ഒട്ടുമിക്ക ആളുകളും സ്വന്തം വളർച്ചയെ പറ്റി മാത്രം ചിന്തിക്കുമ്പോൾ മലയാള സിനിമയിലെ അനീതിക്കും അരാജക്വത്തിനുമെതിരെ സ്വന്തം കരിയർ പോലും നോക്കാതെ പ്രതികരിച്ച സംവിധായകനാണ് വിനയൻ.
ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുകയും അതുപോലെ അവഗണിക്കപ്പെട്ട കലാകാരന്മാരെ ഉയർത്തികൊണ്ട് വരികയും ചെയ്തു. അമ്മ സംഘടന വിലക്കിയ കലാകാരന്മാരെപ്പോലും വിനയൻ ചേർത്തുപിടിച്ചു.
ഒരു കാലത്ത് വിനയൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. കല്യാണസൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗകൊട്ടാരം, പ്രണയ നിലാവ്, രാക്ഷസ രാജാവ് എന്നിവയാണ് അവയിൽ ചിലത്.
എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരും അകൽച്ചയിലാണ്. കേസും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിന് എതിരെ തുറന്ന് അടിച്ച് സംസാരിച്ച വ്യക്തി കൂടിയാണ് വിനയൻ.
ദിലീപിന് ആനപ്പകയാണെന്ന് വിനയൻ പറഞ്ഞത് ഏറെ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോഴിതാ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ദിലീപിനെയായിരുന്നുവെന്നും എന്നാല്‍ വാക്ക് തര്‍ക്കം കൊണ്ട് നടനെ മാറ്റുകയായിരുന്നെന്നും വിനയൻ വെളിപ്പെടുത്തിയ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.
2002ലാണ് വിനയന്റെ സംവിധാനത്തിൽ ഊമപെണ്ണിന് ഉരിയാടപയ്യൻ സിനിമ റിലീസ് ചെയ്യുന്നത്.
ജയസൂര്യ എന്ന നടന്റെ ഉദയമായിരുന്നു ഈ സിനിമ. ചിത്രത്തിൽ നായിക കാവ്യ മാധവനായിരുന്നു. ഇന്ദ്രജിത്ത്, കാര്‍ത്തിക, കൽപ്പന, കൊച്ചിൻ ഹനീഫ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.
ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് കലൂര്‍ ഡെന്നീസാണ് തിരക്കഥ കൃത്തിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടാണത്രെ ദിലീപിനെ ഈ സിനിമയിൽ നിന്നും വിനയൻ മാറ്റിയത്.
എന്റെ ഏറ്റവും വലിയ സുഹൃത്തും ഞാൻ അനുജനെ പോലെ കണ്ട ആളുമായിരുന്നു ദിലീപ്. അഞ്ചാറ് പടങ്ങൾ ഞാൻ ദിലീപിനെ വെച്ച് ചെയ്തു.
ഊമപെണ്ണിന് ഉരിയാടപയ്യന് വേണ്ടി പികെആർ പിള്ള ദിലീപിന് അഡ്വാൻസ് കൊടുത്തിരുന്നു. എന്റെ സിനിമയാണെന്ന് പറഞ്ഞാൽ ഒന്നും നോക്കാതെ ദിലീപ് ചെയ്യുന്ന സമയമായിരുന്നു അത്.
ഈ സിനിമയുടെ സമയത്ത് ദിലീപിന്റെ ഒന്ന്, രണ്ട് സിനിമകൾ സൂപ്പർഹിറ്റായി ഓടുന്ന സമയമായിരുന്നു. ഊമപെണ്ണിന് ഉരിയാടപയ്യന്റെ റൈറ്റററുടെ കാര്യത്തിൽ ദിലീപിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.
രണ്ട്, മൂന്ന് പ്രാവശ്യം റിക്വസ്റ്റ് ചെയ്തപ്പോൾ ഞാൻ തന്നെയാണ് ദിലീപിന്റെ അടുത്ത് പറഞ്ഞത് ഈ പടം ദിലീപ് ചെയ്യേണ്ട. വേറൊരു പ്രോജക്ട് അടുത്ത് തന്നെ നമുക്ക് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് അങ്ങനെ പറഞ്ഞുവെങ്കിലും പിന്നീട് ഞാൻ മാറ്റി ചിന്തിക്കുമെന്ന് ദിലീപ് വിചാരിച്ച് കാണും.
പക്ഷെ ഞാൻ പറഞ്ഞ വാക്കിൽ നിന്നും മാറിയില്ല എന്നതാണ് സത്യം എന്നാണ് വിനയൻ പറഞ്ഞത്. സംവിധായകന്റെ വീഡിയോ വീണ്ടും വൈറലായതോടെ ദിലീപ് പിന്മാറിയതുകൊണ്ട് ജയസൂര്യയെപ്പോലൊരു നടനെ കിട്ടി എന്നാണ് ഏറെയും കമന്റുകൾ.
ഇന്ന് ദിലീപിനൊപ്പം തന്നെ വളർന്ന് നിൽക്കുന്ന നായക നടനും നിർമാതാവുമെല്ലാമാണ് ജയസൂര്യ. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വിനയന്റെ സംവിധാനത്തിൽ അവസാനമായൊരു സിനിമ റിലീസ് ചെയ്തത്.
പത്തൊമ്പതാം നൂറ്റാണ്ടായിരുന്നു സിനിമ. ചിത്രത്തിൽ നായകൻ സിജു വിത്സണായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമ നേടിയത്.
#Dileep #difference #opinion #told #Dileep #dont #do #film #Vinayan