---
title: "#Keerthysuresh | വലിയ സംവിധായകരോട് നോ പറഞ്ഞത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ല, എങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല -കീർത്തി സുരേഷ് "
english_title: "#They #didnt #like #saying #no #big #directors #dont #know #how #they #got #courage #Keerthysuresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/260170/they-didnt-like-saying-no-big-directors-dont-know-how-they-got-courage-keerthysuresh"
published_at: "2024-12-31T13:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773a48092ba2_keerthy_suresh.jpg"
keywords: []
---

# #Keerthysuresh | വലിയ സംവിധായകരോട് നോ പറഞ്ഞത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ല, എങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല -കീർത്തി സുരേഷ് 

> **Lead Summary:** ** **ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ നിരവധി സൂപ്പർഹിറ്റുകളുടെ ഭാ​ഗമായ ശേഷമാണ് കീർത്തി ബോളിവുഡിലും കൈ വെച്ചിരിക്കുന്നത്.

## Article Content

** **ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ നിരവധി സൂപ്പർഹിറ്റുകളുടെ ഭാ​ഗമായ ശേഷമാണ് കീർത്തി ബോളിവുഡിലും കൈ വെച്ചിരിക്കുന്നത്.

തന്റെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്.

എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. രജിനിമുരുകനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

അതിനാൽ റിലീസിന് ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല. സിനിമയോട് പാഷനുള്ളത് കൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. പണം എനിക്ക് സെക്കന്ററിയാണ്.

മറ്റ് സിനിമകളിൽ നിന്നുള്ള ഓഫർ നിരസിച്ചപ്പോൾ ചില സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് കീർത്തി പറയുന്നു. എന്താണ് നഷ്‌ട‌പ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല, കരിയറിലെ തുടക്ക കാലത്ത് തന്നെ നോ പറയുന്നു എന്നൊക്കെ പറഞ്ഞു.

ഇന്ന് ആലോചിക്കുമ്പോൾ അതിനെങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല, പക്ഷെ അന്ന് താൻ തീരുമാനത്തിൽ ഉറച്ച് നിന്നെന്ന് കീർത്തി വ്യക്തമാക്കി.

ഒരുപാട് വലിയ സംവിധായകരോട് നോ പറഞ്ഞിട്ടുണ്ടെന്നും കീർത്തി വ്യക്തമാക്കി. ആദ്യ തമിഴ് ചിത്രം പരാജയപ്പെട്ടപ്പോൾ തന്നെ ഭാ​ഗ്യമില്ലാത്ത നായികയെന്ന് വിളിച്ചവരുണ്ടെന്നും കീർത്തി പറയുന്നു.

ആദ്യ തമിഴ് സിനിമ പരാജയപ്പെടുകയും രണ്ടാമത്തെ തമിഴ് സിനിമയുടെ റിലീസ് വെെകുകയും ചെയ്തു. നടിക്ക് ഭാ​ഗ്യമില്ലായിരിക്കുമെന്ന് അന്ന് ചിലർ പറഞ്ഞു. ചില നടൻമാർക്കൊപ്പമുള്ള ​ഗോസിപ്പുകൾ മോശമായിരുന്നെന്നും കീർത്തി സുരേഷ് പറയുന്നു.

കീർത്തിയുടെ കരിയറിൽ ഏവരും എ‌ടുത്ത് പറയുന്ന സിനിമ മഹാനടിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ നേടി. എന്നാൽ മഹാനടി താൻ ആദ്യം വേണ്ടെന്ന് വെച്ച സിനിമയാണെന്ന് കീർത്തി പറയുന്നു.

നാ​ഗ് എനിക്ക് ഈ സിനിമ ഓഫർ ചെയ്തപ്പോൾ ഞാൻ നിരസിച്ചു. നാല് മണിക്കൂർ നരേഷൻ കേട്ടു. നിർമാതാക്കൾ എക്സൈറ്റഡായിരുന്നു. എന്നാൽ ഞാൻ ഓഫർ നിരസിച്ചപ്പോൾ അവർ ഞെ‌ട്ടി.

എനിക്ക് പേടിയായത് കൊണ്ടാണ് ഞാൻ നിരസിച്ചത്. ഞാൻ ഈ സിനിമ മോശമാക്കിയാലോ എന്ന് കരുതി. പോസിറ്റീവായ ഒന്നും ചിന്തിക്കാൻ പറ്റിയില്ല. എന്നാൽ സംവിധായകൻ നാ​ഗ് അശ്വിന് തന്നിൽ വലിയ വിശ്വാസമുണ്ടായിരുന്നെന്ന് കീർത്തി പറയുന്നു.

എനിക്ക് എന്നിലുള്ള വിശ്വാസത്തേക്കാൾ നാ​ഗിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അതാണ് ഞാൻ ഈ സിനിമ ചെയ്യാൻ കാരണമായത്.

ഞാൻ ചെയ്യുന്നതിൽ എന്നേക്കാൾ വിശ്വാസം ഒരാൾക്കുണ്ടെങ്കിൽ തീർച്ചയായും ഞാൻ ശ്രമിക്കണമെന്ന് തോന്നി. മഹാനടി തന്റെ കരിയറിൽ ​ഗെയിം ചേഞ്ചർ ആയിരുന്നെന്നും കീർത്തി സുരേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/260170/they-didnt-like-saying-no-big-directors-dont-know-how-they-got-courage-keerthysuresh)