#Nithyamenen | ആരതി ഉഴിയുകയാാണെങ്കിൽ പോലും വേർതിരിവ്, റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ചു; വിവാദത്തിന് പിന്നാലെ നിത്യ

#Nithyamenen | ആരതി ഉഴിയുകയാാണെങ്കിൽ പോലും വേർതിരിവ്, റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ചു; വിവാദത്തിന് പിന്നാലെ നിത്യ
Jan 13, 2025 02:20 PM | By Jain Rosviya

നായികാ പ്രാധാന്യമുള്ള സിനിമകൾ തുടരെ ലഭിക്കുന്ന നായികയാണ് നിത്യ മേനോൻ. എന്നാൽ നിത്യയെ ഇതൊന്നും തൃപ്തിപ്പെടുത്തുന്നില്ല.

ആളും ബഹളവുമില്ലാത്ത ശാന്തമായ ജീവിതമാണ് ആ​ഗ്രഹിക്കുന്നതെന്നും താനാ​ഗ്രഹിക്കുന്ന ജീവിതം ഇതല്ലെന്നാണ് നടി പറയുന്നു. 

സിനിമാ രം​ഗത്തോട് തനിക്കുള്ള അനിഷ്ടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് നിത്യ മേനോനിപ്പോൾ. ഇൻഡസ്ട്രിയിലെ അധികാരശ്രേണി തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നെന്ന് നടി പറയുന്നു.

​ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്. ഹീറോ, ഡയറക്ടർ, നായിക. അങ്ങനെയാണ് നിങ്ങളുടെ കാരവാനിടുക, സ്റ്റേജിലേക്ക് വിളിക്കുന്നതും അതിനനുസരിച്ചാണ്.

ആരതി ഉഴിയുകയാാണെങ്കിൽ ഈ ക്രമത്തിലാണ് വരിക. ആളുകൾ നിൽക്കുന്ന ക്രമത്തിലല്ല ആരതി കൊടുക്കുക. ഇത് തന്നെ ഏറെ അലട്ടുന്നുണ്ട്. ഇത് പോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും.

വളരെ ചെറിയ മനസുകളാണ്. സാധാരണ പോലെ പെരുമാറുക. ആളുകൾക്ക് അവരർഹിക്കുന്ന ക്രെഡിറ്റ് നൽകുക. അത് സ്ത്രീയായാലും പുരുഷനായാലും. പക്ഷെ കൊടുക്കില്ല.

നടന് മാത്രമേ ക്രെഡിറ്റുള്ളൂ. നടൻമാർ പെർഫോം ചെയ്യുമ്പോൾ സെറ്റ് മുഴുവൻ ക്ലാപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ സാധാരണ പെർഫോമൻസായിരിക്കുമത്. അതേസമയം ഞാൻ പെർഫോം ചെയ്യുമ്പോൾ ഷോട്ട് അവർക്കിഷ്ടപ്പെടും. പക്ഷെ സെറ്റ് പൂർണ നിശബ്ദതയിലായിരിക്കും.

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് എല്ലാവരും പരസ്പരം നോക്കും. എന്തിനാണത്?, ഇങ്ങനെ ചെയ്താൽ ആ വ്യക്തിക്ക് ഇഷ്ടപ്പെടുമോ എന്ന് ചിന്തിക്കുന്നെന്നും നിത്യ മേനോൻ തുറന്നടിച്ചു.

അതേസമയം സെറ്റുകളിലെ ഹൈറാർക്കിയെ ചോദ്യം ചെയ്യുന്ന നിത്യ കഴിഞ്ഞ ദിവസം അസിസ്റ്റന്റിനോട് വേർതിരിവ് കാണിച്ചെന്ന വിമർശനം വന്നിരുന്നു.

പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിന് എത്തിയതായിരുന്നു നിത്യ. വേദിയിലേക്ക് കയറവെ ഒരാൾ കൈ കാണിച്ചു.

എന്നാൽ കൈ കൊടുക്കാൻ നടി തയ്യാറായില്ല. തനിക്ക് സുഖമില്ലെന്നാണ് നിത്യ പറഞ്ഞത്. ഇതേ ചടങ്ങിൽ വെച്ച് നിത്യ സംവിധായകനും നടനുമായ മിസ്കിനെയുൾപ്പെടെ കെട്ടിപ്പിടിക്കുന്നുണ്ട്.

നിത്യ ദേഷ്യക്കാരിയാണെന്ന സംസാരം സിനിമാ ലോകത്തുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നടി സംസാരിച്ചു. വർക്ക് കൃത്യമായി ചെയ്യാത്തപ്പോൾ ചൂണ്ടിക്കാട്ടും.

ചിലർക്ക് തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഇഷ്ടപ്പെടില്ല. ഈ​ഗോയിസ്റ്റായ ഇത്തരം ആളുകൾ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുമെന്നും നിത്യ മേനോൻ തുറന്നടിച്ചു.



#nithyamenen #react #hierarchy #film #industry #shares #her #experience

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
Top Stories










News Roundup