(moviemax.in) കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് ശങ്കർ കടന്ന് പോകുന്നത്. പുതിയ ചിത്രം ഗെയിം ചേഞ്ചറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഇന്ത്യൻ 2 എന്ന സിനിമയുടെ കനത്ത പരാജയത്തിന് ശേഷമാണ് ഗെയിം ചേഞ്ചറും നിരാശപ്പെടുത്തുന്നത്. തമിഴകത്ത് വൻ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനായിരുന്നു ഒരു കാലത്ത് ശങ്കർ.
ശങ്കറിനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
രജിനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത 2.0 എന്ന സിനിമയ്ക്കിടെ രജിനികാന്ത് അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് അന്തനൻ പറയുന്നു.
ജീവിതത്തിൽ ഒരിക്കലും രജിനികാന്ത് ശങ്കറിനൊപ്പം ഇനി സിനിമ ചെയ്യില്ല. ഇതിന് കാരണമുണ്ടെന്നും അന്തനൻ പറയുന്നു. കൃത്യമായി ഷൂട്ടിംഗിനെത്തുന്നയാളാണ് രജിനികാന്ത്. എന്നാൽ ഒരു ദിവസം വൈകി. ശങ്കറിന്റെ ബന്ധുവായ പപ്പു എന്നയാളായിരുന്നു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.
എന്തോ കാരണം കൊണ്ട് അദ്ദേഹത്തിന് രജിനിയെ ഇഷ്ടമായിരുന്നില്ല. ഏഴ് മണിക്കായിരുന്നു ഷൂട്ടിംഗ്. രജിനി എത്തിയത് ഏഴര മണിക്കാണ്.
മേക്കപ്പ് റൂമിൽ വന്നിരുന്നപ്പോൾ എന്താണ് സർ, എപ്പോഴും നിങ്ങൾ വൈകിയാണല്ലോ വരുന്നത്, ഷൂട്ടിംഗിന് കൃത്യസമയത്ത് എത്തണമെന്ന് അറിയില്ലേ എന്ന് പപ്പു ചോദിച്ചു.
രജിനി സാറുടെ അപ്പോഴത്തെ മുഖം കണ്ട് കരച്ചിൽ വന്ന് പോയെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്.
ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ ആരും എന്നോടിങ്ങനെ ചോദിച്ചിട്ടില്ലെന്ന് പറഞ്ഞ രജിനികാന്ത് ധൃതിയിൽ മേക്കപ്പ് കഴിഞ്ഞ് ഷൂട്ടിന് ഓടിയെത്തി.
ഓടുന്നതിനിടെ വീണു, എന്നാൽ അത് കാര്യമാക്കാതെ ഷോട്ടിനെത്തി. കാലിൽ നിന്ന് ചോര വരുന്ന കാര്യം സഹസവിധായകൻ ശങ്കറിനോട് പറഞ്ഞു. ശങ്കർ ഷൂട്ട് നിർത്തി. പത്ത് ദിവസത്തേക്ക് ഷൂട്ടുണ്ടായില്ല.
ഈ അപമാനം മാത്രമല്ല ഒരുപാട് തവണ സെറ്റിൽ രജിനികാന്തിന് അപമാനിതനാകേണ്ടി വന്നെന്നും അന്തനൻ പറയുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ശങ്കർ കാണാത്തത് പോലെ നടിച്ചു.
സിനിമയിൽ 15 കിലോ തൂക്കമുള്ള കോസ്റ്റ്യൂമാണ് രജിനിയുടേത്. അദ്ദേഹത്തിന്റെ പ്രായം നോക്കണം. ഇത്രയും ഭാരമുള്ള കോസ്റ്റ്യൂം ധരിച്ച് ഡയലോഗ് പറയുന്നത് രജിനിക്ക് ബുദ്ധിമുട്ടായിരുന്നു.
എല്ലാം സഹിച്ച് അദ്ദേഹം അഭിനയിച്ചു. ഇത് ശ്രദ്ധയിൽപെട്ട കോസ്റ്റ്യൂമറും സഹായികളും 15 കിലോയുള്ള കോസ്റ്റ്യൂം മാറ്റി അരക്കിലോയാക്കി. സംവിധായകനും ക്യാമറമാനും അറിയാതെയായിരുന്നു ഇത്.
അതേ മെറ്റീരിയലിൽ ഉള്ളിൽ തെർമോക്കോളും മറ്റും വെച്ചാണ് കോസ്റ്റ്യൂമുണ്ടാക്കിയത്. അത് ധരിച്ചപ്പോൾ ഒരു കുട്ടിയെ പോലെ രജിനി സന്തോഷിച്ചു. എന്നാൽ ക്യാമറമാൻ ഇത് കണ്ടുപിടിച്ചു.
ശങ്കർ കോസ്റ്റ്യൂം ഡിപ്പാർട്മെന്റിലെ എല്ലാവരെയും വഴക്ക് പറഞ്ഞു. വീണ്ടും 15 കിലോയുള്ള വസ്ത്രം ധരിച്ചാണ് രജിനി അഭിനയിച്ചത്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തിന്റെ മുപ്പതടി ദൂരത്തിലാണ് കാരവാൻ നിർത്തുക. എന്നാൽ പപ്പു രജിനിയുടെ കാരവാൻ 150 അടി ദൂരത്തിൽ വെച്ചു.
ഈ സിനിമയിൽ അഭിനയിച്ച അക്ഷയ് കുമാറിന് ഹൈ ക്ലാസ് പരിഗണന കൊടുത്തു. എന്നാൽ രജിനിക്ക് അതിനേക്കാൾ എത്രയോ മടങ്ങ് ചെറിയ സൗകര്യങ്ങളാണ് ലഭിച്ചത്.
ഷൂട്ടിംഗിന്റെ അവസാന ദിവസം ഇനി ഒരുമിച്ച് സിനിമ ചെയ്യില്ലെന്ന് ശങ്കറിനെ രജിനി അറിയിച്ചിരുന്നെന്നും അന്തനൻ പറയുന്നു.
#cried #after #seeing #his #face #Rajinikanth #insulted #more #than #once #not #do #films #Shankar #again #Anthanan