#AllWeImagineAsLight | ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ച, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഒടിടിയിൽ

#AllWeImagineAsLight | ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ച, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഒടിടിയിൽ
Jan 3, 2025 08:57 AM | By akhilap

(moviemax.in) കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ച ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്.

കാനിലെ നേട്ടത്തിന് പിന്നാലെ ചിത്രം തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്.

#'AllWeImagineAsLight #won #Grand #Prix #OTT

Next TV

Related Stories
#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

Jan 5, 2025 09:33 AM

#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

ഒരുപക്ഷേ ആറുമാസം മുമ്പ് നമ്മളൊക്കെ ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറും വാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി...

Read More >>
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
 #Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

Jan 4, 2025 09:54 PM

#Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു...

Read More >>
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

Jan 4, 2025 12:24 PM

#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര...

Read More >>
#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

Jan 4, 2025 10:21 AM

#GayatriVarsha | സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല - വിമർശിച്ച് നടി ഗായത്രി വർഷ

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല....

Read More >>
Top Stories