#nishasarangh | വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തി, നിഷ ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി; ഉപ്പും മുളകിലും സംഭവിച്ചത്!

#nishasarangh | വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തി, നിഷ ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി; ഉപ്പും മുളകിലും സംഭവിച്ചത്!
Jan 3, 2025 05:09 PM | By Athira V

ജനപ്രിയ പരമ്പര എന്ന നിലയിലാണ് ഉപ്പും മുളകും മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഷോ ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ നിര്‍ബന്ധം കാരണം വീണ്ടും ആരംഭിച്ചു.

ബാലു നീലുവും മക്കളും അടങ്ങുന്ന ആ കുടുംബത്തെ ഇഷ്ടപ്പെടുന്നവരായിരുന്നു പലരും. എന്നാല്‍ ഓരോ സീസണ്‍ കഴിയുമ്പോഴും പുതിയ ചില വിവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിനും നടന്‍ എസ്പി ശ്രീകുമാറിനും എതിരെ ഒരു നടി പരാതിയുമായി വന്നിരുന്നു. ഇത് ഉപ്പും മുളകിലെയും ഏതോ ഒരു നടി ആണെന്നും ആരോപിക്കപെട്ടു.

ജുഹി റുസ്തഗി, ഗൗരി നന്ദ, തുടങ്ങി പല നടിമാരുടെ പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും പരാതി ഉന്നയിച്ച നടി ആരെണെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടയില്‍ നടി നിഷ സാരംഗിന്റെ പേര് കൂടി ചേര്‍ത്ത് വ്യാപകമായ പ്രചരണം നടക്കുകയാണ്. ഈ വിഷയത്തില്‍ യൂട്യൂബര്‍ വിവി ഹിയര്‍ പ്രതികരിച്ചത് ശ്രദ്ധേയമാവുകയാണ്.

നിഷ സാരംഗിനെതിരെ അടിസ്ഥാനരഹിതമായി ചില യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ച വാര്‍ത്തകളിലെ വസ്തുത ബോധ്യപ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്തത്. കഴിഞ്ഞ കുറേക്കാലമായി നിഷ ഉപ്പും മുളകിലും ഇല്ലെന്നും ബിജു സോപാനത്തെ സോഷ്യല്‍ മീഡിയയിലൂടെ നടി അണ്‍ഫോളോ ചെയ്തു എന്നുമൊക്കെയാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ലൊക്കേഷനില്‍ വച്ച് കാരവനില്‍ നിന്ന് വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തുകയും നടി ഇത് ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി എന്നുമൊക്കെയാണ് വാര്‍ത്തകള്‍.

മാത്രമല്ല അടുത്തിടെ രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഈ വാര്‍ത്തയിലേക്ക് കൂട്ടിചേര്‍ത്തിരിക്കുകയാണ്. നമ്മള്‍ പറയുന്നതും നമ്മള്‍ ചിന്തിക്കുന്നതും ഒക്കെ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാവണമെന്ന് ഇപ്പോള്‍ തനിക്ക് തോന്നുന്നുണ്ടെന്നും അതുകൊണ്ട് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് താന്‍ ഇപ്പോള്‍ ആലോചിക്കുന്നത് ആയിട്ട് ആണ് നിഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അങ്ങനെയൊരു ജീവിതം ലക്ഷ്യമാക്കി ആവാം നടി ചിലപ്പോള്‍ ഉപ്പും മുളകില്‍ നിന്ന് പിന്മാറി നില്‍ക്കുന്നത്. പക്ഷേ വസ്തുത അറിയാതെ പലരും അവര്‍ക്കെതിരെ സംസാരിക്കുകയായിരുന്നു. പക്ഷേ കഥയറിയാതെ ചില ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിച്ച് നിഷ സാരംഗിനെതിരെ പറയുകയാണ്.

അവര്‍ മക്കള്‍ക്കു വേണ്ടി വളരെ കഷ്ടപ്പെട്ട് ജീവിക്കുന്നതാണ്. അങ്ങനെയുള്ളപ്പോള്‍ അനാവശ്യമായി അവരുടെ പേര് ഇതിലേക്ക് വലിച്ചെടുക്കുന്നത് എന്തിനാണ്. ഇനി അവരും ബിജുവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തന്നെ അത് അവര്‍ക്കിടയില്‍ തന്നെ പരിഹരിക്കട്ടെ.

#youtuber #spoke #about #actress #nishasarang #latest #controversy

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall