---
title: "#JithuMadhavan | ' അവർ ഒന്നിക്കുന്നു' ഇത് പുതിയ  നാഴികകല്ല്? ചിദംമ്പരവും ജിത്തു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം"
english_title: "#Chidambaram #JithuMadhavan #new #film #together"
publisher: "moviemax.in"
canonical_url: "https://moviemax.in/news/260850/chidambaram-jithumadhavan-new-film-together"
published_at: "2025-01-03T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67779bf80ad64_1.jpg"
keywords: []
---

# #JithuMadhavan | ' അവർ ഒന്നിക്കുന്നു' ഇത് പുതിയ  നാഴികകല്ല്? ചിദംമ്പരവും ജിത്തു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം

> **Lead Summary:** ** കഴി**ഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.

## Article Content

** കഴി**ഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.

കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവൻ .

വെങ്കട്ട് കെ നാരായണയുടെ നേതൃത്വത്തിലുള്ള, സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ കെ വി എൻ പ്രൊഡക്ഷൻസും, തെസ്പിയൻ ഫിലിംസും കൈകോർക്കുന്ന ഈ സിനിമയയുടെ അനൗൺസ്മെന്റ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകലോകം നോക്കി കാണുന്നത്.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആവേശത്തിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും കിടിലൻ ട്രാക്കുകളിലൂടെ 2024 തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

വിവേക് ഹർഷനാണ് എഡിറ്റർ.ആർട്ട്‌ ഡയറക്ടർ - അജയൻ ചാലിശേരി, ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി; പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിലെ താരനിരയുടെ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും.

***'ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്‌പ്പോഴും ഭാഷകൾക്കപ്പുറമുള്ള സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു, ഈ സിനിമ പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകൾ ചുക്കാൻ പിടിക്കുമ്പോൾ, ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ടെന്ന്*** ' കെ വി എൻ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ പറഞ്ഞ വാക്കുകളിങ്ങനെ.

KD (കന്നഡ), യാഷ് നായകനാകുന്ന ടോക്സിക് , ദളപതി 69 , പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പൻ പ്രൊജക്ടുകളാണ് കെ വി പ്രൊഡക്ഷൻ നിലവിൽ നിർമ്മിക്കുന്നത്.

നല്ല കഥകൾ സിനിമയ്ക്കുന്ന ഇത്രയും വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണെന്ന് ചിദംമ്പരവും സന്തോഷം പങ്കിട്ടു. ഈ സ്‌ക്രിപ്റ്റ് തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഇത്തരമൊരു മികച്ച ടീമിൻ്റെ പിന്തുണയോടെ ചെയ്യുന്ന സിനിമ മികച്ചതായിരിക്കും എന്ന് ജിത്തു മാധവനും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/260850/chidambaram-jithumadhavan-new-film-together)