോള്‍ തന്നെ അയാള്‍ വിവാഹാഭ്യര്‍ത്ഥനനടത്തി. നോ പറഞ്ഞെങ്കിലും മറ്റ് സെറ്റുകളില്‍ വന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ എന്റെ ബാഗ് എടുത്തു കൊണ്ടു പോയി. പിന്നാലെ ചെന്നപ്പോള്‍ വാതിലില്‍ നിന്നും തള്ളിയിടാന്‍ നോക്കി.'' എന്നാണ് അഞ്ജലി പറയുന്നത്.

''അങ്ങനെ ഒരു ദിവസം അയാളുടെ സഹോദരി വിളിച്ചു. അമ്മ സുഖമില്ലാതെ കിടക്കുകയാണ്. അഞ്ജലിയെ ഒന്നു കാണണം. വീട്ടിലേക്ക് വരാമോ? അയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയിരിക്കുകയാണ്. പേടിക്കേണ്ട എന്നും ഉറപ്പു നല്‍കി. സിനിമാ ലൊക്കേഷനില്‍ നിന്നും ഹോട്ടലിലേക്ക് പോകും വഴിയാണ് വീട്ടില്‍ ചെന്നത്. അമ്മ കിടക്കുന്ന മുറിയില്‍ കയറിയതും ആരോ പുറത്തു നിന്നും വാതില്‍ പൂട്ടി. അകത്ത് അയാള്‍ മാത്രം.'' എന്നാണ് അഞ്ജലി ഓര്‍ക്കുന്നത്.

കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടീപ്പിച്ചു. അയാള്‍ പറയുന്ന വാചകങ്ങള്‍ ചേര്‍ത്തു പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണ് പുറത്ത് വന്നതെന്നാണ് അഞ്ജലി ഓര്‍ക്കുന്നത്. പിന്നെയാണ് അയാളുടെ അടുത്ത സിനിമയില്‍ നായികയാകാമെന്ന കരാറിലാണ് ഒപ്പീടിച്ചതെന്ന് അറിയിക്കുന്നതെന്നും താരം പറയുന്നത്. താന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആ തെളിവുകള്‍ വച്ച് കേസ് കൊടുത്തുവെന്നും താരം പറയുന്നു.

കോടതിയില്‍ പ്രേമലേഖനമൊക്കെ തെളിവായി വന്നപ്പോള്‍ ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഇത്രയും വൃത്തികെട്ട കയ്യക്ഷരത്തില്‍, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? കേസ് എനിക്ക് അനുകൂലമായി. പിന്നെ അയാളെ കണ്ടിട്ടേയില്ലെന്നും അഞജ്‌ലി പറയുന്നു.

അതേസമയം തനിക്ക് മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ദുരനുഭവവും ഉണ്ടായിട്ടില്ലെന്നാണ് അഞ്ജലി പറയുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ എപ്പോഴും സ്വീകരിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

തമിഴ് ചിത്രം ഛിത്തയാണ് അഞ്ജലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. കേരളത്തിലും ചര്‍ച്ചയായി മാറിയ സിനിമയിലെ പ്രകടനത്തിനാണ് അഞ്ജലിയെ തേടി ഫിലിംഫെയര്‍ എത്തുന്നത്. ഇതിന് പുറമെ മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി തയ്യാറെടുക്കുന്നുണ്ട്.

#anjalinair #recalls #bad #experience #she #had #face #while #doing #tamilmovie

Next TV

Top Stories