(moviemax.in) ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മായ വിശ്വനാഥ്. സീരിയലുകളില്‍ അമ്മ കഥാപാത്രവും വില്ലത്തി ട്രോളുകളും ഒക്കെയാണ് കൂടുതലായിട്ടും നടി ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ പ്രായത്തിലും കവിഞ്ഞ പക്വത തോന്നിപ്പിക്കും.
കഴിഞ്ഞദിവസം മായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ചുവപ്പ് നിറമുള്ള സ്ലീവ് ലെസ് ടോപ്പും മിനി സ്‌കേട്ടുമായിരുന്നു നടിയുടെ വേഷം. ഹെയര്‍ സ്‌റ്റൈലിലും പുതുമ വരുത്തിയതോടെ ഈ ചിത്രങ്ങള്‍ ശ്രദ്ധേയമായി. മാത്രമല്ല ചിലര്‍ പരിഹാസങ്ങളുമായി വരികയും ചെയ്തു.
മായയുടെ മേക്കവര്‍ കണ്ട് ഞെട്ടിയ ആരാധകര്‍ രസകരമായ കമന്റുകളുമായിട്ടാണ് എത്തിയത്. ചിലര്‍ നടിയുടെ പ്രായത്തെ സംബന്ധിച്ച് മറ്റുചിലര്‍ ഇപ്പോഴും ഇതേ ലുക്ക് കൊണ്ടുനടക്കാന്‍ സാധിക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ മറ്റുചിലര്‍ വിമര്‍ശനങ്ങളുമായിട്ടും എത്തിയിട്ടുണ്ട്.
'ഒരു ലൊക്കേഷനില്‍ പോയി എടുത്ത ഫോട്ടോഷൂട്ട് ഒന്നുമല്ല. എന്റെ എക്കാലത്തെയും സുഹൃത്ത് നിഷ രാജിയും രോഹിണിയും അവരുടെ ഫോണില്‍ നിന്ന് എടുത്ത ഫോട്ടോകളാണ്. രണ്ടു പേരും പറഞ്ഞപ്പോള്‍ ഞാന്‍ പോസ് ചെയ്തു. മേക്കപ്പ് ഇല്ലാതെ ലിപ്സ്റ്റിക്ക് മാത്രമേ ഇട്ടിട്ടുള്ളു. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അതില്‍ സന്തോഷവതിയാണെന്നുമാണ്,' ഫോട്ടോസ് പങ്കുവെച്ച് കൊണ്ട് മായ എഴുതിയത്.
'എന്റെ അമ്മയുടെ വയസ്സ് ഉണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി എന്റെ സ്വപ്ന റാണി ആണെന്നാണ് ഒരാള്‍ മായയുടെ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഈ കമന്റുകളൊക്കെ ശ്രദ്ധയില്‍ പെട്ടതോടെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. എല്ലാവരും വിചാരിക്കുന്നത് പോലെ തനിക്ക് അത്രയും പ്രായമില്ലെന്നാണ് മായ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുന്നതും യാഥാര്‍ഥ്യത്തിലുള്ള തന്റെ വയസ് അല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.
പുതിയ ലുക്കിന് പിന്നിലെ കാരണത്തെ കുറിച്ചും തന്റെ പ്രായം സംബന്ധിക്കുന്നതുമായ കാര്യങ്ങളും മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി തന്നെയാണ് പറയുന്നത്. 'ഇപ്പോള്‍ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. വ്യായാമം ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ നമ്മുടെ ശരീരത്തും മുഖത്തും ഒക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങും. അതുകൊണ്ടാണ് ചെറുപ്പമായി മറ്റുള്ളവര്‍ക്ക് തോന്നുന്നത്.
പിന്നെ എന്റെ പ്രായവുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് എന്റെ തെറ്റായ പ്രായമാണ്. എന്റെ മൂത്ത സഹോദരിക്ക് പോലും അത്രയും പ്രായം ആയിട്ടില്ല. മനുഷ്യര്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നെഗറ്റീവ് കമന്റുകള്‍ പറയാന്‍ തോന്നുന്നത്...?' എന്നാണ് മായ ചോദിക്കുന്നത്.
ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം,തന്മാത്ര, എന്നിങ്ങനെ നിരവധി സിനിമകളിലാണ് ചെറിയ കഥാപാത്രങ്ങളിലാണെങ്കിലും മായ അഭിനയിച്ചിട്ടുള്ളത്. നന്ദുവിനൊപ്പം ആള്‍രൂപങ്ങള്‍ എന്ന സിനിമയില്‍ ശക്തമായൊരു സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചും നടി പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് മിനിസ്‌ക്രീന്‍ സീരിയലുകളില്‍ സജീവമാവുകയായിരുന്നു.
#mayaviswanath #opensup #about #her #correct #age #socialmedia #comments #her #latest #photos