(moviemax.in ) നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും കഴിഞ്ഞ കുറച്ചുനാളുകളായി നിരന്തരം വിമര്‍ശനം നേരിടുന്നവരാണ്. 2002ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. തൊട്ടു പിന്നാലെ ഇരട്ട ആണ്‍മക്കള്‍ക്ക് ജന്മം കൊടുത്തു. എന്നാല്‍ നാല്‍പതാം ജന്മദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് നയന്‍താര വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നത്.
നയന്‍താരയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് നടന്‍ ദിനേശമായി തുറന്ന പോരാണ് നടി നടത്തിയത്. സോഷ്യല്‍ മീഡിയയിലും വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ നയന്‍താര തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്.
ഫെമി 9 എന്ന പേരില്‍ നയന്‍താരയുടെ ബിസിനസ് സംരഭവുമായി ബന്ധപ്പെട്ട് ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഒക്കെ ക്ഷണിച്ചുകൊണ്ട് വലിയൊരു പ്രോഗ്രാമാണ് കഴിഞ്ഞദിവസം സംഘടിപ്പിച്ചത്. എന്നാല്‍ ഈ പരിപാടിക്ക് ആറു മണിക്കൂര്‍ വൈകിയാണ് നയന്‍താര എത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് യൂട്യൂബേഴ്‌സും ആരാധകരും ഒക്കെ എത്തിയിരിക്കുന്നത്.
ഇത്രയും ആറ്റിറ്റിയൂഡ് ഉള്ള താരങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് ഒരാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഫെമി 9 ന്റെ വീഡിയോ പങ്കുവെച്ചത്. രാവിലെ 9 മണിക്ക് വരും എന്ന് പറഞ്ഞ് ആറുമണിക്കൂറോളം വൈകി മൂന്ന് മണിക്കാണ് എത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് തീരുമെന്ന് പ്രതീക്ഷിച്ച പരിപാടി വൈകിട്ട് 6 മണി വരെ നീണ്ടു. പലരും ട്രെയിനും ബസ്സും ഒക്കെ ബുക്ക് ചെയ്തിരുന്നെങ്കിലും അതൊക്കെ മിസ്സായി പോകുന്ന സാഹചര്യമാണ് ഉണ്ടായത്.
മാത്രമല്ല ബാക്കി ഫോട്ടോയെടുക്കുന്നതിനും മറ്റുമൊക്കെ അവര്‍ വളരെ ആറ്റിറ്റിയൂഡ് കാണിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതേ കാര്യങ്ങളാണ് നയന്‍താര ഇന്‍സ്റ്റാഗ്രാമിനോട് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയും കമന്റുകളിലൂടെ ചിലര്‍ പറയുന്നത്.
പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമുള്ള ഫോട്ടോസാണ് നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുന്നു, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ ഇനി കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി...' എന്നുമാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നയന്‍താര കുറിച്ചിരിക്കുന്നത്.
നിങ്ങള്‍ എന്താണ് വരാന്‍ 6 മണിക്കൂര് വൈകിയത്?... തമിഴ്‌നാട്ടിലുള്ള ആളുകളൊക്കെ പൊട്ടന്മാര്‍ ആണെന്നാണോ മലയാളി ചേച്ചിയ്ക്ക് തോന്നിയത്. ഒന്നോ രണ്ടോ മണിക്കൂര്‍ ആണെങ്കില്‍ പിന്നെയും ക്ഷമിക്കാം. ആറ് മണിക്കൂറോക്കെ ഇത്രയധികം ആളുകളെ കാത്ത് നിര്‍ത്തിയത് ശുദ്ധ പോക്രിത്തരമായി പോയി. ഇനി എത്ര വൈകിയാലും, നിങ്ങളുടെ ഫോട്ടോഗ്രാഫര്‍ അയാളുടെ ജോലി കൃത്യമായി ചെയ്തുവെന്ന് ഇത് കണ്ടപ്പോള്‍ മനസിലായി.
നിങ്ങളുടെ ആരാധകരുമായി ഹസ്തദാനം ചെയ്യാനോ ഒന്ന് തൊടാന്‍ പോലും നിങ്ങള്‍ ആഗ്രഹിച്ചില്ല. ശരിക്കും ആരാധകരെന്ന് പറഞ്ഞ് നടക്കുന്നവന്മാരാണ് മണ്ടന്മാര്‍ എന്ന് തുടങ്ങി നയന്‍താരയ്ക്ക് വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്.
#socialmedia #influencer #criticized #nayanthara #slam #vigneshshivan #his #attitude