#Charmila | നടിമാര്‍ ഉള്ളപ്പോള്‍ എല്ലാവരും ഒരു ഗായികയുടെ വീട്ടിലേക്ക് മാത്രം പോകാനുള്ള കാരണം! സുചിത്രയുടെ ആരോപണം സാങ്കൽപ്പികം -ചാര്‍മിള

#Charmila | നടിമാര്‍ ഉള്ളപ്പോള്‍ എല്ലാവരും ഒരു ഗായികയുടെ വീട്ടിലേക്ക് മാത്രം പോകാനുള്ള കാരണം! സുചിത്രയുടെ ആരോപണം സാങ്കൽപ്പികം -ചാര്‍മിള
Jan 11, 2025 12:26 PM | By Jain Rosviya

(moviemax.in) കോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഗായിക സുചിത്ര പ്രമുഖ താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സുചി ലീക്‌സ് എന്ന പേരില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. പിന്നീടും പല താരങ്ങള്‍ക്കെതിരെ ഇവര്‍ തുറന്നു സംസാരിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ നടന്‍ വിശാലിനെതിരെയാണ് ഗുരുതരമായ ചില ആരോപണങ്ങള്‍ ഗായിക ഉന്നയിച്ചിരിക്കുന്നത്. നടന്‍ കാര്‍ത്തിക് കുമാറിന്റെ ഭാര്യയായിരുന്നു കാലത്ത് വിശാല്‍ തന്റെ വീട്ടില്‍ വരികയും ഭര്‍ത്താവ് ഇല്ലെന്ന് അറിഞ്ഞതോടെ വീടിനകത്തേക്ക് പ്രവേശിക്കട്ടെ എന്ന് ചോദിച്ചതായും സുചിത്ര വെളിപ്പെടുത്തിയിരുന്നു.

ഈ വിഷയത്തില്‍ ഗായികയ്ക്ക് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടി ചാര്‍മിള.

നടന്‍ വിശാല്‍ നായകനായ അഭിനയിക്കുന്ന പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയുടെ പ്രൊമോഷന് എത്തിയ നടന് ഗുരുതരമായ എന്തോ അസുഖമുള്ള പ്രതീതി ഉണ്ടായിരുന്നു.

വിശാലിനെ ആ ഒരു അവസ്ഥയില്‍ കണ്ടതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞാണ് സുചിത്ര രംഗത്ത് വന്നത്. പിന്നാലെ മദ്യക്കുപ്പിയുമായി വിശാല്‍ തന്റെ വീട്ടില്‍ വന്നുവെന്നും ഇവര്‍ പറഞ്ഞു.

സുചിത്ര നല്ലൊരു ഗായികയാണ്. സുന്ദരിയും കഴിവുള്ളവളും ഒക്കെയാണ്. പക്ഷേ എന്തിനാണ് അവര്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.

ധനുഷ്, വൈരമുത്തു തുടങ്ങിയ പല താരങ്ങള്‍ക്കെതിരെയും അവര്‍ സംസാരിച്ചിരുന്നു. അവരെക്കുറിച്ച് ഒന്നും എനിക്കറിയില്ല. എന്നാല്‍ നടന്‍ വിശാലിനെ കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. കാരണം വിശാലിനെ എനിക്ക് വ്യക്തിപരമായി അറിയാം.

മുന്‍പ് നിരവധി യൂട്യൂബ് ചാനലുകളില്‍ സുചിത്ര പലരെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്. ആ സമയത്ത് വിശാല്‍ തന്നോട് മോശമായി പെരുമാറി എന്ന് അവര്‍ക്ക് പറയാമായിരുന്നു. എന്നാല്‍ അപ്പോഴൊന്നും പറയാതെ ഇപ്പോള്‍ പെട്ടെന്ന് വിശാലിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യകത എന്താണ്?

സോഷ്യല്‍ മീഡിയയിലൂടെ ഏത് വാര്‍ത്തയും ചര്‍ച്ചയ്ക്ക് വരുമ്പോഴെല്ലാം അതിനെക്കുറിച്ച് സംസാരിക്കുന്ന ശീലം സുചിത്രയ്ക്ക് ഉണ്ട്. അങ്ങനെയാണ് വിശാലിനെ പറ്റി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

സുചിത്രയുടെ ആരോപണം വെറും നുണയാണെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു. സാധാരണ ഒരു സുഹൃത്തിനെ വീട്ടിലേക്ക് പോകുമ്പോള്‍ അദ്ദേഹം അവിടെ ഉണ്ടോ എന്ന് ചോദിക്കും. വിശാലിനെ പോലൊരു സെലിബ്രിറ്റി പെട്ടെന്ന് ഫോണില്‍ വിളിക്കാതെ കയ്യില്‍ ഒരു വൈന്‍ കുപ്പിയുമായി കേറിവന്നു എന്നു പറയുന്നത് വിശ്വസനീയമല്ല.

മാത്രമല്ല ഇവിടെ ഒരുപാട് വേറെയും ഉണ്ട്. വിശാല്‍ ആണെങ്കില്‍ നടികള്‍ സംഘത്തിന്റെ പ്രസിഡന്റുമാണ്. അത്രയും നല്ല സ്ഥാനത്തുള്ള ഒരാള്‍ വാതിലില്‍ മുട്ടി എന്ന് പറയുന്നത് അവിശ്വസനീയമായ കാര്യമാണ്.

ഒന്നെങ്കില്‍ സുചിത്ര തന്നെ വിശാലിനെ വിളിക്കണം. അതല്ലെങ്കില്‍ അവര്‍ പറയുന്നത് നുണയാണെന്നാണ് അര്‍ത്ഥം. ഒരു നല്ല മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഇതുപോലുള്ള ആരോപണങ്ങള്‍ ആവശ്യമാണോ? അവര്‍ നിങ്ങള്‍ക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഒന്നിനും തെളിവില്ലാതെ ഒരു സാങ്കല്പിക കഥയാണ് സുചിത്ര പറയുന്നത്.

സമാനമായ രീതിയില്‍ ധനുഷും വൈരമുത്തുവും മോശമായി പെരുമാറിയെന്ന് പറഞ്ഞും സുചിത്ര മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നത്. അതിനുള്ള തെളിവുകളും അവര്‍ നല്‍കിയില്ല.

സിനിമയില്‍ ഇത്രയധികം നടിമാര്‍ ഉള്ളപ്പോള്‍ എല്ലാവരും ഒരു ഗായികയുടെ വീട്ടിലേക്ക് മാത്രം പോകാനുള്ള കാരണമെന്താണ്? ഒരു നടിയെന്ന നിലയില്‍ ആരും എന്റെ വീട്ടില്‍ വരാറില്ല.

കാരണം ഞാന്‍ ഒരു കുഞ്ഞിന്റെ അമ്മയാണെന്നും ഞാന്‍ ആരെയും വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്നും എല്ലാവര്‍ക്കും അറിയാം.

സ്വാഗതാര്‍ഹം അല്ലാത്ത ഒരു വീട്ടിലേക്ക് ആരും പോകില്ല. ഇനിയിപ്പോള്‍ എല്ലാവരും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്ന വിധത്തില്‍ നിങ്ങളും നടന്നിട്ടുണ്ടാവാം എന്നുമാണ് ചാര്‍മിള പറയുന്നത്...



#reason #everyone #only #goes #singer #house #there #actresses #Suchitra #allegation #fictitious #Charmila

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall