#Identity | വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന് ഐഎംഡിബിയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ 'ഐഡന്റിറ്റി' ഒന്നാമത്; നാളെ മുതൽ പ്രദർശനത്തിന്..

#Identity | വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന് ഐഎംഡിബിയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ 'ഐഡന്റിറ്റി' ഒന്നാമത്; നാളെ മുതൽ പ്രദർശനത്തിന്..
Jan 1, 2025 02:44 PM | By Athira V

( moviemax.in ) 'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് "ഐഡന്റിറ്റി". രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

രാംചരണിനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്.

ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയർച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റിൽ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകൾ.

ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

#എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#Identity #tops #most #awaited #films #IMDB #surpassing #Indian #blockbusters #display #tomorrow

Next TV

Related Stories
#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

Jan 4, 2025 10:21 AM

#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല....

Read More >>
 #Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ  ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

Jan 4, 2025 08:03 AM

#Marko2 | മാര്‍ക്കോ 2-ല്‍ ഉണ്ണിമുകുന്ദന് വില്ലനാവാകാൻ ചിയാന്‍ വിക്രം? ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ

തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ മാര്‍ക്കോ കുതിപ്പ്...

Read More >>
#AMMA | എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും

Jan 4, 2025 07:04 AM

#AMMA | എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരിതെളിയിക്കും

സംഘടനയയുടെ 30 വർഷ ചരിത്രത്തിൽ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്....

Read More >>
#Alice | മുറിയില്‍ ഗന്ധം, അപ്പൻ മൂത്രമൊഴിച്ചത് ഞങ്ങളുടെ അലമാരയില്‍, വിവാഹ ആല്‍ബം നഷ്ടപ്പെട്ടതിന്റെ കഥ പറഞ്ഞ് ഇന്നസെന്റിന്റെ ഭാര്യ ആലീസ്

Jan 3, 2025 08:35 PM

#Alice | മുറിയില്‍ ഗന്ധം, അപ്പൻ മൂത്രമൊഴിച്ചത് ഞങ്ങളുടെ അലമാരയില്‍, വിവാഹ ആല്‍ബം നഷ്ടപ്പെട്ടതിന്റെ കഥ പറഞ്ഞ് ഇന്നസെന്റിന്റെ ഭാര്യ ആലീസ്

വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ ബാധിതനായിരുന്നു ഇന്നസെന്റിന്റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്....

Read More >>
#ahanakrishna | 'അഹാന വിവാഹിതയാകുന്നു,  ഛായാഗ്രാഹകന്‍ നിമിഷ് രവിയുമായി നടി പ്രണയത്തിൽ';  അഹാന പറയുന്നതിങ്ങനെ...

Jan 3, 2025 07:47 PM

#ahanakrishna | 'അഹാന വിവാഹിതയാകുന്നു, ഛായാഗ്രാഹകന്‍ നിമിഷ് രവിയുമായി നടി പ്രണയത്തിൽ'; അഹാന പറയുന്നതിങ്ങനെ...

ഇന്ന് സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. സിനിമയേക്കാള്‍ കൂടുതല്‍ അഹാന ആരാധകരെ നേടിയത് സോഷ്യല്‍...

Read More >>
 #Vinayan | 'ദിലീപിന് അഭിപ്രായ വ്യത്യാസമുണ്ടായി, ഞാൻ ദിലീപിന്റെ അടുത്ത് ആ പടം ചെയ്യേണ്ടെന്നു പറഞ്ഞു'- വിനയൻ

Jan 3, 2025 04:54 PM

#Vinayan | 'ദിലീപിന് അഭിപ്രായ വ്യത്യാസമുണ്ടായി, ഞാൻ ദിലീപിന്റെ അടുത്ത് ആ പടം ചെയ്യേണ്ടെന്നു പറഞ്ഞു'- വിനയൻ

കേസും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിന് എതിരെ തുറന്ന് അടിച്ച് സംസാരിച്ച വ്യക്തി കൂടിയാണ്...

Read More >>
Top Stories










News Roundup