(moviemax.in) ക്യാമറകൾ ഉറങ്ങാത്ത വീട് എന്നാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. കാരണം വീട്ടിലെ ആറ് അംഗങ്ങൾക്കും യുട്യൂബ് ചാനലുകളുണ്ട്. എല്ലാവരും യുട്യൂബിൽ വളരെ ആക്ടീവുമാണ്. കൊവിഡ് കാലത്താണ് എല്ലാവരും സജീവമായി വ്ലോഗുകൾ പങ്കുവെച്ച് തുടങ്ങിയത്. കുടുംബത്തിലെ ഓരോ വിശേഷവും പ്രേക്ഷകരുമായി കൃഷ്ണകുമാാറും സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമെല്ലാം പങ്കുവെക്കാറുമുണ്ട്. താരകുടുംബമായതുകൊണ്ട് തന്നെ ഇവരുടെ വ്ലോഗുകൾ അതിവേഗത്തിൽ ശ്രദ്ധനേടുകയും ട്രെന്റിങിൽ ഇടംപിടിക്കുകയും ചെയ്യും.
കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം ദിയ മൂന്ന് മാസം ഗർഭിണിയാണെന്നതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. വീട്ടിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എല്ലാവരും. പ്രഗ്നൻസി റിവീലിങ് വീഡിയോ അടുത്തിടെ ദിയ പങ്കുവെച്ചിരുന്നു.
കൃഷ്ണകുമാർ കുടുംബത്തിൽ അഭിനേത്രിയായി മലയാള സിനിമയിലേക്ക് ചുവടുവെച്ചത് അഹാനയാണെങ്കിലും സഹോദരി ദിയയാണ് സോഷ്യൽമീഡിയയിൽ എപ്പോഴും ലൈവായി നിൽക്കുന്നൊരാൾ. പലപ്പോഴും വിവാദങ്ങളിലും ദിയ ചെന്ന് പെടാറുണ്ട്. യുട്യൂബർ എന്ന രീതിയിൽ ഏറ്റവും സജീവമായി വീഡിയോകൾ ചെയ്ത് പങ്കുവെക്കുന്നൊരാളും ദിയയാണ്. കൃഷ്ണ സിസ്റ്റേഴ്സിൽ ബോയ്സ് ഏറ്റവും കൂടുതൽ ആരാധകരായുള്ളത് ഇഷാനി കൃഷ്ണയ്ക്കാണ്.
പക്ഷെ താരം യുട്യൂബിൽ വളരെ വിരളമായി മാത്രമെ വീഡിയോയും വ്ലോഗുകളും പങ്കുവെക്കാറുള്ളു. ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് ഇഷാനി യുട്യൂബിൽ പങ്കുവെച്ചത്. ഹൈദരാബാദിലേക്ക് നടത്തിയ ഏറ്റവും പുതിയ ട്രിപ്പിന്റെ വിശേഷങ്ങളാണ് വ്ലോഗിൽ ഏറെയും.
ഇത്തവണ ന്യൂഇയറും ഇഷാനി ആഘോഷിച്ചത് ഹൈദരാബാദിലായിരുന്നു. ഒരു ബ്രാന്റ് പ്രമോഷന്റെ ഭാഗമായിരുന്നു യാത്രയെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ താരപുത്രി പറയുന്നുണ്ട്. ഒറ്റയ്ക്കാണ് ഹൈദരാബാദ് വരെ തിരുവനന്തപുരം മുതൽ ഇഷാനി യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് അതിയായ ടെൻഷനുള്ളതായും ഇഷാനി വീഡിയോയിൽ പറയുന്നുണ്ട്.
ഹൈദരാബാദ് എയർപോട്ടിൽ എത്തിയപ്പോഴാണ് സ്ട്രസ് കുറഞ്ഞതെന്നും ഇഷാനി പറഞ്ഞു. ഹൈദരാബാദിലേക്ക് ഇഷാനിക്ക് സഹായിമായി വളരെ കാലമായുള്ള സുഹൃത്ത് ദേവനിധിയും എത്തിയിരുന്നു. വർക്കിനിടെ ഇരുവരും ചെറുതായി ഹൈദരാബാദ് ഒന്ന് എക്സ്പ്ലോർ ചെയ്യുകയും ചെയ്തു. ഗോൽകൊണ്ട ഫോർട്ട്, മട്ടൻ മന്തി, മനം ചോക്ലേറ്റ് എന്നിവയെല്ലാം കണ്ടും കഴിച്ചും ആസ്വദിക്കുന്ന ഇഷാനിയേയും വ്ലോഗിൽ കാണാം.
ദേവനിധിയെ കൂടാതെ ഇഷാനിയുടെ ആൺസുഹൃത്ത് അർജുനും ഹൈദരാബാദ് എക്സ്പ്ലോർ ചെയ്യാൻ ഇഷാനിക്കൊപ്പം ഉണ്ടായിരുന്നു. അർജുനും സമാനമായി വർക്കിന് വേണ്ടിയാണ് ഹൈദരാബാദിൽ എത്തിയത്. ഇരുവരും റിലേഷൻഷിപ്പിലാണെന്നത് പരസ്യമായ രഹസ്യമാണ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ഫങ്ഷനും അർജുനും അതിഥിയായി എത്താറുണ്ട്. പക്ഷെ പ്രണയത്തിന് അതിന്റേതായ സ്വകാര്യത ഇഷാനി നൽകുന്നുണ്ട്.
അതിനാലാകണം പുതിയ വ്ലോഗിൽ പോലും വളരെ വിരളമായി മാത്രമെ അർജുന്റെ ക്ലിപ്പുകളുള്ളു. വീഡിയോ വൈറലായതോടെ അർജുന്റെ കെയറിങ് സ്വഭാവത്തിനും ഇഷാനി റിലേഷൻഷിപ്പിന് നൽകിയിരിക്കുന്ന സ്വകാര്യതയെ പ്രശംസിച്ചുമാണ് കമന്റുകൾ ഏറെയും. ദിയയെപോലെയല്ല... ഇഷാനി പ്രണയം സ്വകാര്യമായി സൂക്ഷിക്കുന്നു. അർജുൻ വളരെ കെയറിങ്ങാണ് എന്നത് വ്യക്തമാണ്.
രണ്ടുപേരും ക്യൂട്ട് കപ്പിളാണ്, ഇഷാനി ഹൻസുവിനെപ്പോലെ ഓവർ ക്യൂട്ട്നസ്സോ ആഹാനയെപ്പോലെ ഓവർ മെച്വേർഡോ അല്ല. ദിയയെപ്പോലെ കോമഡിയും അല്ല എന്നെല്ലാമാണ് ആരാധകർ താരപുത്രിയെ കുറിച്ച് എഴുതിയത്. കോളജ് കാലം മുതലാണ് അർജുനുമായുള്ള ഇഷാനിയുടെ സൗഹൃദം ആരംഭിക്കുന്നത്. ഇടയ്ക്ക് അർജുനൊപ്പമുള്ള ചിത്രങ്ങൾ ഇഷാനി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ അഹാനയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്.
#ishaanikrishna #and #arjun #keep #their #relationship #private