#shruthymenon | തുണിയൊന്നുമില്ലാതെ ....വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ? അങ്ങനെയെങ്കില്‍ പല കൊത്തുപണികളും വേണ്ടിവരും -ശ്രുതി

#shruthymenon | തുണിയൊന്നുമില്ലാതെ ....വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ?  അങ്ങനെയെങ്കില്‍ പല കൊത്തുപണികളും വേണ്ടിവരും -ശ്രുതി
Jan 1, 2025 02:01 PM | By Athira V

നടി, മോഡല്‍, അവതാരക എന്നിങ്ങനെ പല മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു ശ്രുതി മേനോന്‍. കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകയായിട്ടെത്തി ജനപ്രീതി നേടുകയും ചെയ്തു. എന്നാല്‍ വളരെ പെട്ടെന്ന് ഒരു ദിവസമാണ് നടി ഈ ഷോയില്‍ നിന്ന് അപ്രത്യക്ഷയാവുന്നത്.

പിന്നീട് സിനിമയിലും മോഡലിംഗ് രംഗത്തുമൊക്കെ സജീവമായി. ഇടയ്ക്ക് ടോപ്പുകള്‍ ഇല്ലാതെയുള്ള ഫോട്ടോഷൂട്ട് നടത്തി ശ്രുതി വിവാദങ്ങളില്‍ നിറഞ്ഞു. എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‌നമായി തോന്നിയിട്ടില്ലെന്നാണ് നടി ഇപ്പോള്‍ പറയുന്നത്. മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി മേനോന്‍.

വര്‍ഷങ്ങളോളം കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നെങ്കിലും പെട്ടെന്ന് ഒരു ദിവസം കാണാതായതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെയാണ്...


'എനിക്കതിന്റെ കാരണം അറിയില്ല. ഞാന്‍ ആരോടും ചോദിക്കാന്‍ പോയിട്ടുമില്ല. വളരെ നല്ല ഷോ ആയിരുന്നു അത്. അതില്‍ ഒരു സംശയവുമില്ല. ഷോയില്‍ നിന്ന് എന്നെ മാറ്റിയാലും എനിക്ക് ഷോ തന്ന ഒരുപാട് സൗഭാഗ്യങ്ങള്‍ ഉണ്ടായിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് ആ ഷോയിലൂടെയാണ്.

വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പല വ്യക്തികളുടെ സമീപനം ശരിയായിരുന്നില്ലെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മള്‍ ഒരു വര്‍ക്ക് സൈന്‍ ചെയ്താല്‍ അതിനുശേഷം പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ആ വര്‍ക്കിലുള്ളവരുടെ പ്രോപ്പര്‍ട്ടി എന്ന പോലെയാണ് അവര്‍ കാണുക. വലിയ അഭിനേതാക്കള്‍ വരെ എന്നെ പൊതുവായി നാണം കെടുത്തിയിട്ടുണ്ട്.

അന്ന് ഞാന്‍ വളരെ ചെറുതായിരുന്നതുകൊണ്ട് അതൊക്കെ വേഗം മാനസിക സ്ഥിതിയെ ബാധിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്ന് ചോദിക്കുമ്പോള്‍ അതിനെങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാത്ത പ്രായമായിരുന്നു അന്ന് തനിക്കൊന്നും' ശ്രുതി പറയുന്നു.

അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമാണ്. ടോപ്പ്‌ലെസ് ഫോട്ടോഷൂട്ടുകള്‍ ചെയ്തതൊക്കെ വിവാദമായെങ്കിലും അത് തെറ്റാണെന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ശ്രുതി പറയുന്നു.


അങ്ങനെയാണെങ്കില്‍ നമ്മുടെ നാട്ടിലെ ആര്‍ക്കിടെക്ചര്‍ സംവിധാനങ്ങളും കൊത്തുപണികളും പൊളിച്ച് കളയേണ്ടി വരും. എനിക്ക് വ്യക്തിപരമായ ഇഷ്ടത്തോടെയാണ് അതൊക്കെ ചെയ്യുന്നത്. ആ ചിത്രങ്ങള്‍ക്ക് കുറച്ചുകൂടി ബ്യൂട്ടി ഉണ്ട്. അത് തിരിച്ചറിയാത്തവര്‍ കുറ്റം പറയുമെന്നും ശ്രുതി കൂട്ടി ചേര്‍ത്തു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു വിഷയവും ഇല്ലെന്നും ശ്രുതി പറഞ്ഞിരുന്നു. എത്ര കുറഞ്ഞ പ്രതിഫലം ആണെങ്കിലും അഭിനയിക്കാന്‍ തയ്യാറായിരുന്നു. പ്രതിഫലം ഇല്ലാതെയാണ് പല സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുള്ളത്. നല്ലൊരു സിനിമ നല്ല ടീം ആണെങ്കില്‍ ഞാന്‍ എന്തായാലും അഭിനയിക്കും. ഇതിനു മുന്‍പും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ശ്രുതി പറയുന്നു.

#shruthymenon #spoke #about #topless #photoshoot #and #why #she #quit #comedystars

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall