(moviemax.in) വിവാഹിതരായതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താര ദമ്പതിമാരാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും.
നിരവധി സീരിയലുകളില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഇരുവരും പത്തരമാറ്റ് എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടെതും രണ്ടാം വിവാഹമാണെങ്കിലും താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടത് പ്രായത്തിന്റെ പേരിലാണ്.
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹത്തിന്റെ പേരില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടുകയാണ് താരങ്ങള്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും പ്രതികരിക്കുകയാണ് ദിവ്യയും ക്രിസും.
പതിനെട്ടാമത്തെ വയസ്സിലായിരുന്നു തന്റെ ആദ്യ വിവാഹമെന്ന് ദിവ്യ പറയുന്നു. 32 മത്തെ വയസിലാണ് ഭര്‍ത്താവുമായി വിവാഹമോചിതയാകുന്നത്. എന്റെ ജീവിതത്തിലെ നല്ല കാലം മുഴുവന്‍ അടിയും ചീത്തയും കേട്ടാണ് നിന്നത്.
ആ ജീവിതത്തെ പറ്റി ആര്‍ക്കും അറിയേണ്ടതില്ല, പകരം ഞാന്‍ 60 വയസ്സുള്ള ആളെ കെട്ടിയതാണ് ആളുകളുടെ പ്രശ്‌നം.
ഏട്ടന്‍ ആരാണെന്നോ പുള്ളി ചെയ്തത് എന്താണെന്നോ അറിയാത്തവരാണ് കിളവന്‍ എന്ന് പറയുന്നത്. സെക്‌സിനു വേണ്ടിയാണ് കല്യാണം കഴിച്ചത് എന്നുവരെ കമന്റുകള്‍ വന്നു. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്.
ഇവരൊക്കെ ഇതിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് തോന്നുന്നു. ഞാന്‍ സെക്‌സിനു വേണ്ടിയല്ല വിവാഹം കഴിച്ചത്. അതില്ലെങ്കിലും ജീവിക്കാന്‍ കഴിയില്ലേ? അതൊക്കെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്...
എന്റെ മക്കള്‍ക്ക് ഒരു അച്ഛനെ വേണമായിരുന്നു. അവരുടെ ജീവിതം സുരക്ഷിതമാക്കമാണമായിരുന്നു. ഏട്ടന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ് പ്രായം.
ഇനിയിപ്പോള്‍ 60 ആണെങ്കില്‍ എന്താണ് പ്രശ്‌നം. ആ പ്രായത്തിലുള്ളവര്‍ക്കും വിവാഹം കഴിക്കാന്‍ കഴിയില്ലേ? എന്നാണ് ദിവ്യ ചോദിക്കുന്നത്.
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. സഹോദരി വഴി ആലോചിച്ച വിവാഹമാണിത്. ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു അതിൽ ഒരുപാട് പ്രശ്നങ്ങളുമുണ്ടായി.
വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല ആ വിവാഹം നടന്നത്. രണ്ടാമത്തെ വിവാഹം അങ്ങനെയാവരുത് എന്നുള്ളതുകൊണ്ടാണ് വീട്ടുകാരോട് പറഞ്ഞു ജാതകം നോക്കിയാണ് കല്യാണം കഴിച്ചത്. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ള ആളാണ് ഞാൻ.
നീ എന്താ ഉണ്ടാക്കിയേ രണ്ടു മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും വീടുണ്ടോ സ്വത്തുണ്ടോ എന്നൊക്കെയാണ് എല്ലാവരും എന്നോട് ചോദിക്കാറുള്ളത്. എന്നാൽ ഞാൻ ഒറ്റയ്ക്ക് ഒരു കുറവും ഇല്ലാതെ രണ്ടു മക്കളെയും ഇത്രയും വളർത്തി വലുതാക്കിയത് ആരും കാണുന്നില്ല.
എന്റെ സുഖത്തിന് വേണ്ടി അവരെ തള്ളിപ്പറഞ്ഞ ഒരു അമ്മയല്ല ഞാനെന്നും ദിവ്യ പറയുന്നു. 60 വയസ്സുള്ളയാൾ 40 കാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ് പ്രായം.
ഇനി 60 വയസ്സ് എന്ന് പറയുന്നവർ പറഞ്ഞോട്ടെ. ഇവർ പച്ചയ്ക്ക് പറയുന്നതു പോലെ 60 കാരന്റെ കൂടെ 40 വയസ്സുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്നം? അറുപതോ എഴുപതോ വയസുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ? ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം, പക്ഷേ ഒരുത്തന്റെയും നാവു മുടി കെട്ടാൻ പറ്റില്ല നമ്മുടെ സമൂഹം ഇങ്ങനെയാണെന്നും നടി പറയുന്നു.
Read more at: https://malayalam.filmibeat.com/features/divya-sreedhar-and-kriss-venugopal-spoke-about-their-second-marriage-and-negative-comments-123955.html

#marriage #not #consent #family #People #they #got #married #sex #Divyasreedhar