(moviemax.in) സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരകുടുംബമാണ് ബഷീര്‍ ബഷിയുടേത്. രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് താരമിപ്പോള്‍.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തെ കുറിച്ച് ആളുകളുടെ അഭിപ്രായങ്ങള്‍ കണ്ട് പ്രതികരിക്കുകയായിരുന്നു സുഹാനയും മഷുറയും.
എന്നാല്‍ ഇതില്‍ മക്കളെ പറ്റി പറയുന്നത് കണ്ടിട്ട് ഒട്ടും സഹിക്കാന്‍ പറ്റുന്നില്ലെന്ന് പറയുകയാണ് ഇരുവരും. പ്രത്യേകിച്ച് മൂത്തമകള്‍ സുനൈനയെ പറ്റി ചിലരുടെ പ്രതികരണം വളരെ മോശമായി പോയെന്നാണ് സുഹാന പറയുന്നത്.
സുനുവിനെ ഒരു കുട്ടിയായിട്ടല്ല, പ്രായമുള്ള ആളെ പോലെയാണ് പലരും കരുതിയേക്കുന്നത്. സുനുവിന് പെട്ടെന്നാണ് ഒരു ചെയിഞ്ച് വന്നത്. വയസറിയിച്ച ശേഷം അവള്‍ക്ക് വലിയൊരു മാറ്റമാണ് ഉണ്ടായത്. പെട്ടെന്ന് തടിയും പൊക്കവും വന്നു. അവള്‍ക്ക് ആകെ പതിമൂന്നു വയസ്സേ പ്രായമുള്ളു. ടീനേജിലേക്ക് കടന്ന കുട്ടിയാണ്. അതെല്ലാവരും മറന്ന് പോവുകയാണോ?
അവളെ കാണുമ്പോള്‍ നിങ്ങള്‍ ഒന്നും വിചാരിക്കണ്ട. മഷുവിനൊപ്പം കാണുമ്പോള്‍ അവര്‍ ഒരേ പ്രായമാണെന്നാണോ വിചാരിക്കുന്നത്? ചില സമയത്ത് അമ്മ എന്ന നിലയില്‍ ഒരു വിങ്ങലുണ്ടാവും.
ഞാന്‍ കുട്ടികളെ നോക്കുമ്പോള്‍ എനിക്ക് അതില്‍ സന്തോഷം മാത്രമേ ഉള്ളൂ. സുനുവിനെയും സൈഗുവിനെയും ഒക്കെ നോക്കുന്നത് പോലെയാണ് മഷുറയെയും നോക്കുന്നത്. ഞാന്‍ വീട്ടിലെ കാരണവത്തിയെ പോലൊരു സ്ഥാനത്താണ്.
മഷുവിന്റെ പപ്പയും ഇക്കാര്യം പറയും, വീട് നിയന്ത്രിക്കുന്നത് ഞാനാണെന്ന്. ഇവരെയെല്ലാം മാനേജ് ചെയ്ത് കൊണ്ട് പോകുന്നതും വീട്ടിലെ കാര്യങ്ങളുമൊക്കെ ബഷി കഴിഞ്ഞാല്‍ ഞാനാണ് ചെയ്യുന്നത്. യൂട്യൂബിലൊന്നും സുഹാന നോക്കാറില്ല. ഇന്ന് സോനു ചില കമന്റുകള്‍ കണ്ടു. സുനുവിനെ കുറിച്ചായിരുന്നു അത്.
എബ്രുവിന് സ്‌ക്രീന്‍ ടൈം കൊടുക്കുന്നതും മഷൂറ തലയില്‍ ക്ലിപ്പ് ഇടുന്നതിനും, മേക്കപ്പ് ചെയ്തതുമൊക്കെയാണ് ചിലര്‍ക്ക് പ്രശ്‌നം. കുഞ്ഞിനെ എങ്ങനെ നോക്കണം, വളര്‍ത്തണം എന്നൊക്കെ ഞങ്ങള്‍ക്ക് അറിയാം.
മൂന്നുകുഞ്ഞുങ്ങളെയും ഞങ്ങളുടെ കൈയ്യുടെ ഉള്ളിലാണ് ഇരിക്കുന്നത്. നിങ്ങളെല്ലാവരും സ്വന്തം മക്കളെ നന്നായി വളര്‍ത്തൂ. ഇത്രയും കോമണ്‍സെന്‍സ് ഇല്ലാത്ത ആളുകളാണോ? ഇവരൊക്കെ ഏത നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
ഇവര്‍ക്കൊന്നും റിപ്ലൈ കൊടുക്കേണ്ട കാര്യമില്ല. സമയം മാറുന്നതും കാലം മാറുന്നതൊന്നും ഇവര്‍ അറിയുന്നില്ലേ? പിള്ളേരെയും മഷൂറയെയും പറയുന്നതൊന്നും എനിക്ക് സഹിക്കാറില്ല. ബഷിയെ ഇപ്പോള്‍ അധികം പറയാറില്ല. എന്നെ എന്തും പറഞ്ഞോട്ടെ പക്ഷെ ഇവരെയൊക്കെ പറഞ്ഞാല്‍ എനിക്ക് അത് സഹിക്കാന്‍ പറ്റില്ലെന്നും സുഹാന കൂട്ടിച്ചേര്‍ത്തു.
#suhana #basheer #mashuras #reaction #about #negative #comment#daughter